തലയ്ക്ക് മുകളിലെ ഭീഷണി; റോഡരികിലെ തണൽമരം പ്രദേശവാസികളുടെ ജീവന് ഭീഷണി
കോട്ടയം പൊയിൽ∙എരുവട്ടി ഇന്ദിരാജി നഗറിൽ റോഡരികിൽ വർഷങ്ങളായി തലയുയർത്തി നിന്നിരുന്ന തണൽ മരം ഇപ്പോൾ പ്രദേശവാസികളുടെ ജീവന് തന്നെ ഭീഷണിയായി മാറി. റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി മരത്തിന്റെ വേരുകൾ മുറിച്ചു മാറ്റുകയും കടയ്ക്കൽ നിന്ന് ഒരു മീറ്ററോളം ആഴത്തിൽ മണ്ണും നീക്കം ചെയ്തതാണ് ഇപ്പോൾ മരത്തിന് ബലക്ഷയം

കോട്ടയം പൊയിൽ∙എരുവട്ടി ഇന്ദിരാജി നഗറിൽ റോഡരികിൽ വർഷങ്ങളായി തലയുയർത്തി നിന്നിരുന്ന തണൽ മരം ഇപ്പോൾ പ്രദേശവാസികളുടെ ജീവന് തന്നെ ഭീഷണിയായി മാറി. റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി മരത്തിന്റെ വേരുകൾ മുറിച്ചു മാറ്റുകയും കടയ്ക്കൽ നിന്ന് ഒരു മീറ്ററോളം ആഴത്തിൽ മണ്ണും നീക്കം ചെയ്തതാണ് ഇപ്പോൾ മരത്തിന് ബലക്ഷയം സംഭവിക്കാൻ കാരണമായത്. പിണറായി പഞ്ചായത്ത് ഭരണ സമിതിയുടെ ശ്രദ്ധയിൽ വിഷയം അവതരിപ്പിച്ചപ്പോൾ റോഡിന്റെ പ്രവൃത്തി നടത്തുന്ന കരാറുകാരോട് ബന്ധപ്പെടാനാണ് പറഞ്ഞത്. മരം മുറിക്കാനുള്ള അനുമതി ലഭിച്ചില്ലെന്നാണ് അവരുടെ മറുപടി.
മരത്തിന്റെ പരിസരം ഒഴിവാക്കി ബാക്കി സ്ഥലങ്ങളിൽ ദ്രുതഗതിയിൽ റോഡ് പണി മുന്നോട്ട് കൊണ്ട് പോകുകയാണ്. മരം മുറിക്കാത്തതിനാൽ ഓവുചാൽ വരെ ഒഴിവാക്കിയാണ് നിർമാണം പുരോഗമിക്കുന്നത്. എത്രയും പെട്ടെന്ന് മരം മുറിച്ചുമാറ്റി പ്രദേശവാസികളുടെ ആശങ്ക അകറ്റണമെന്നും റോഡ് നിർമാണം അപാകതകൾ ഇല്ലാതെ പൂർത്തീകരിക്കണമെന്നും ഇന്ദിരാജി യൂത്ത് ക്ലബ്ബിൽ ചേർന്ന ജവാഹർ ബാലവേദി യോഗം ആവശ്യപ്പെട്ടു. ടി.ജിഷാന്ത് അധ്യക്ഷത വഹിച്ചു. അമൽ കളത്തിൽ, ഹൃഥ്വിക് പ്രകാശ്, പ്രനൂപ്, വിജീഷ്, വിനേഷ് എന്നിവർ പ്രസംഗിച്ചു.