വനിതാ മാവോയിസ്റ്റ് കൊല്ലപ്പെട്ടെന്ന വിവരം; അന്വേഷണം ഊർജിതമാക്കി എടിഎസ്
ഇരിട്ടി ∙ അയ്യൻകുന്ന് ഉരുപ്പുംകുറ്റി ഞെട്ടിത്തോട് മലയിൽ നവംബർ 13ന് ഉണ്ടായ തണ്ടർബോൾട്ട് വെടിവയ്പിൽ വനിതാ അംഗം കവിത കൊല്ലപ്പെട്ടതായി മാവോയിസ്റ്റുകൾ പോസ്റ്ററിലൂടെ അവകാശപ്പെട്ട സംഭവത്തിൽ ആന്റി ടെററിസ്റ്റ് സ്ക്വാഡ് (എടിഎസ്) അന്വേഷണം ഊർജിതമാക്കി.എടിഎസിലെ ഡിവൈഎസ്പി പീറ്റർ, ഇൻസ്പെക്ടർ ബിജു ലൂക്കോസ്

ഇരിട്ടി ∙ അയ്യൻകുന്ന് ഉരുപ്പുംകുറ്റി ഞെട്ടിത്തോട് മലയിൽ നവംബർ 13ന് ഉണ്ടായ തണ്ടർബോൾട്ട് വെടിവയ്പിൽ വനിതാ അംഗം കവിത കൊല്ലപ്പെട്ടതായി മാവോയിസ്റ്റുകൾ പോസ്റ്ററിലൂടെ അവകാശപ്പെട്ട സംഭവത്തിൽ ആന്റി ടെററിസ്റ്റ് സ്ക്വാഡ് (എടിഎസ്) അന്വേഷണം ഊർജിതമാക്കി. എടിഎസിലെ ഡിവൈഎസ്പി പീറ്റർ, ഇൻസ്പെക്ടർ ബിജു ലൂക്കോസ് എന്നിവരുടെ നേതൃത്വത്തിൽ 3 എസ്ഐമാർ ഉൾപ്പെടുന്ന 10 അംഗ സംഘമാണു കേസ് അന്വേഷിക്കുന്നത്.
13, 14 തീയതികളിൽ ഞെട്ടിത്തോട്ട് മാവോയിസ്റ്റുകളും തണ്ടർബോൾട്ട് കമാൻഡോകളും തമ്മിൽ ഏറ്റുമുട്ടലും വെടിവയ്പും നടന്നിരുന്നു. 2 കേസുകൾ ആ ദിവസങ്ങളിൽ തന്നെ കരിക്കോട്ടക്കരി പൊലീസ് റജിസ്റ്റർ ചെയ്തിരുന്നു. കവിതയ്ക്കു വെടിയേറ്റെന്നു മാവോയിസ്റ്റുകൾ അവകാശപ്പെട്ട 13ലെ വെടിവയ്പു കേസാണ് ആന്റി ടെററിസ്റ്റ് സ്ക്വാഡ് അന്വേഷിക്കുന്നത്.
എടിഎസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം ഞെട്ടിത്തോട്ട് ഏറ്റുമുട്ടൽ ഉണ്ടായ സ്ഥലം സന്ദർശിച്ചു. നേരത്തേ കേസ് അന്വേഷിച്ച ഇരിട്ടി എഎസ്പിയിൽനിന്ന് രേഖകൾ ഏറ്റുവാങ്ങുകയും ചെയ്തു.