കണ്ണൂർ∙ കാത്തിരിപ്പിനു വിരാമം, നവീകരണം പൂർത്തിയാക്കി പഴശ്ശി ജലസേചന പദ്ധതിയുടെ കനാലിലൂടെ വെള്ളം ഒഴുക്കി ട്രയൽ റൺ നടത്തി. രാവിലെ 9.45നു 3 ഷട്ടറും 10 സെന്റിമീറ്റർ ഉയർത്തി. 10.45ഓടോ ഓരോ ഷട്ടറും 20 സെന്റീമീറ്റർ വീതം കൂടുതൽ ഉയർത്തി. 6 മണിക്കൂർ കൊണ്ട് 10 കിലോമീറ്റർ ദൂരം വെള്ളം ഒഴുകിയെത്തിയെന്നാണു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ കാത്തിരിപ്പിനു വിരാമം, നവീകരണം പൂർത്തിയാക്കി പഴശ്ശി ജലസേചന പദ്ധതിയുടെ കനാലിലൂടെ വെള്ളം ഒഴുക്കി ട്രയൽ റൺ നടത്തി. രാവിലെ 9.45നു 3 ഷട്ടറും 10 സെന്റിമീറ്റർ ഉയർത്തി. 10.45ഓടോ ഓരോ ഷട്ടറും 20 സെന്റീമീറ്റർ വീതം കൂടുതൽ ഉയർത്തി. 6 മണിക്കൂർ കൊണ്ട് 10 കിലോമീറ്റർ ദൂരം വെള്ളം ഒഴുകിയെത്തിയെന്നാണു കണക്ക്.

പ്രതീക്ഷിച്ചതിനെക്കാൾ വേഗത്തിൽ നീരൊഴുക്കുണ്ടെന്നാണു വിലയിരുത്തൽ.വൈകിട്ട് അഞ്ചോടെ 20 സെന്റിമീറ്റർ താഴ്ത്തി. കഴിഞ്ഞ വർഷം നടത്തിയ ട്രയലിൽ ഒരാഴ്ചയെടുത്താണ് 13.5 കിലോമീറ്റർ ദൂരം വെള്ളമെത്തിയത്. ഇത്തവണ ഏകദേശം 9 മണിക്കൂറിനുള്ളിൽ വെള്ളം 13.5 കിലോമീറ്റർ ദൂരം ഒഴുകി. റിസർവോയറിൽ ആവശ്യത്തിനു വെള്ളമുള്ളതാണു കാരണം. 

ADVERTISEMENT

പറശ്ശിനിക്കടവ് പാലം വരെ 42 കിലോമീറ്റർ ദൂരം ആദ്യം വെള്ളമെത്തിക്കാനാണു തീരുമാനം. ഒരാഴ്ചയിൽ താഴെ മാത്രമേ വെള്ളം ഒഴുകിയെത്താൻ‍ സമയമെടുക്കൂ എന്നാണു കണക്കാക്കുന്നത്. അതിനുശേഷം മാത്രമേ, ആദ്യ ബ്രാഞ്ച് കനാലായ മാഹി ബ്രാഞ്ച് കനാലിന്റെ ട്രയൽ റൺ നടത്തുകയുള്ളൂ. 

2022-24 വർഷത്തിൽ പഴശ്ശി പദ്ധതിയുടെ നവീകരണത്തിനായി 20 കോടി രൂപ പ്ലാൻ പദ്ധതിയിൽ നിന്ന് ഉപയോഗിച്ചു. സൂപ്രണ്ടിങ് എൻജിനീയർ എസ്.കെ.രമേശൻ, എക്സിക്യൂട്ടീവ് എൻജിനീയർ ജയരാജൻ കാണിയേരി, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ കെ.സന്തോഷ്, അസിസ്റ്റന്റ് എൻജിനീയർമാരായ എസ്.സിയാദ്, പി.വി.മഞ്ജുള എന്നിവരുടെ നേതൃത്വത്തിലാണ് ട്രയൽ റൺ നടത്തിയത്.

