ചെറുപുഴ∙മോഷണക്കേസിലെ പ്രതികളെ ശിക്ഷിച്ച കോടതിക്കും, അതിനുവേണ്ടി പ്രയത്നിച്ച പൊലീസിനും നാട്ടുകാർക്കും ദൈവത്തിനും നന്ദി അറിയിച്ചുകൊണ്ട് ആക്രമണത്തിനു വിധേയമായ സ്ത്രീ ഫ്ലെക്സ് ബോർഡ് സ്ഥാപിച്ചു. 2014 ജൂലൈ 13ന് രാത്രി ആലക്കോട് പൊലീസ് സ്റ്റേഷൻ അതിർത്തിയിൽപെട്ട മഞ്ഞക്കാട് ബോംബെ മുക്കിലെ വീട്ടിൽ തനിച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെറുപുഴ∙ മോഷണക്കേസിലെ പ്രതികളെ ശിക്ഷിച്ച കോടതിക്കും, അതിനുവേണ്ടി പ്രയത്നിച്ച പൊലീസിനും നാട്ടുകാർക്കും ദൈവത്തിനും നന്ദി അറിയിച്ചുകൊണ്ട് ആക്രമണത്തിനു വിധേയമായ സ്ത്രീ ഫ്ലെക്സ് ബോർഡ് സ്ഥാപിച്ചു. 2014 ജൂലൈ 13ന് രാത്രി ആലക്കോട് പൊലീസ് സ്റ്റേഷൻ അതിർത്തിയിൽപെട്ട മഞ്ഞക്കാട് ബോംബെ മുക്കിലെ വീട്ടിൽ തനിച്ചു താമസിച്ചിരുന്ന പന്നിയാനിക്കൽ ബ്രീജിത്തയെ വീട്ടിൽ അതിക്രമിച്ചു കയറി മുറിയിൽ കെട്ടിയിട്ടതിന് ശേഷം കത്തികാണിച്ചു ഭീഷണിപ്പെടുത്തി 30 പവൻ സ്വർണാഭരണങ്ങളും 60,000 രൂപയും കവർന്ന  കേസിലെ 3 പ്രതികളെ വെള്ളിയാഴ്ച കോടതി ശിക്ഷിച്ചിരുന്നു. ഇതിനു കോടതിക്കും പൊലീസിനും നാട്ടുകാർക്കും ദൈവത്തിനും നന്ദി അറിച്ചുകൊണ്ടു ആക്രമണത്തിനിരയായ ബ്രീജിത്ത ആണു ഇന്നലെ രാവിലെ വീടിനു മുന്നിൽ ബോർഡ് സ്ഥാപിച്ചത്.

വെള്ളിയാഴ്ച രാവിലെ ബ്രീജിത്ത ചെറുപുഴയിലെ പ്രിന്റിങ് പ്രസ്സിലെത്തിയാണു ഫ്ലെക്സ് ബോർഡ് തയാറാക്കിയത്. കേസിലെ പ്രതികളായ ജോസ്ഗിരിയിലെ അലകനാൽ ഹൗസിൽ സന്ദീപ്, സേലം കടപ്പയൂർ കാട്ടാണ്ഡിക്കുപ്പം മേർക്ക് തെരു സഭാപതി, സേലം മേനൂർമേട് സെൽവരാജ് എന്നിവരെ കോടതി ശിക്ഷിച്ചത്. മറ്റു 2 പേരെ കുറ്റക്കാരല്ലെന്ന് കണ്ടു വിട്ടയയ്ക്കുകയും ചെയ്തു. പ്രതികളെ പിടികൂടിയ സമയത്തും പൊലീസിനു അഭിനന്ദനം അറിയിച്ചു ബ്രീജിത്ത തന്റെ വീടിനു സമീപം ബോർഡുകൾ സ്ഥാപിച്ചിരുന്നു.