പാർക്കിങ് പ്ലാസയ്ക്കായി മണ്ണുപരിശോധന; പ്രതിഷേധം
തലശ്ശേരി∙ പുതിയ ബസ്‌സ്റ്റാൻഡിലെ ടൂറിസ്റ്റ് ടാക്സി സ്റ്റാൻഡിൽ നഗരസഭയുടെ പാർക്കിങ് പ്ലാസയ്ക്കായി നടത്തിയ മണ്ണുപരിശോധന ഇന്നലെ രാവിലെ സംഘർഷാന്തരീക്ഷം സൃഷ്ടിച്ചു. പ്രതിഷേധിച്ച ടാക്സി ഡ്രൈവർമാരെയും സ്റ്റാൻഡ് സംരക്ഷണ സമിതി നേതാക്കളെയും കസ്റ്റഡിയിൽ എടുത്ത ശേഷം ഉച്ചയ്ക്ക് പന്ത്രണ്ടോടെ പൊലീസ് കാവലിലാണു

തലശ്ശേരി∙ പുതിയ ബസ്‌സ്റ്റാൻഡിലെ ടൂറിസ്റ്റ് ടാക്സി സ്റ്റാൻഡിൽ നഗരസഭയുടെ പാർക്കിങ് പ്ലാസയ്ക്കായി നടത്തിയ മണ്ണുപരിശോധന ഇന്നലെ രാവിലെ സംഘർഷാന്തരീക്ഷം സൃഷ്ടിച്ചു. പ്രതിഷേധിച്ച ടാക്സി ഡ്രൈവർമാരെയും സ്റ്റാൻഡ് സംരക്ഷണ സമിതി നേതാക്കളെയും കസ്റ്റഡിയിൽ എടുത്ത ശേഷം ഉച്ചയ്ക്ക് പന്ത്രണ്ടോടെ പൊലീസ് കാവലിലാണു പിഡബ്ല്യുഡി ഉദ്യോഗസ്ഥർ മണ്ണ് പരിശോധന നടത്തിയത്. നോട്ടിസ് പോലും നൽകാതെ, വാഹനം പാർക്ക് ചെയ്തു ഉപജീവനം കഴിക്കുന്ന സ്റ്റാൻഡിൽ പാർക്കിങ് പ്ലാസ ആരംഭിക്കുന്നതിനെതിരെ ടൂറിസ്റ്റ് ടാക്സി ഡ്രൈവർമാർ ഏതാനും നാളുകളായി പ്രതിഷേധത്തിലാണ്. നാലു പതിറ്റാണ്ടിലേറെയായി ഇവിടെ ടാക്സി സ്റ്റാൻഡ് പ്രവർത്തിക്കുന്നുണ്ട്. ഇന്നലെ രാവിലെ തന്നെ ഇൻസ്പെക്ടർ ബിജു ആന്റണിയുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റാൻഡിലെത്തിയിരുന്നു.
11 മണിയോടെ പിഡബ്ല്യുഡി ബിൽഡിങ്സ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ലജീഷിന്റെ നേതൃത്വത്തിൽ മണ്ണ് പരിശോധനയ്ക്കുള്ള സാമഗ്രികളുമായി തൊഴിലാളികളും എത്തി. ഇതോടെ ടാക്സി സ്റ്റാൻഡ് സംരക്ഷണ സംയുക്ത സമരസമിതി നേതാക്കളായ ഇ. മനീഷ്, സുനിൽകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഡ്രൈവർമാർ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചു. ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നുണ്ടെന്നും അതുവരെ പരിശോധന നിർത്തിവയ്ക്കണമെന്നും സമരസമിതി നേതാക്കളായ ഇ. മനീഷ്, സി.ഒ.ടി. നസീർ, സുനിൽകുമാർ എന്നിവർ പറഞ്ഞെങ്കിലും അംഗീകരിക്കപ്പെട്ടില്ല. എക്സിക്യൂട്ടീവ് മജിസ്ട്രേട്ടായ തഹസിൽദാറും സ്ഥലത്തെത്തിയിരുന്നു. 10 കോടി രൂപ ചെലവിലാണ് 8 നിലകളിലായി പാർക്കിങ് പ്ലാസ സ്ഥാപിക്കുന്നത്. പ്ലാസ സ്ഥാപിക്കുന്നതിനെതിരെ നിലപാട് സ്വീകരിച്ചിരുന്ന ബിജെപി നേതാക്കളും സ്ഥലത്തുണ്ടായിരുന്നു.