ഇരിട്ടി (കണ്ണൂർ) ∙ തണ്ടർബോൾട്ട് കമാൻഡോകളുടെ വെടിവയ്പിൽ കവിത കൊല്ലപ്പെട്ടതായി മാവോയിസ്റ്റുകൾ പറഞ്ഞെങ്കിലും പൊലീസിനു സ്ഥിരീകരിക്കാൻ കടമ്പകളേറെയാണ്. വെടിവയ്പ് സമയത്തു കണ്ടെത്തിയ രക്തത്തുള്ളികൾ രാസപരിശോധനയ്ക്ക് ശേഖരിച്ചിരുന്നു. ഇവയുടെ വിദഗ്ധ പരിശോധനാ ഫലം കിട്ടണം.കവിതയുടെ മൃതദേഹം കണ്ടെത്തുകയെന്നതാണു

ഇരിട്ടി (കണ്ണൂർ) ∙ തണ്ടർബോൾട്ട് കമാൻഡോകളുടെ വെടിവയ്പിൽ കവിത കൊല്ലപ്പെട്ടതായി മാവോയിസ്റ്റുകൾ പറഞ്ഞെങ്കിലും പൊലീസിനു സ്ഥിരീകരിക്കാൻ കടമ്പകളേറെയാണ്. വെടിവയ്പ് സമയത്തു കണ്ടെത്തിയ രക്തത്തുള്ളികൾ രാസപരിശോധനയ്ക്ക് ശേഖരിച്ചിരുന്നു. ഇവയുടെ വിദഗ്ധ പരിശോധനാ ഫലം കിട്ടണം.കവിതയുടെ മൃതദേഹം കണ്ടെത്തുകയെന്നതാണു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇരിട്ടി (കണ്ണൂർ) ∙ തണ്ടർബോൾട്ട് കമാൻഡോകളുടെ വെടിവയ്പിൽ കവിത കൊല്ലപ്പെട്ടതായി മാവോയിസ്റ്റുകൾ പറഞ്ഞെങ്കിലും പൊലീസിനു സ്ഥിരീകരിക്കാൻ കടമ്പകളേറെയാണ്. വെടിവയ്പ് സമയത്തു കണ്ടെത്തിയ രക്തത്തുള്ളികൾ രാസപരിശോധനയ്ക്ക് ശേഖരിച്ചിരുന്നു. ഇവയുടെ വിദഗ്ധ പരിശോധനാ ഫലം കിട്ടണം.കവിതയുടെ മൃതദേഹം കണ്ടെത്തുകയെന്നതാണു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇരിട്ടി (കണ്ണൂർ) ∙  തണ്ടർബോൾട്ട് കമാൻഡോകളുടെ വെടിവയ്പിൽ കവിത കൊല്ലപ്പെട്ടതായി മാവോയിസ്റ്റുകൾ പറഞ്ഞെങ്കിലും പൊലീസിനു സ്ഥിരീകരിക്കാൻ കടമ്പകളേറെയാണ്. വെടിവയ്പ് സമയത്തു കണ്ടെത്തിയ രക്തത്തുള്ളികൾ രാസപരിശോധനയ്ക്ക് ശേഖരിച്ചിരുന്നു. ഇവയുടെ വിദഗ്ധ പരിശോധനാ ഫലം കിട്ടണം. കവിതയുടെ മൃതദേഹം കണ്ടെത്തുകയെന്നതാണു പ്രധാന കടമ്പ. മൃതദേഹം കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ മരണം സ്ഥിരീകരിക്കാൻ കഴിയില്ല. പൊലീസ്–മാവോയിസ്റ്റ് ഏറ്റുമുട്ടലിനു പിന്നാലെ നടത്തിയ തിരച്ചിലിൽ ഒരു എകെ 47 തോക്ക്, ഒരു നാടൻ തോക്ക് എന്നിവ ഞെട്ടിത്തോട്ട് നിന്നു പൊലീസ് കണ്ടെടുത്തിരുന്നു.ചോരപുരണ്ട ഒരു എല്ലിൻ കഷണവും സ്ഥലത്തു നിന്നു കിട്ടിയിരുന്നു.

എല്ലിൻ കഷണം ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതു മനുഷ്യന്റേതാണോയെന്നു ഫലം വന്നാലേ വ്യക്തമാകൂ. വെടിവയ്പു നടന്ന ദിവസം ഉരുപ്പുംകുറ്റിയിൽ പൊലീസ് ആംബുലൻസുകൾ തയാറാക്കി നിർത്തിയിരുന്നു. കാട്ടിൽ ദിവസങ്ങളോളം വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും പരുക്കേറ്റ ആരെയും കണ്ടെത്താൻ കഴിഞ്ഞില്ല. സാഹചര്യത്തെളിവുകളെല്ലാം സൂചിപ്പിക്കുന്നതു ഞെട്ടിത്തോടു വച്ച് കവിതയ്ക്കു  വെടിയേറ്റിട്ടുണ്ടെന്നാണ്.വെടിവയ്പിൽ പരുക്കേറ്റിട്ടുണ്ടെങ്കിൽ, കവിതയെ ആശുപത്രിയിലെത്തിക്കാനുള്ള ബാധ്യത മാവോയിസ്റ്റുകൾക്കുണ്ടെന്നാണു പൊലീസ് വാദം. കൊല്ലപ്പെട്ടുവെന്നതു വ്യക്തമായ തെളിവുകളോടെ സ്ഥിരീകരിക്കപ്പെട്ട ശേഷം ഇക്കാര്യവും അന്വേഷണത്തിൽ ഉൾപ്പെടുത്താനാണു പൊലീസ് തീരുമാനം.

