കണ്ണൂരിലേക്ക് വരണം, വിദേശ വിനോദ സഞ്ചാരികൾ
കണ്ണൂർ∙ 2013 മുതൽ 2022 വരെയുള്ള പത്തുവർഷത്തിനിടെ ജില്ലയിലെത്തിയത് 62,36,989 വിനോദസഞ്ചാരികൾ. ഇക്കാലയളവിൽ ജില്ലയിലെത്തിയവരിൽ ഒരു ശതമാനത്തിൽ താഴെ മാത്രമാണു വിദേശ സഞ്ചാരികൾ. ഈ വർഷം സഞ്ചാരികളുടെ എണ്ണത്തിൽ വർധനയുണ്ടാകുമെന്നാണ് പ്രതീക്ഷ. ഈ വർഷത്തെ കണക്കെടുപ്പ് ഉടൻ

കണ്ണൂർ∙ 2013 മുതൽ 2022 വരെയുള്ള പത്തുവർഷത്തിനിടെ ജില്ലയിലെത്തിയത് 62,36,989 വിനോദസഞ്ചാരികൾ. ഇക്കാലയളവിൽ ജില്ലയിലെത്തിയവരിൽ ഒരു ശതമാനത്തിൽ താഴെ മാത്രമാണു വിദേശ സഞ്ചാരികൾ. ഈ വർഷം സഞ്ചാരികളുടെ എണ്ണത്തിൽ വർധനയുണ്ടാകുമെന്നാണ് പ്രതീക്ഷ. ഈ വർഷത്തെ കണക്കെടുപ്പ് ഉടൻ പൂർത്തിയാകും.
വിദേശികൾ കുറഞ്ഞു
കഴിഞ്ഞ പത്തുവർഷത്തിനിടെ ജില്ലയിലെത്തിയത് ആകെ 50,684 വിദേശികൾ. പ്രളയത്തിനുശേഷം 2019ൽ 6852 വിദേശികൾ ജില്ലയിലെത്തിയതെങ്കിൽ കഴിഞ്ഞ വർഷം ഇത് 1290 ആയി ചുരുങ്ങി. കഴിഞ്ഞ വർഷം സംസ്ഥാനത്തു വിദേശയാത്രക്കാർ ഏറ്റവും കുറവ് എത്തിയ ജില്ലകളിൽ നാലാം സ്ഥാനം കണ്ണൂരിനാണ്. പത്തനംതിട്ട, പാലക്കാട്, കൊല്ലം ജില്ലകളാണ് ആദ്യ മൂന്നു സ്ഥാനത്ത്. ഏറ്റവും കൂടുതൽ യാത്രക്കാരെത്തിയത് എറണാകുളത്താണ്. 1,86,290 പേരാണു കഴിഞ്ഞ വർഷം ഇവിടേക്കെത്തിയത്.
ആഭ്യന്തര സഞ്ചാരികൾ കൂടുന്നു
ജില്ലയിലെത്തുന്ന ആഭ്യന്തര സഞ്ചാരികളുടെ എണ്ണം താരതമ്യേന വർധിക്കുന്നുണ്ടെന്നാണു കണക്കുകൾ പത്തുവർഷത്തിനിടെ 61,86,505 ആഭ്യന്തര സഞ്ചാരികളാണു ജില്ലയിലെത്തിയത്. കഴിഞ്ഞവർഷം മാത്രം 8,11,461 പേരെത്തി. 2021നെ അപേക്ഷിച്ചു ഏകദേശം അഞ്ചു ലക്ഷം യാത്രക്കാരുടെ വർധനയാണു രേഖപ്പെടുത്തിയത്. ആഭ്യന്തര യാത്രക്കാരെക്കാൾ കൂടുതൽ വിദേശസഞ്ചാരികളാണു വിനോദസഞ്ചാര മേഖലയുടെ വളർച്ചയെ കൂടുതൽ ത്വരിതപ്പെടുത്തുക.
അതിനാവശ്യമായ പദ്ധതികൾ പക്ഷേ, പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങുകയാണ്. സഞ്ചാരികളെ ആകർഷിക്കാതെ, അവർ പ്രതീക്ഷിക്കുന്ന അടിസ്ഥാന സൗകര്യ വികസനങ്ങൾ സാധ്യമാക്കാതെ ജില്ലയിലെ ടൂറിസം മേഖല വളരില്ല.