ഇരിക്കൂർ ∙ രാത്രി ചികിത്സ തുടങ്ങാൻ നടപടി സ്വീകരിക്കുന്നതിനിടെ ഈവനിങ് ഒപി നിലച്ച് ഇരിക്കൂർ താലൂക്ക് ആശുപത്രി. അസുഖ ബാധിതരായി 2 ഡോക്ടർമാർ അവധിയിൽ പോയതാണ് ഈവനിങ് ഒപി നിലയ്ക്കാൻ കാരണം. കഴിഞ്ഞ രണ്ട് ദിവസമായി നൂറുകണക്കിന് രോഗികളാണ് ആശുപത്രിയിൽ എത്തി മടങ്ങിയത്. 11 ഡോക്ടർ തസ്തികയുള്ള ആശുപത്രിയിൽ മെഡിക്കൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇരിക്കൂർ ∙ രാത്രി ചികിത്സ തുടങ്ങാൻ നടപടി സ്വീകരിക്കുന്നതിനിടെ ഈവനിങ് ഒപി നിലച്ച് ഇരിക്കൂർ താലൂക്ക് ആശുപത്രി. അസുഖ ബാധിതരായി 2 ഡോക്ടർമാർ അവധിയിൽ പോയതാണ് ഈവനിങ് ഒപി നിലയ്ക്കാൻ കാരണം. കഴിഞ്ഞ രണ്ട് ദിവസമായി നൂറുകണക്കിന് രോഗികളാണ് ആശുപത്രിയിൽ എത്തി മടങ്ങിയത്. 

11 ഡോക്ടർ തസ്തികയുള്ള ആശുപത്രിയിൽ മെഡിക്കൽ ഓഫിസർ ഉൾപ്പെടെ 4 പേരാണ് ഇപ്പോഴുള്ളത്. കുട്ടികളുടെ വിഭാഗം, ദന്ത വിഭാഗം, ഗൈനക്കോളജി വിഭാഗങ്ങളിൽ സ്പെഷലിസ്റ്റ് ഡോക്ടറുടെ തസ്തിക ഉണ്ടെങ്കിലും ആരും ഇല്ല. താലൂക്ക് ആശുപത്രിയാക്കി ഉയർത്തി എട്ട് വർഷം കഴിഞ്ഞെങ്കിലും പ്രവർത്തനത്തിന് ആദ്യം ആവശ്യമായ സൂപ്രണ്ട് തസ്തിക പോലും സർക്കാർ അനുവദിച്ചിട്ടില്ല.

ADVERTISEMENT

ഇരിക്കൂർ പഞ്ചായത്തിന് കീഴിലായിരുന്ന ആശുപത്രി കഴിഞ്ഞ ഫെബ്രുവരിയിലാണ് ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുത്തത്. രാത്രി ചികിത്സ തുടങ്ങുക എന്ന ലക്ഷ്യത്തോടെ ബ്ലോക്ക് പഞ്ചായത്ത് അടുത്തിടെ ചില തസ്തികകളിൽ പുതിയ നിയമനങ്ങൾ നടത്തിയെങ്കിലും ഡോക്ടർമാർ ഉപരിപഠനവും മറ്റു കാരണങ്ങൾ പറഞ്ഞും സ്ഥലം മാറിപ്പോയത് കാരണം ആരംഭിക്കാൻ കഴിഞ്ഞിട്ടുമില്ല. 

ഇരിക്കൂറിനു പുറമെ സമീപ പഞ്ചായത്തുകളായ മലപ്പട്ടം, കൂടാളി, പടിയൂർ, ചെങ്ങളായി, ഏരുവേശ്ശി, പയ്യാവൂർ പഞ്ചായത്തുകളിൽ നിന്നും മട്ടന്നൂർ, ശ്രീകണ്ഠപുരം നഗരസഭകളിൽ നിന്നുമായി ദിനം പ്രതി 700 ലേറെ പേർ ചികിത്സ തേടിയെത്തുന്ന ആശുപത്രിക്കാണ് ഈ ദുർഗതി.