ഇന്ത്യയുടെ പുരോഗതി കോൺഗ്രസിന്റെ സംഭാവന: കെ.സുധാകരൻ
കണ്ണൂർ∙ ഇന്ത്യ കോൺഗ്രസിന്റെ സൃഷ്ടിയാണെന്നും ഇന്നു കാണുന്ന പുരോഗതി കോൺഗ്രസിന്റെ സംഭാവനയാണെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. കോൺഗ്രസ് ജന്മവാർഷികദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘കോൺഗ്രസ് ഇല്ലാത്ത ഇന്ത്യയെ പറ്റി ആലോചിക്കാനേ സാധിക്കില്ല. കോൺഗ്രസ് ദുർബലമായാൽ മതനിരപേക്ഷതയും

കണ്ണൂർ∙ ഇന്ത്യ കോൺഗ്രസിന്റെ സൃഷ്ടിയാണെന്നും ഇന്നു കാണുന്ന പുരോഗതി കോൺഗ്രസിന്റെ സംഭാവനയാണെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. കോൺഗ്രസ് ജന്മവാർഷികദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.‘കോൺഗ്രസ് ഇല്ലാത്ത ഇന്ത്യയെ പറ്റി ആലോചിക്കാനേ സാധിക്കില്ല. കോൺഗ്രസ് ദുർബലമായാൽ മതനിരപേക്ഷതയും ജനാധിപത്യവുമില്ലാതാകും. വർഗീയ, ഫാഷിസത്തിന്റെ ഉള്ളം കയ്യിൽ ജനാധിപത്യം ഞെരിഞ്ഞമരും.’ കെ.സുധാകരൻ പറഞ്ഞു.
ഡിസിസി അങ്കണത്തിൽ കെ.സുധാകരൻ പതാക ഉയർത്തി. കേക്ക് മുറിച്ച് ആഘോഷം പങ്കിട്ടു. തുടർന്നു നടന്ന റാലിയിൽ സേവാദൾ വൊളന്റിയർമാരും ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, കെപിസിസി ജനറൽ സെക്രട്ടറി പി.എം.നിയാസ്, മേയർ ടി.ഒ.മോഹനൻ, വി.എ.നാരായണൻ, പി.ടി.മാത്യു, സജീവ് മാറോളി, പി.മുഹമ്മദ് ഷമ്മാസ്, സുദീപ് ജയിംസ്, കെ.പ്രമോദ്, ഷമ മുഹമ്മദ്, രാജീവൻ എളയാവൂർ, എം.പി.ഉണ്ണിക്കൃഷ്ണൻ, വി.വി.പുരുഷോത്തമൻ, റിജിൽ മാക്കുറ്റി, രജനി രാമാനന്ദ്, അമൃത രാമകൃഷ്ണൻ , വി.പി.അബ്ദുൽ റഷീദ്, സുരേഷ് ബാബു എളയാവൂർ, റഷീദ് കവ്വായി, കെ.പി.സാജു, പി.മാധവൻ, രജിത്ത് നാറാത്ത്, അജിത്ത് മാട്ടൂൽ, ശ്രീജ മഠത്തിൽ, മധുസൂദനൻ എരമം, മനോജ് കൂവേരി, വിജിൽ മോഹനൻ, കൂട്ടിനേഴത്ത് വിജയൻ, എം.കെ. മോഹനൻ, എം.പി.വേലായുധൻ, സി.വി.സന്തോഷ്, സി.ടി.സജിത്ത്, ഹരിദാസ് മൊകേരി, സി.ടി.ഗിരിജ, കായക്കൽ രാഹുൽ, കൂക്കിരി രാജേഷ്, എം.പി.അരവിന്ദാക്ഷൻ, രാഹുൽ വെച്ചിയോട്ട് ,കല്ലിക്കോടൻ രാഗേഷ് എന്നിവരും പങ്കെടുത്തു.
സേവാദൾ ജില്ലാ കമ്മിറ്റി നടത്തിയ ജന്മവാർഷികദിനം ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. സേവാദൾ ജില്ലാ പ്രസിഡന്റ് മധുസൂദനൻ എരമം അധ്യക്ഷത വഹിച്ചു. കെ.പി.സുധീർകുമാർ, എൻ.പി.അനന്തൻ, ടി.കെ.നാരായണൻ, പി.കെ.ഇന്ദിര എന്നിവർ പ്രസംഗിച്ചു.