നീളൻ കുപ്പായത്തിന് ഒന്നല്ല, രണ്ട് കീശകളുണ്ട്; പറയാൻ രണ്ട് കഥകളുമുണ്ട്
രാമചന്ദ്രൻ കടന്നപ്പള്ളിയോട് ഒട്ടിനിൽക്കുന്ന നീളൻ കുപ്പായത്തിന് ഒന്നല്ല, രണ്ട് കീശകളുണ്ട്. പറയാൻ ഒന്നല്ല, രണ്ട് കഥകളുമുണ്ട്. കുപ്പായത്തിനു വേണ്ടി, രാമചന്ദ്രൻ കടന്നപ്പള്ളി തന്നെ ആ കഥകൾ പറയും.‘കെഎസ്‌യു നേതാവായിരുന്ന കാലം. അവിഭക്ത കെപിസിസി ആസ്ഥാനം. ഷർട്ട് വല്ലാതെ മുഷിഞ്ഞിരുന്നു. ഓഫിസ് ചുമതലയുള്ള

രാമചന്ദ്രൻ കടന്നപ്പള്ളിയോട് ഒട്ടിനിൽക്കുന്ന നീളൻ കുപ്പായത്തിന് ഒന്നല്ല, രണ്ട് കീശകളുണ്ട്. പറയാൻ ഒന്നല്ല, രണ്ട് കഥകളുമുണ്ട്. കുപ്പായത്തിനു വേണ്ടി, രാമചന്ദ്രൻ കടന്നപ്പള്ളി തന്നെ ആ കഥകൾ പറയും.‘കെഎസ്‌യു നേതാവായിരുന്ന കാലം. അവിഭക്ത കെപിസിസി ആസ്ഥാനം. ഷർട്ട് വല്ലാതെ മുഷിഞ്ഞിരുന്നു. ഓഫിസ് ചുമതലയുള്ള ഗോപാലേട്ടൻ കെ.കെ.വിശ്വനാഥന്റെ ഒരു കുപ്പായം സംഘടിപ്പിച്ചു തന്നു. അദ്ദേഹം നല്ല ഉയരവും വണ്ണവുമുള്ള ആളായിരുന്നു. ഞാൻ തീരെ മെലിഞ്ഞ കുട്ടി. ആ കുപ്പായം, എനിക്കു മുട്ടോളമെത്തി. അതിനു മുൻപൊരു സംഭവം കൂടിയുണ്ട്.
ഒരിക്കൽ കെഎസ്‌യുവിന്റെ ഒരു തിരഞ്ഞെടുപ്പ് വിജയാഘോഷം കഴിഞ്ഞപ്പോഴേക്കും വൈകി. സ്കൂളിലെ ഭാസ്കരൻ മാഷ് അദ്ദേഹത്തിന്റെ വീട്ടിൽ താമസിക്കാമെന്നു പറഞ്ഞു. 2–3 ദിവസമായി ഇടുന്ന ഷർട്ട് മുഷിഞ്ഞിരുന്നു. ഭാസ്കരൻ മാഷ് അദ്ദേഹത്തിന്റെ ഷർട്ട് തന്നു. ആ ഷർട്ടും എനിക്ക് കാൽമുട്ടോളമെത്തിയിരുന്നു. ഈ 2 ഷർട്ടുകളിൽ നിന്നാണ്, മുട്ടോളമെത്തുന്ന ഷർട്ടിനോട് ഇഷ്ടം തോന്നിയത്. പിന്നീടതു പതിവാക്കി. ഒരു ഷർട്ട് തരണമെന്നും ഇതിനു മുണ്ട് വേറെ വേണ്ടല്ലോയെന്നും തന്നില്ലെങ്കിൽ മോഷ്ടിക്കുമെന്നും പറഞ്ഞിട്ടുണ്ട് സിപിഎം നേതാവ് എം.എം.മണി.’ രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു.
കീശയിലെ റോസാപ്പൂവോ?
‘അത് ആരെങ്കിലും തരുന്നതാണ്. കീശയിൽ റോസാപ്പൂവ് കണ്ടില്ലെങ്കിൽ, മുഖ്യമന്ത്രി ചോദിക്കും: എന്താ കടന്നപ്പളളീ ഇന്ന് പൂവൊന്നും കിട്ടിയില്ലേയെന്ന്.’
ആ ടെയ്‌ലർ ഇവിടെയുണ്ട്
നീളൻ കുപ്പായത്തിനു മാത്രമല്ല, അതു തയ്ക്കുന്ന ടെയ്‌ലർക്കുമുണ്ടൊരു കഥ പറയാൻ. രാമചന്ദ്രൻ കടന്നപ്പള്ളിക്കു വേണ്ടി 40 വർഷത്തിലധികമായി നീളൻ കുപ്പായം തയ്ക്കുന്നതു കടന്നപ്പള്ളി കണ്ടോന്താറിലെ ടെയ്‌ലറായ കെ.ആർ. കരുണാകരനാണ്. രാമചന്ദ്രൻ കടന്നപ്പള്ളിയുടെ അതേ പാർട്ടിക്കാരൻ. കുടുംബപരമായും അറിയാം. ‘8–10 കുപ്പായങ്ങൾ ഒരുമിച്ചു തയ്പിക്കും. പ്രവർത്തകരാരെങ്കിലും തുണിയുമായെത്തും.
വീതിക്കനുസരിച്ച്, 2.5 മീറ്റർ മുതൽ 3 മീറ്റർ വരെയാണു തുണി വേണ്ടത്. 250 രൂപയാണു തയ്യൽക്കൂലി. അതു കൃത്യമായി ലഭിക്കും.’ സത്യപ്രതിജ്ഞയ്ക്കായി പുതിയ സെറ്റ് കുപ്പായങ്ങൾ കഴിഞ്ഞദിവസം കരുണാകരൻ, കണ്ടോന്താറിൽ വച്ച് രാമചന്ദ്രൻ കടന്നപ്പള്ളിക്കു കൈമാറി.
‘ആയിഷ’യും കടന്നപ്പള്ളിയും
ഇടമന യുപി സ്കൂളിൽ പഠിക്കുമ്പോൾ, നാടകത്തിൽ സ്ത്രീവേഷം അഭിനയിച്ചിട്ടുണ്ട് രാമചന്ദ്രൻ കടന്നപ്പള്ളി. ആയിഷയെന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. സ്കൂൾ കാലത്തു കഥാപ്രസംഗവും അവതരിപ്പിച്ചിട്ടുണ്ട്. സിനിമയിൽ പാടാനും അഭിനയിക്കാനുമൊക്കെ ക്ഷണം ലഭിച്ചിരുന്നുവെന്നു കടന്നപ്പള്ളി പറയുന്നു: ‘ചിലരൊക്കെ വിളിച്ചിരുന്നു. പോയില്ല. പോകുന്നതിൽ കുഴപ്പമൊന്നുമില്ല. വേണ്ടെന്നു വച്ചതാണ്.’