ചെറുപുഴ കുണ്ടംതടം വളവിൽ റോഡിന്റെ അരിക് ഇടിഞ്ഞു; വാഹനങ്ങൾക്കും വീടിനും ഭീഷണി
ചെറുപുഴ∙ കുണ്ടംതടം ഭാഗത്തെ റോഡിന്റെ അരികുവശം ഇടിഞ്ഞത് വാഹനങ്ങൾക്കും സമീപത്തെ വീടിനും ഭീഷണിയായി മാറി. മലയോര മേഖലയിലെ ഏറെ വാഹനത്തിരക്കേറിയ ചെറുപുഴ- പയ്യന്നൂർ റൂട്ടിലെ കുണ്ടംതടം വളവിലെ റോഡിന്റെ അരികുവശം ഇടിഞ്ഞതാണു വാഹനങ്ങൾക്കും വീടിനും ഭീഷണിയായി മാറിയത്. മഴക്കാലത്ത് മുകൾഭാഗത്തു നിന്നു മഴവെള്ളം

ചെറുപുഴ∙ കുണ്ടംതടം ഭാഗത്തെ റോഡിന്റെ അരികുവശം ഇടിഞ്ഞത് വാഹനങ്ങൾക്കും സമീപത്തെ വീടിനും ഭീഷണിയായി മാറി. മലയോര മേഖലയിലെ ഏറെ വാഹനത്തിരക്കേറിയ ചെറുപുഴ- പയ്യന്നൂർ റൂട്ടിലെ കുണ്ടംതടം വളവിലെ റോഡിന്റെ അരികുവശം ഇടിഞ്ഞതാണു വാഹനങ്ങൾക്കും വീടിനും ഭീഷണിയായി മാറിയത്. മഴക്കാലത്ത് മുകൾഭാഗത്തു നിന്നു മഴവെള്ളം കുത്തിയൊഴുകി വന്നതാണു റോഡിന്റെ അരികുവശം ഇടിയാൻ കാരണമായത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് റോഡരികിലെ കാടുകൾ വെട്ടി തെളിച്ചിരുന്നു. ഈ സമയത്താണു റോഡിന്റെ അരികുവശം ഇടിഞ്ഞത് പ്രദേശവാസികളുടെ ശ്രദ്ധയിൽപെട്ടത്.
നവീകരണ സമയത്തു റോഡിന്റെ അരികുവശം പൂർണമായും കോൺക്രീറ്റ് ചെയ്തിരുന്നില്ല. ഇതാണു അരികുവശം ഇടിയാൻ കാരണമായത്. 80ലേറെ ബസുകളും മറ്റു ആയിരക്കണക്കിനു വാഹനങ്ങളും ദിവസവും കടന്നുപോകുന്ന റോഡിന്റെ അരികുവശമാണു ഇടിഞ്ഞത്. കഴിഞ്ഞ മാസം ഇതിനു സമീപത്തു വച്ചു കെഎസ്ആർടിസി ബസിന്റെ ചക്രം ഊരി തെറിച്ചിരുന്നു.
അപകടസാധ്യത ഏറെയുള്ള പ്രദേശമായിട്ടും റോഡിന്റെ അരികുവശം പൂർണമായും കോൺക്രീറ്റ് ചെയ്തില്ല. ഇതാണു റോഡിന്റെ അരികുവശം ഇടിയാൻ കാരണമായത്. കുണ്ടംതടം വളവിലെ അപകടഭീഷണി ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.