ചെറുപുഴ∙ കോടികൾ മുടക്കി നവീകരിച്ച മലയോര മേഖലയിലെ മരാമത്ത് റോഡുകൾ തകർച്ചാ ഭീഷണിയിൽ. ക്വാറികളിൽ നിന്ന് അമിതഭാരവും കയറ്റി ടോറസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ തലങ്ങും വിലങ്ങും ഓടുന്നതാണു റോഡുകളുടെ തകർച്ചയ്ക്ക് കാരണം. ജോസ്ഗിരി-രാജഗിരി -ചെറുപുഴ, ജോസ്ഗിരി -താബോർ തുടങ്ങിയ മലയോര മേഖലയിലെ പ്രധാന റോഡുകളാണു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെറുപുഴ∙ കോടികൾ മുടക്കി നവീകരിച്ച മലയോര മേഖലയിലെ മരാമത്ത് റോഡുകൾ തകർച്ചാ ഭീഷണിയിൽ. ക്വാറികളിൽ നിന്ന് അമിതഭാരവും കയറ്റി ടോറസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ തലങ്ങും വിലങ്ങും ഓടുന്നതാണു റോഡുകളുടെ തകർച്ചയ്ക്ക് കാരണം. ജോസ്ഗിരി-രാജഗിരി -ചെറുപുഴ, ജോസ്ഗിരി -താബോർ തുടങ്ങിയ മലയോര മേഖലയിലെ പ്രധാന റോഡുകളാണു തകർച്ചാഭീഷണിയിലായത്. 

നിയമം ലംഘിച്ചാണു മലയോര റോഡിലൂടെ വലിയ വാഹനങ്ങൾ ഓടുന്നതെങ്കിലും നിയമലംഘനം നടത്തുന്നവരുടെ പേരിൽ നടപടി എടുക്കാൻ അധികൃതർ തയാറാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. അമിതഭാരവുമായി ടോറസുകൾ ചെറുപുഴ, പെരിങ്ങോം പൊലീസ് സ്റ്റേഷനു മുന്നിലൂടെയാണു കടന്നുപോകുന്നത്.

ADVERTISEMENT

എന്നാൽ ഇത് കണ്ടില്ലെന്നു നടിക്കുകയാണ് അധികൃതർ ചെയ്യുന്നത്. സ്കൂൾ സമയത്തു പോലും ലോറികൾ അമിതഭാരവുമായി  പോകുന്നത് പതിവു സംഭവമായി മാറിയിരിക്കുകയാണ്. എന്നാൽ ഇതിനെതിരെ ചെറുവിരൽ അനക്കാൻ പോലും അധികൃതർ തയാറാകുന്നല്ലെന്നു നാട്ടുകാർ പറയുന്നു. ഇതിൽ പ്രതിഷേധിച്ചു കഴിഞ്ഞ ദിവസം നാട്ടുകാരുടെ നേതൃത്വത്തിൽ ജോസ്ഗിരിയിൽ ലോറികൾ തടഞ്ഞിരുന്നു. അമിതഭാരവുമായി പോകുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ അധികൃതർ തയാറാകണമെന്നാണു നാട്ടുകാരുടെ ആവശ്യം.