ഇരിക്കൂർ∙കഴിഞ്ഞ ബജറ്റിൽ ടോക്കൺ അനുവദിച്ച ഇരിക്കൂറിലെ പുതിയ പാലം നിർമാണത്തിന് ഇത്തവണയെങ്കിലും പണം അനുവദിക്കുമെന്ന് നാട്ടുകാർ പ്രതീക്ഷിച്ചെങ്കിലും വീണ്ടും ടോക്കൺ മാത്രം. 70 വർഷം മുൻപ് നിർമിച്ച അപകടാവസ്ഥയിലുള്ള പാലത്തോടുള്ള സർക്കാർ അവഗണന ഇനിയെന്നവസാനിക്കുമെന്നാണു നാട്ടുകാർ ചോദിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൈവരികൾ തകർന്ന് കമ്പികൾ പുറത്തായ നിലയിൽ.

ഇരിക്കൂർ-കൂടാളി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ ഉപരിതലം പലസ്ഥലങ്ങളിലും തകർന്ന നിലയിലാണ്. സ്പാനുകൾക്കിടയിലെ ടാറിങ് തകർന്ന് വലിയ വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്. കൈവരികൾ ഉൾപ്പെടെ പല ഭാഗങ്ങളിലെയും കോൺക്രീറ്റുകൾ തകർന്ന് കമ്പികൾ പുറത്തായി.  ഭാരമുള്ള വാഹനങ്ങൾ കടന്ന് പോകുമ്പോൾ പാലത്തിന് വിറയൽ അനുഭവപ്പെടുന്നുമുണ്ട്. 

പാലത്തിന്റെ സ്പാനുകൾക്കിടയിലെ ടാറിങ് തകർന്ന് വിള്ളൽ വീണ നിലയിൽ.
ADVERTISEMENT

കണ്ണൂർ, മട്ടന്നൂർ, തലശ്ശേരി, ചാലോട്, ഇരിട്ടി, ശ്രീകണ്ഠപുരം ഭാഗങ്ങളിലേക്കുള്ള 100ൽ ഏ റെ ബസുകളും  വാഹനങ്ങളും ദിവസവും ഇതുവഴി പോകുന്നുണ്ട്. പയ്യാവൂർ, ഏരുവേശ്ശി, ശ്രീകണ്ഠപുരം, ചെങ്ങളായി ഉൾപ്പെടെ മലയോര മേഖലയിലുള്ളവർ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലേക്കും ഇരിക്കൂർ പാലത്തെയാണ് ആശ്രയിക്കുന്നത്. 

മലയോര മേഖലയുടെ പ്രധാന പ്രവേശന കവാടമായ ഇരിക്കൂർ പാലം ബജറ്റിൽ ഉൾപ്പെടുത്താൻ നിർദേശം നൽകിയിരുന്നെങ്കിലും പരിഗണിച്ചില്ല. ചെറിയ 3 റോഡുകൾക്ക് മാത്രമാണ് പണം അനുവദിച്ചത്. നേരത്തെ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്താൻ ആവശ്യപ്പെട്ടിരുന്നെങ്കിലും പുതിയ പദ്ധതി എടുക്കുന്നില്ലെന്ന് പറഞ്ഞ് ഒഴിവാക്കി. കേന്ദ്ര സർക്കാരിന്റെ സഹായത്തോടെയുള്ള സേതുബന്ധൻ പദ്ധതിയിലോ മറ്റേതെങ്കിലും പദ്ധതിയിലോ ഉൾപ്പെടുത്തി പുതിയ പാലം നിർമിക്കാൻ അടിയന്തര നടപടി സ്വീകരിക്കണം

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT