കാക്കയങ്ങാട്∙ സംസ്ഥാനത്ത് ആദ്യമായി ജനങ്ങൾ വാങ്ങി നൽകിയ സ്ഥലത്ത് ഉയർന്ന മുഴക്കുന്ന് പൊലീസ് സ്റ്റേഷൻ കാര്യാലയം ജനപങ്കാളിത്തം നി റഞ്ഞ സദസ്സിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. സണ്ണി ജോസഫ് എംഎൽഎ, കണ്ണൂർ റൂറൽ പൊലീസ് മേധാവി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാക്കയങ്ങാട്∙ സംസ്ഥാനത്ത് ആദ്യമായി ജനങ്ങൾ വാങ്ങി നൽകിയ സ്ഥലത്ത് ഉയർന്ന മുഴക്കുന്ന് പൊലീസ് സ്റ്റേഷൻ കാര്യാലയം ജനപങ്കാളിത്തം നിറഞ്ഞ സദസ്സിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. മന്ത്രി  രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു.  സണ്ണി ജോസഫ് എംഎൽഎ, കണ്ണൂർ റൂറൽ പൊലീസ് മേധാവി എം.ഹേമലത, ഇരിട്ടി എഎസ്പി യോഗേഷ് മന്ദയ്യ, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.ബിന്ദു (മുഴക്കുന്ന്), പി.ശ്രീമതി (തില്ലങ്കേരി), ജില്ലാ പഞ്ചായത്ത് അംഗം ജൂബിലി ചാക്കോ, മുഴക്കുന്ന് പഞ്ചായത്ത് അംഗം വി.വി.വിനോദ്, പേരാവൂർ ഡിവൈഎസ്പി അഷ്റഫ് തെങ്ങലക്കണ്ടിയിൽ, നർക്കോട്ടിക് സെൽ ഡിവൈഎസ്പി വി.രമേശൻ, സ്റ്റേഷൻ ഫോർമേഷൻ ചെയർമാൻ ടി.എഫ്.സെബാസ്റ്റ്യൻ, ജനകീയ സുരക്ഷാ സമിതി കൺവീനർ വിനയകുമാർ, കെപിഒഎ കണ്ണൂർ റൂറൽ കമ്മിറ്റി സെക്രട്ടറി കെ.പി.അനീഷ്, കെപിഎ കണ്ണൂർ റൂറൽ കമ്മിറ്റി പ്രസിഡന്റ് ടി.വി.ജയേഷ്, മുഴക്കുന്ന് സിഐ എ.സന്തോഷ് കുമാർ എന്നിവർ പ്രസംഗിച്ചു.

 2016 ജൂലൈ 2 ന് കാക്കയങ്ങാട് - പാല റോഡിലെ വാടക കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങിയ പൊലീസ് സ്റ്റേഷനാണു കാക്കയങ്ങാട് ടൗണിനു സമീപം പുന്നാട് റോഡിൽ പിടാങ്ങോട് സ്വന്തം കെട്ടിടത്തിലേക്ക് മാറിയത്. ജനപ്രതിനിധികളുടെയും വ്യാപാരികളുടെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും പങ്കാളിത്തത്തോടെ രൂപീകരിച്ച കമ്മിറ്റി 16 ലക്ഷം രൂപ ചെലവിൽ വാങ്ങി നൽകിയ 45 സെന്റ് സ്ഥലത്താണ് കെട്ടിടം ഉയർന്നത്. 1.75 കോടി രൂപ ചെലവിട്ടാണു 2 നിലകളിൽ ആയി 7000 ചതുരശ്ര അടിയുള്ള കെട്ടിടം പൂർത്തിയാക്കിയത്.