പയ്യന്നൂർ ∙ കെഎസ്ആർടിസി പയ്യന്നൂർ ഡിപ്പോയിൽ നിന്ന് ഇനി സൂപ്പർ ഫാസ്റ്റ് സർവീസുകൾ ഇല്ല. നിലവിൽ പയ്യന്നൂർ - ചെറുപുഴ - നെടുങ്കണ്ടം റൂട്ടിലും പയ്യന്നൂർ - കൊന്നക്കാട് - കോട്ടയം റൂട്ടിലുമാണ് സൂപ്പർ ഫാസ്റ്റ് സർവീസുകൾ ഉള്ളത്. ഈ സർവീസുകൾ യഥാക്രമം നെടുങ്കണ്ടം, കോട്ടയം ഡിപ്പോകൾക്ക് നൽകി. പയ്യന്നൂരിൽ നിന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പയ്യന്നൂർ ∙ കെഎസ്ആർടിസി പയ്യന്നൂർ ഡിപ്പോയിൽ നിന്ന് ഇനി സൂപ്പർ ഫാസ്റ്റ് സർവീസുകൾ ഇല്ല. നിലവിൽ പയ്യന്നൂർ - ചെറുപുഴ - നെടുങ്കണ്ടം റൂട്ടിലും  പയ്യന്നൂർ - കൊന്നക്കാട് - കോട്ടയം റൂട്ടിലുമാണ് സൂപ്പർ ഫാസ്റ്റ് സർവീസുകൾ ഉള്ളത്. ഈ സർവീസുകൾ യഥാക്രമം നെടുങ്കണ്ടം, കോട്ടയം ഡിപ്പോകൾക്ക് നൽകി. 

പയ്യന്നൂരിൽ നിന്ന് ചെറുപുഴ എത്തിയാണ് നെടുങ്കണ്ടം സർവീസ് നടത്തുന്നത്. അതുപോലെ തന്നെ കോട്ടയം സർവീസ് കൊന്നക്കാട് എത്തിയാണ് സർവീസ് നടത്തുന്നത്. ചെറുപുഴയിലേക്കും കൊന്നക്കാടേക്കുമുള്ള യാത്ര വലിയ നഷ്ടമുണ്ടാക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഈ രണ്ട് സർവീസുകൾ പയ്യന്നൂരിൽ നിന്ന് എടുത്ത് മാറ്റിയത്.

ADVERTISEMENT

ഇനി ഈ സർവീസുകൾ നെടുങ്കണ്ടം ഡിപ്പോയിൽ നിന്നും കോട്ടയം ഡിപ്പോയിൽ നിന്നും നടത്തും. ഈ സർവീസുകൾ ഇനി പയ്യന്നൂരിലേക്ക് വരില്ല. അതേ സമയം 2 സർവീസുകൾ പയ്യന്നൂർ ഡിപ്പോയിൽ നിന്ന് ഒഴിവാക്കുമ്പോൾ പയ്യന്നൂർ ഡിപ്പോയിൽ 20ലധികം ജീവനക്കാരുടെ സേവനം ലഭിക്കും.

അവരുടെ സേവനം ലഭിക്കുമ്പോൾ ദേശീയ പാതയിൽ 3 ടൗൺ ടു ടൗൺ സർവീസും ഒരു ഗുരുവായൂർ സർവീസും കോറോം ആലക്കാട് മാത്തിൽ സർവീസും മണിയറ വഴി മാതമംഗലം സർവീസും മറ്റ് ഗ്രാമീണ സർവീസുകളും തുടങ്ങാൻ കഴിയുമെന്നാണ് പയ്യന്നൂർ ഡിപ്പോ അധികൃതരുടെ പ്രതീക്ഷ.