ADVERTISEMENT

കണ്ണൂർ പ്രോജക്ട് സർക്കിൾ, പ്രോജക്ട് ഡിവിഷൻ, സബ് ഡിവിഷൻ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരും നഗരസഭാ കൗൺസിലർ എം.ബഷീറും പങ്കെടുത്തു. അതേസമയം, ആമ്പിലാട് പാടശേഖരത്തിൽ നെൽക്കൃഷി നടക്കുന്നുണ്ട്. നിലവിൽ ഇവിടെയുള്ള മൂപ്പെത്തിയ നെല്ലിന് വെള്ളം ആവശ്യമില്ല. എന്നുമാത്രമല്ല വെള്ളം പാടത്തേക്ക് ഇരച്ചു കയറിയാൽ കൃഷിക്കു നാശം സംഭവിച്ചേക്കാമെന്ന ആശങ്കയിലാണു പാടശേഖരസമിതി ഭാരവാഹികൾ.

കൃഷിക്ക് ഗുണം
ജില്ലയിലെ 11,525 ഹെക്ടർ സ്ഥലത്ത് കൃഷി നിലങ്ങളിൽ രണ്ടും മൂന്നും വിളയ്ക്കു ജലസേചനം നൽകുകയാണ് പഴശ്ശി പദ്ധതിയുടെ ലക്ഷ്യം. ശാഖാ കനാലുകളുടെ നവീകരണം കൂടി നടത്തിയാൽ ലക്ഷ്യം കൈവരിക്കാനാകും. 

ADVERTISEMENT

പ്രധാന കനാലിലൂടെ വെള്ളം സുഗമമായി ഒഴുകുന്നുണ്ടെന്നാണു കണ്ടത്. ശാഖാ കനാലുകളിലേക്കുള്ള ഷട്ടർ അടച്ചാണ് പ്രധാന കനാലിലൂടെ ട്രയൽ‍ റൺ നടത്തിയത്. മാഹി, എടക്കാട്, അഴീക്കൽ ശാഖാ കനാലുകൾ നവീകരിക്കേണ്ടതുണ്ട്. 2025 ഡിസംബറോടുകൂടി കാട്ടാമ്പള്ളി, തളിപ്പറമ്പ്, മൊറാഴ ശാഖാ കനാലുകളിൽ വെള്ളം തുന്നുവിടാനാകുമെന്നാണു പ്രതീക്ഷ. കനാൽ നവീകരണത്തിനു സർക്കാർ കൂടുതൽ ഫണ്ട് അനുവദിക്കേണ്ടതുണ്ട്.

കെ.നാരായണൻ (കർഷകൻ), മയ്യിൽ വള്ളിയോട്ട്
വെള്ളം 25 കിലോമീറ്ററിലേറെ ദൂരെയുള്ള മയ്യിൽ എത്തുമ്പോഴേക്കും രാത്രിയാകും എന്നാണ് അറിയാൻ സാധിച്ചത്. 4 പതിറ്റാണ്ടിലേറെയുള്ള കാത്തിരിപ്പിന് വിരാമമിട്ടു ജലസേചനം നൽകാൻ തയാറായ അധികൃതർക്ക് അഭിനന്ദനങ്ങൾ.

എം.ഷിജിത്ത്, സെക്രട്ടറി, പാടശേഖര സമിതി, ആമ്പിലാട്, കൂത്തുപറമ്പ്
വാഴക്കൃഷിക്കും പച്ചക്കറി–തെങ്ങ് കർഷകർക്കും ഇത് ഏറെ ഗുണകരമാണ്. നെൽക്കൃഷി വിളവെടുക്കാറായ സന്ദർഭത്തിൽ അമിതമായി വെള്ളം എത്തുന്നതു ചിലപ്പോൾ പ്രയാസമുണ്ടാക്കും.