ആചാര വൈവിധ്യത്തിൽ ഇരിട്ടിയിൽ ഒഡീഷക്കല്യാണം

ഇരിട്ടി∙ ആചാര വൈവിധ്യങ്ങളുടെ കൗതുകം ഉണർത്തി കീഴൂർ മഹാദേവ ക്ഷേത്രാങ്കണത്തിൽ ഒഡീഷക്കല്യാണം. ഒഡീഷയിലെ പരമ്പരാഗത ആചാരത്തനിമയിൽ എടൂർ സ്വദേശി അരുൺ ഷാജിയാണ് ഒഡീഷ സ്വദേശിനി സായി പ്രവീണ മഹന്തിയെ താലി ചാർത്തിയത്. ചടങ്ങുകൾക്കു കാർമികത്വം വഹിച്ചത് ഒഡീഷയിൽ നിന്നെത്തിയ കർമികൾ തന്നെയായിരുന്നു. കേരളത്തിൽ വിവാഹ

ഇരിട്ടി∙ ആചാര വൈവിധ്യങ്ങളുടെ കൗതുകം ഉണർത്തി കീഴൂർ മഹാദേവ ക്ഷേത്രാങ്കണത്തിൽ ഒഡീഷക്കല്യാണം. ഒഡീഷയിലെ പരമ്പരാഗത ആചാരത്തനിമയിൽ എടൂർ സ്വദേശി അരുൺ ഷാജിയാണ് ഒഡീഷ സ്വദേശിനി സായി പ്രവീണ മഹന്തിയെ താലി ചാർത്തിയത്. ചടങ്ങുകൾക്കു കാർമികത്വം വഹിച്ചത് ഒഡീഷയിൽ നിന്നെത്തിയ കർമികൾ തന്നെയായിരുന്നു. കേരളത്തിൽ വിവാഹ വേദികളിലില്ലാത്ത വേദമന്ത്രോച്ചാരണങ്ങളോടെ പൂജകളും ഹോമങ്ങളും വൈവിധ്യമാർന്ന ചടങ്ങുകളും നടന്നു.
കീഴൂർ ക്ഷേത്രമുറ്റത്തെ നടരാജ മണ്ഡപത്തിൽ ഇന്നലെ പുലർച്ചെ 6ന് തുടങ്ങിയ ചടങ്ങുകൾ ഉച്ചയ്ക്ക് പന്ത്രണ്ടിനാണ് അവസാനിച്ചത്. എയർഫോഴ്സ് ലഫ്റ്റനന്റായി ജോലി ചെയ്യുകയാണ് അരുണും സായി പ്രവീണ മഹന്തിയും. എടൂരിലെ കുഴിമാന്തയിൽ ഷാജിമോന്റെയും വിനോദിനിയുടെയും മകനാണ് അരുൺ ഷാജി.