പയ്യന്നൂർ ∙ ‘അന്തിക്കേത്തെ അന്നത്തിന് അരിയിട്ട്’ രാമന്തളി മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടത്തിന് തുടക്കമായി.അന്തിത്തിരിയനും കോമരങ്ങളും മാറ്റുടുത്തും പട്ടം കെട്ടിയും അരങ്ങിലെത്തി. കോമരങ്ങൾ കോയ്മയുടെ അനുജ്ഞ വാങ്ങി രാമന്തളിയുടെ ദേശാധിപനായ ശങ്കര നാരായണ ക്ഷേത്രത്തിൽ ചെന്ന് മുച്ചിലോട്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പയ്യന്നൂർ ∙ ‘അന്തിക്കേത്തെ അന്നത്തിന് അരിയിട്ട്’ രാമന്തളി മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടത്തിന് തുടക്കമായി. അന്തിത്തിരിയനും കോമരങ്ങളും മാറ്റുടുത്തും പട്ടം കെട്ടിയും അരങ്ങിലെത്തി. കോമരങ്ങൾ കോയ്മയുടെ അനുജ്ഞ വാങ്ങി രാമന്തളിയുടെ ദേശാധിപനായ ശങ്കര നാരായണ ക്ഷേത്രത്തിൽ ചെന്ന് മുച്ചിലോട്ട് ഭഗവതിയുടെ ഓമന കല്യാണത്തിനൊരുക്കേണ്ട വിഭവങ്ങളും പകരേണ്ട ദീപവും കയ്യേറ്റ് തിരിച്ചെഴുന്നള്ളി.

ഭണ്ഡാരപ്പുരയുടെ മുറ്റത്ത് ഒരുക്കിയ കുഴിയടുപ്പിൽ തീപ്പൂട്ടി അന്തിക്കേത്തേ അന്നത്തിന് അരയിട്ടു. പെരുങ്കളിയാട്ടമെന്നത് ഭഗവതിയുടെ പന്തൽ മംഗലമാണ്. തിരുമുറ്റത്തെത്തുന്ന പതിനായിരങ്ങളെ അന്നമൂട്ടുക എന്നതാണ് പ്രധാനം. ആ വലിയ യജ്ഞത്തിന്റെ അഗ്നിജ്വലിപ്പിക്കലാണ് ഇന്നലെ നടന്നത്. 

ADVERTISEMENT

ഉച്ച കഴിഞ്ഞ് തെയ്യങ്ങളുടെ വരവറിയിച്ച് തിടങ്ങൽ ചടങ്ങ് നടന്നു. ഉച്ചത്തോറ്റത്തിന്റെ വരവോടെ ക്ഷേത്ര മതിൽക്കകവും സജീവമായി. വെള്ളാട്ടങ്ങളും തോറ്റങ്ങളും അരങ്ങിലെത്തി. ഇന്ന് പുലർച്ചെ മുതൽ തെയ്യങ്ങളും അരങ്ങുണർത്തും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT