പേരാവൂർ (കണ്ണൂർ) ∙ കാലപ്പഴക്കത്താൽ ചോർന്നൊലിച്ച വീട് 20,000 രൂപ മുടക്കി അറ്റകുറ്റപ്പണി നടത്തിയ ഉടമയ്ക്ക് 41,264 രൂപ സെസ് അടയ്ക്കാൻ ആവശ്യപ്പെട്ട് തൊഴിൽ വകുപ്പിന്റെ നോട്ടിസ്. കേളകം പഞ്ചായത്ത് 9–ാംവാർഡിൽ താമസിക്കുന്ന പുതനപ്ര തോമസിനാണ് നോട്ടിസ് ലഭിച്ചത്. 51 വർഷം മുൻപു നിർമിച്ചതാണു വീട്. മേൽക്കൂരയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പേരാവൂർ (കണ്ണൂർ) ∙ കാലപ്പഴക്കത്താൽ ചോർന്നൊലിച്ച വീട് 20,000 രൂപ മുടക്കി അറ്റകുറ്റപ്പണി നടത്തിയ ഉടമയ്ക്ക് 41,264 രൂപ സെസ് അടയ്ക്കാൻ ആവശ്യപ്പെട്ട് തൊഴിൽ വകുപ്പിന്റെ നോട്ടിസ്.  കേളകം പഞ്ചായത്ത് 9–ാംവാർഡിൽ താമസിക്കുന്ന പുതനപ്ര തോമസിനാണ് നോട്ടിസ് ലഭിച്ചത്. 51 വർഷം മുൻപു നിർമിച്ചതാണു വീട്. മേൽക്കൂരയിൽ ചോർച്ച ഉണ്ടാകുകയും പട്ടികയിൽ ചിതൽ കയറുകയും ചെയ്തതോടെ 10 വർഷം മുൻപ് കുറച്ചു ഭാഗത്തു ഷീറ്റ് ഇട്ടിരുന്നു. ഇതിന് 2016 ൽ റവന്യു വകുപ്പ് 6000 രൂപ ഈടാക്കി. അന്ന് തറ വിസ്തീർണം (പ്ലിന്ത് ഏരിയ) 226.72 ചതുരശ്ര മീറ്റർ ആണെന്നാണു റവന്യു വകുപ്പ് കണക്കാക്കിയത്. 

ഷീറ്റ് മാറ്റിയിട്ടതിന് 20,000 രൂപയാണു ചെലവായതെന്നു തോമസ് പറയുന്നു. എന്നാൽ, 41,26,410 രൂപയുടെ ജോലികൾ നടത്തിയിട്ടുണ്ടെന്നും ഇതിന്റെ ഒരു ശതമാനം (41,264 രൂപ) കെട്ടിട നിർമാണത്തൊഴിലാളി ക്ഷേമനിധി സെസ് അടയ്ക്കണമെന്നുമാണ് ഇപ്പോൾ തൊഴിൽ വകുപ്പ് പറയുന്നത്.  413 രൂപ സർവീസ് ചാർജിനത്തിൽ പണമായി നേരിട്ട് അടയ്ക്കണമെന്നും ബാക്കി 40,851 രൂപ നോട്ടിസ് കൈപ്പറ്റി 20 ദിവസത്തിനകം ഡിഡി ആയി ഓഫിസിൽ നൽകണമെന്നുമാണു നിർദേശം. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT