കണ്ണൂർ∙ ജില്ലാ സാമൂഹികനീതി വകുപ്പ് സംഘടിപ്പിച്ച 'ഉണർവ്' ഭിന്നശേഷി ദിനാചരണസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരുടെ കരകൗശല വസ്തുക്കളുടെ പ്രദർശനം, വിൽപന, സഹചാരി, വിജയാമൃതം പദ്ധതി ജേതാക്കളെ ആദരിക്കൽ, ഭിന്നശേഷിക്കാരുടെ വോട്ടർപട്ടികയിൽ പേര് ചേർക്കൽ തുടങ്ങിയവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ ജില്ലാ സാമൂഹികനീതി വകുപ്പ് സംഘടിപ്പിച്ച 'ഉണർവ്' ഭിന്നശേഷി ദിനാചരണസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരുടെ കരകൗശല വസ്തുക്കളുടെ പ്രദർശനം, വിൽപന, സഹചാരി, വിജയാമൃതം പദ്ധതി ജേതാക്കളെ ആദരിക്കൽ, ഭിന്നശേഷിക്കാരുടെ വോട്ടർപട്ടികയിൽ പേര് ചേർക്കൽ തുടങ്ങിയവും നടത്തി. കലക്ടർ അരുൺ കെ. വിജയൻ അധ്യക്ഷത വഹിച്ചു. 

ജില്ലാ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ ടി.സരള, ജില്ലാ സാമൂഹിക നീതി ഓഫിസർ പി.ബിജു, സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപറേഷൻ ഡയറക്ടർ ഒ.വിജയൻ, സംസ്ഥാന ട്രാൻസ്ജെൻഡർ ജസ്റ്റിസ് ബോർഡ് അംഗം പി.എം.സാജിദ്, അഖിലകേരള വികലാംഗ ഫെഡറേഷൻ പ്രസിഡന്റ് കെ.വി.മോഹനൻ, ഭിന്നശേഷി ജില്ലാ കമ്മിറ്റി അംഗം എം.പി.കരുണാകരൻ, ദാസൻ മേക്കിലേരി, ജില്ലാ സാമൂഹിക നീതി ഓഫിസ് സീനിയർ സൂപ്രണ്ട് പി.കെ.നാസർ എന്നിവർ പ്രസംഗിച്ചു.

ADVERTISEMENT

സമാപനം സമ്മേളനം രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ ഉദ്ഘാടനം ചെയ്തു. സബ് കലക്ടർ സന്ദീപ് കുമാർ അധ്യക്ഷത വഹിച്ചു. സബ് ജഡ്ജി വിൻസി ആൻ പീറ്റർ ജോസഫ് വിശിഷ്ടാതിഥിയായി. സംസ്ഥാന ഭിന്നശേഷി അവാർഡ് ജേതാവായ അബ്ദുൽ ബഷീറിനെ ആദരിച്ചു. 

പരിമിതികളില്ലാതെആടിപ്പാടി

ADVERTISEMENT

ശാരീരിക പരിമിതികളിൽ തളരാതെ മുന്നോട്ടു പോകുന്നവർ വേദിയിൽ പാട്ടും നൃത്തവുമായി വർണലോകം തീർത്തു. ലോകഭിന്നശേഷി ദിനാഘോഷത്തിൽ ജില്ലാ സാമൂഹികനീതി ഓഫിസ് സംഘടിപ്പിച്ച 'ഉണർവ്' കലാമത്സരങ്ങളിൽ 400ഓളം വിദ്യാർഥികൾ പങ്കെടുത്തു.

ഭിന്നശേഷിക്കാരുടെയും പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെയും കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനായിരുന്നു പരിപാടി. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 15 ഇനങ്ങളിലായിരുന്നു മത്സരങ്ങൾ.കതിരൂരിലെ നിയ സുദീറിന്റെ നാടോടി നൃത്തത്തോടെയായിരുന്നു തുടക്കം.