ഓൺലൈൻ ട്രേഡിങ്ങിന്റെ പേരിൽ തട്ടിപ്പ്: യുവാവ് പിടിയിൽ
തലശ്ശേരി∙ ഓൺലൈൻ ട്രേഡിങ് വഴി പണം നിക്ഷേപിച്ചാൽ ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് 1,20,000 രൂപ തട്ടിയെടുത്തെന്ന പരാതിയിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സൈദാർപള്ളിക്ക് സമീപം ജെടി റോഡിൽ സാറ മൻസിലിൽ കെ.ഷഹമലാണു (29) പിടിയിലായത്. വിമൽ കുമാറിന്റെ പരാതിയിലാണ് കേസ് എടുത്തത്. മേയ് 1ന് വിമൽകുമാറിന്റെ

തലശ്ശേരി∙ ഓൺലൈൻ ട്രേഡിങ് വഴി പണം നിക്ഷേപിച്ചാൽ ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് 1,20,000 രൂപ തട്ടിയെടുത്തെന്ന പരാതിയിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സൈദാർപള്ളിക്ക് സമീപം ജെടി റോഡിൽ സാറ മൻസിലിൽ കെ.ഷഹമലാണു (29) പിടിയിലായത്. വിമൽ കുമാറിന്റെ പരാതിയിലാണ് കേസ് എടുത്തത്.
മേയ് 1ന് വിമൽകുമാറിന്റെ വാട്സാപ് നമ്പറിലേക്ക് ട്രേഡ് ലിങ്ക് അയച്ചു കൊടുത്തു ലാഭം കിട്ടുമെന്ന് തെറ്റിദ്ധരിപ്പിച്ച് വിമൽകുമാറിന്റെ പേരിൽ കോഴിക്കോട് വെസ്റ്റ് ഹില്ലിലെ ആക്സിസ് ബാങ്കിലുള്ള അക്കൗണ്ടിൽ നിന്നും ഓൺലൈൻ ട്രാൻസാക്ഷൻ വഴി പണം തട്ടിയെടുത്തുവെന്നാണ് പരാതി. മറ്റു പ്രതികൾക്കായി അന്വേഷണം തുടങ്ങി.