കണ്ണൂർ ∙ ഹജ് തീർഥാടകരുമായി കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു സർവീസ് നടത്താനുള്ള അനുമതി ലഭിച്ചതോടെ സൗദി എയർലൈൻസിന്റെ ഉന്നത ഉദ്യോഗസ്ഥർ അടുത്ത ദിവസം കണ്ണൂരിലെത്തും. ഹജ് സർവീസുകൾക്കുള്ള ക്രമീകരണങ്ങൾ ഒരുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കാണ് സംഘം എത്തുന്നത്. ഹജ് സ്പെഷൽ വിമാന സർവീസുകളുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ ∙ ഹജ് തീർഥാടകരുമായി കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു സർവീസ് നടത്താനുള്ള അനുമതി ലഭിച്ചതോടെ സൗദി എയർലൈൻസിന്റെ ഉന്നത ഉദ്യോഗസ്ഥർ അടുത്ത ദിവസം കണ്ണൂരിലെത്തും. ഹജ് സർവീസുകൾക്കുള്ള ക്രമീകരണങ്ങൾ ഒരുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കാണ് സംഘം എത്തുന്നത്. ഹജ് സ്പെഷൽ വിമാന സർവീസുകളുടെ തുടർച്ചയായി ഇവിടെ നിന്നു റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളിലേക്കു സർവീസ് ആരംഭിക്കുന്നതിനുള്ള സാധ്യതകളും തേടുന്നുണ്ട്.

2020 ഓഗസ്റ്റിലെ വിമാനാപകടത്തെത്തുടർന്ന് കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് അനുമതി നിഷേധിച്ചിരിക്കുകയാണ്. വലിയ വിമാനങ്ങൾ ഉപയോഗിച്ചു സർവീസ് നടത്തുന്ന സൗദിക്ക് ഇതോടെ കരിപ്പൂരിലേക്കുള്ള സർവീസുകൾ അവസാനിപ്പിക്കേണ്ടി വന്നു. റൺവേ വികസനം നീളുന്ന സാഹചര്യത്തിൽ കരിപ്പൂരിലെ ഓഫിസും സൗദി എയർലൈൻസ് അടച്ചുപൂട്ടി. ഈ സർവീസുകൾ കണ്ണൂരിലേക്കു മാറ്റുന്ന കാര്യമാണ് സൗദിയുടെ പരിഗണനയിലുള്ളത്.

ADVERTISEMENT

കണ്ണൂരിൽ നിലവിൽ പോയിന്റ് ഓഫ് കോൾ ലഭിച്ചിട്ടില്ലെങ്കിലും, കരിപ്പൂരിലെ റൺവേ നവീകരണം നീളുന്നതു കണക്കിലെടുത്ത് സർവീസുകൾ മാറ്റാൻ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. സെപ്റ്റംബറിൽ ജി20 ഉച്ചകോടിക്ക് എത്തിയപ്പോൾ ഇന്ത്യയും സൗദിയും വ്യോമയാനം ഉൾപ്പെടെ വിവിധ മേഖലകളിൽ സഹകരിച്ചു മുന്നോട്ടുപോകാൻ ധാരണയിലെത്തിയിരുന്നു.

ജി20 കഴിഞ്ഞും രണ്ടു ദിവസം കൂടി സൗദി അറേബ്യ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അൽ സൗദ് ഇന്ത്യയിൽ തുടർന്ന് പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവരുമായി ചർച്ചകൾ നടത്തി. തുടർന്ന് ഡിസംബറിൽ സൗദി ഹജ് ഉംറ മന്ത്രി ഡോ.തൗഫീഖ് അൽ റബീഅ കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, വി.മുരളീധരൻ എന്നിവരുമായി നടത്തിയ ചർച്ചയിൽ ഇരുരാജ്യങ്ങൾക്കും ഇടയിൽ കൂടുതൽ വിമാന സർവീസുകൾ തുടങ്ങാൻ ധാരണയായിരുന്നു. ഇതെല്ലാം അനുമതിക്ക് വഴിയൊരുക്കുമെന്നാണു പ്രതീക്ഷ.