കണ്ണൂർ∙ ടൂറിസം രംഗത്ത് ജില്ലയുടെ കണ്ണായി കോർപറേഷനെ മാറ്റുമെന്ന് മേയർ മുസ്‌ലിഹ് മഠത്തിൽ. വലിയ സാധ്യതകളാണ് ടൂറിസം രംഗത്ത് കണ്ണൂർ കോർപറേഷനുള്ളത്. ഈ സാധ്യതകളെല്ലാം പ്രയോജനപ്പെടുത്തും. നല്ല നഗര കാഴ്ചകളൊരുക്കും. ശുചിത്വ നഗരമെന്ന സ്വപ്നം യാഥാർഥ്യമാക്കും. നഗര സൗന്ദര്യവൽക്കരണത്തിനു മുൻതൂക്കം നൽകുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ ടൂറിസം രംഗത്ത് ജില്ലയുടെ കണ്ണായി കോർപറേഷനെ മാറ്റുമെന്ന് മേയർ മുസ്‌ലിഹ് മഠത്തിൽ. വലിയ സാധ്യതകളാണ് ടൂറിസം രംഗത്ത് കണ്ണൂർ കോർപറേഷനുള്ളത്. ഈ സാധ്യതകളെല്ലാം പ്രയോജനപ്പെടുത്തും. നല്ല നഗര കാഴ്ചകളൊരുക്കും. ശുചിത്വ നഗരമെന്ന സ്വപ്നം യാഥാർഥ്യമാക്കും. നഗര സൗന്ദര്യവൽക്കരണത്തിനു മുൻതൂക്കം നൽകുന്ന പദ്ധതികൾ ആവിഷ്കരിക്കും. പ്രഭാത് ജംക്‌ഷൻ മുതൽ പ്ലാസ ജംക്‌ഷൻ വരെ സൗന്ദര്യവൽക്കണം നടത്തും. ഇതിനായി വിശദമായ പ്രോജക്ട് റിപ്പോർട്ട് തയാറാക്കും. നഗരത്തിൽ ക്ലോക്ക് ടവർ സ്ഥാപിക്കുമെന്നും മേയർ‌ പറഞ്ഞു. കണ്ണൂർ പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പയ്യാമ്പലത്ത് അടുത്ത ആഴ്ച ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ പ്രവൃത്തി ആരംഭിക്കും. സർക്കാരുമായി ചേർന്ന് കാനാമ്പുഴയിൽ കയാക്കിങിനുള്ള നടപടി സ്വീകരിക്കും. വാരം കടവിൽ ടൂറിസം പദ്ധതി ആരംഭിക്കും. പൈതൃക നഗരം എന്ന നിലയിൽ ക്രാഫ്റ്റ് ആൻഡ് ഫോക്​ലോർ പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കും.

ADVERTISEMENT

നഗരത്തിന്റെ ഗതാഗത കുരുക്കിന് പരിഹാരമായി രണ്ടിടത്ത് നിർമിക്കുന്ന മൾട്ടി ലവൽ കാർ പാർക്കിങ് കേന്ദ്രത്തിന്റെ പ്രവൃത്തി ഉടൻ പൂർത്തിയാക്കും. സാങ്കേതിക തടസ്സം കാരണമാണ് ഇവയുടെ നിർമാണം തടസ്സപ്പെട്ടത്. ജവാഹർ സ്റ്റേഡിയം കെട്ടിടത്തിന്റെ തകർച്ചാ ഭീഷണി ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതാണ്. ഇക്കാര്യം സ്ഥലം എംപിയുമായും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുമായും ചർച്ച ചെയ്യും. പഴയ ബസ് സ്റ്റാൻഡിൽ മാൾ നിർമിക്കുന്നത് പരിഗണനയിലുണ്ട്. നഗരത്തിൽ അലഞ്ഞുതിരിയുന്ന നാൽക്കാലികളെ പിടികൂടാനുള്ള നടപടി സ്വീകരിക്കും.

അലഞ്ഞുതിരിയുന്ന നാൽക്കാലികളുടെ ഉടമകൾക്കെതിരെ പിഴ ചുമത്തുന്നത് കർശനമാക്കും. യുഡിഎഫിന്റെ വികസന കാഴ്ചപ്പാട് തുടർന്നും നടപ്പാക്കും. മുൻ മേയർ ടി.ഒ.മോഹനൻ നടത്തിവന്ന പദ്ധതികളുടെ പൂർത്തീകരണം നടത്തും. കോർപറേഷനു വേണ്ടി മികച്ച വികസന പ്രവർത്തനം നടത്താനാകുമെന്നാണ് പ്രതീക്ഷയെന്നും ഇതിനായി കോർപറേഷന്റെ മുഴുവൻ കൗൺസിലർമാരെയും ഒന്നിപ്പിച്ച് വികസന കാര്യങ്ങൾ നടപ്പാക്കുമെന്നും മേയർ മുസ്‌ലിഹ് മഠത്തിൽ പറഞ്ഞു.