ADVERTISEMENT

മാവോയിസ്റ്റ് ക്യാംപുകളിൽ മുൻപും അംഗങ്ങൾ കൊല്ലപ്പെട്ടിട്ടുണ്ടെന്നും മൃതദേഹം അവർ തന്നെ സംസ്കരിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു. അയ്യൻകുന്ന് ഞെട്ടിത്തോട്ടെ തണ്ടർബോ‍ൾട്ട്–മാവോയിസ്റ്റ് വെടിവയ്പിൽ കരിക്കോട്ടക്കരി സ്റേഷനിൽ 2 കേസുകൾ റജിസ്റ്റർ ചെയ്തിരുന്നു. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ പുതിയ കേസ് ഇല്ലാതെ ഈ കേസുകളോട് ചേർത്തുതന്നെ ഇരിട്ടി എഎസ്പി തപോഷ് ബസുമതാരിയുടെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കും. സംസ്ഥാന പൊലീസ് വിഭാഗത്തിലെ ആന്റി ടെററിസ്റ്റ് സ്ക്വാഡ്, തണ്ടർബോൾട്ട് എന്നിവ ഉൾപ്പെടുന്ന സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിന്റെ നിരീക്ഷണവും കാവലും പ്രദേശത്ത് ശക്തമാക്കുകയും ചെയ്യും. 

കവിത സ്ഫോടകവസ്തു വിദഗ്ധ
സിപിഐ മാവോയിസ്റ്റ് പ്രസ്ഥാനത്തിനു കടുത്ത നഷ്ടമാണ് കവിത കൊല്ലപ്പെട്ടതിലൂടെ സംഭവിച്ചിട്ടുള്ളതെന്നാണ് പൊലീസ് നിരീക്ഷണം. ഒന്നര പതിറ്റാണ്ടായി മാവോയിസ്റ്റ് പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്ന കവിത സ്ഫോടക വസ്തു വിദഗ്ധയും എല്ലാ ആയുധങ്ങളും കൈകാര്യം ചെയ്യാൻ പ്രാവീണ്യം നേടിയിട്ടുള്ള പോരാളിയുമാണ്. നവംബർ 13ന് നടന്ന വെടിവയ്പിൽ പരുക്കേറ്റ കവിതയെ ഒപ്പം ഉണ്ടായിരുന്നവർ ചുമലിലേറ്റി കടന്നുകളഞ്ഞെന്നും ഗുരുതര പരുക്കിൽ നിന്ന് അണുബാധയുണ്ടായി മരിച്ചതാകാമെന്നുമാണു പൊലീസിന്റെ രഹസ്യ നിഗമനം. 5–6 ദിവസത്തിനകം മരിച്ചിട്ടുണ്ടാകാമെന്നാണു പൊലീസ് കരുതുന്നത്. ഇക്കാര്യങ്ങൾ ലഘുലേഖകളിൽ വ്യക്തമല്ല. പരുക്കേറ്റിരുന്നതായും പിന്നീട് മരിച്ചെന്നും സർവ ബഹുമതികളോടും കൂടി പശ്ചിമഘട്ടത്തിൽ സംസ്കരിച്ചുവെന്നും ലഘുലേഖയിൽ പറയുന്നു.  

ADVERTISEMENT

പ്രതികാരം ചെയ്യുമെന്ന് മാവോയിസ്റ്റ് മുന്നറിയിപ്പ്
തണ്ടർബോൾട്ട് അംഗങ്ങൾ കബനീദളത്തിന്റെ ക്യാംപ് വളഞ്ഞ് കടന്നാക്രമിച്ചു കവിത കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികാരം ചെയ്യുമെന്ന് മാവോയിസ്റ്റ് മുന്നറിയിപ്പ്.   കവിതയുടെ മരണം സ്ഥിരീകരിച്ചു പുറത്തിറക്കിയ ലഘുലേഖയിലും പോസ്റ്ററിലും തന്നെയാണ് ‘രക്തക്കടങ്ങൾ രക്തത്താൽ പകരം വീട്ടും’ എന്നും വ്യക്തമാക്കിയിട്ടുള്ളത്.

പശ്ചിമഘട്ടത്തിൽ  4 ദളങ്ങൾ
പശ്ചിമഘട്ടത്തിൽ കേരളത്തിന്റെ ഭാഗമായുള്ള വനത്തിൽ സിപിഐ മാവോയിസ്റ്റിന്റെ സൈനികഘടകമായ പീപ്പിൾസ് ലിബറേഷൻ ഗറില ആർമി (പിഎൽജിഎ) 4 ദളങ്ങളായാണു പ്രവർത്തിക്കുന്നതെന്നും നേരത്തേ രഹസ്യാന്വേഷണ വിഭാഗങ്ങൾക്ക് സൂചന ലഭിച്ചിട്ടുള്ളതാണ്. കബനി, നാടുകാണി, ബാണാസുര, ശിരുവാണി എന്നിവയാണ് ഈ ദളങ്ങൾ. ഇതിൽ കണ്ണൂർ, വയനാട് ജില്ലകളുടെ വനം മേഖലയിൽ സാന്നിധ്യം അറിയിച്ചു പ്രവർത്തിക്കുന്നതു കബനീദളം ആണെന്നാണു വിവരം. ബാണാസുര ദളത്തിൽ പെട്ടവരാണു പേര്യയിൽ പിടിയിലായത്.