മറിഞ്ഞ ടാങ്കറിൽനിന്ന് പാചകവാതകം മാറ്റി
പഴയങ്ങാടി∙ കഴിഞ്ഞ ദിവസം പുലർച്ചെ പഴയങ്ങാടി പാലത്തിൽ മൂന്ന് വാഹനങ്ങളിൽ ഇടിച്ച് മറിഞ്ഞ ടാങ്കറിൽ നിന്ന് പാചകവാതകം മറ്റ് ടാങ്കർ ലോറികളിലേക്കു മാറ്റി. ഇന്നലെ രാവിലെ 9.25 ഓടെയാണ് പാചകവാതകം മാറ്റി നിറയ്ക്കാൻ തുടങ്ങിയത്. ഐഒസി മലപ്പുറം ചേളാരി പ്ലാന്റിലെ അസി.മാനേജർ വിഷ്ണുദാസിന്റെ നേതൃത്വത്തിലാണ് എമർജൻസി

പഴയങ്ങാടി∙ കഴിഞ്ഞ ദിവസം പുലർച്ചെ പഴയങ്ങാടി പാലത്തിൽ മൂന്ന് വാഹനങ്ങളിൽ ഇടിച്ച് മറിഞ്ഞ ടാങ്കറിൽ നിന്ന് പാചകവാതകം മറ്റ് ടാങ്കർ ലോറികളിലേക്കു മാറ്റി. ഇന്നലെ രാവിലെ 9.25 ഓടെയാണ് പാചകവാതകം മാറ്റി നിറയ്ക്കാൻ തുടങ്ങിയത്. ഐഒസി മലപ്പുറം ചേളാരി പ്ലാന്റിലെ അസി.മാനേജർ വിഷ്ണുദാസിന്റെ നേതൃത്വത്തിലാണ് എമർജൻസി റെസ്ക്യു വെഹിക്കിൾ യന്ത്ര സംവിധാനം ഉപയോഗിച്ച് പാചക വാതകം അഞ്ച് ടാങ്കർ ലോറികളിലേക്കു നിറച്ചത്.
വൈകിട്ട് ആറോടെയാണ് ഇത് പൂർത്തിയായത്. ഇന്ത്യൻ ഓയിൽ കോർപറേഷന്റെ കോഴിക്കോട് പ്ലാന്റിലേക്ക് ഇത് എത്തിക്കും. ഇന്നലെ രാവിലെ എട്ടോടെ തന്നെ ഫില്ലിങ് പ്രവർത്തനം തുടങ്ങാൻ തീരുമാനിച്ചിരുന്നുവെങ്കിലും നിറയ്ക്കേണ്ട ടാങ്കർ ലോറികൾ എത്താൻ വൈകിയത് കൊണ്ടാണ് 9.25ന് തുടങ്ങിയത്. 18 ടൺ പാചകവാതകമാണ് ടാങ്കറിൽ ഉണ്ടായത്. പയ്യന്നൂർ അഗ്നിരക്ഷാസേന, ഫയർ ആൻഡ് റസ്ക്യു സിവിൽ വൊളന്റിയർമാർ ,ഐഒസിയുടെ സാങ്കേതിക വിദഗ്ധർ എന്നിവർ സ്ഥലത്ത് ക്യാംപ് ചെയ്തു.
ഒരു ടാങ്കർ ലോറി എത്താൻ വൈകിയത് കാരണം ഇടയ്ക്ക് രണ്ട് മണിക്കൂർ പ്രവർത്തനം തടസ്സപ്പെട്ടിരുന്നു. പഴയങ്ങാടി റെയിൽവേ മേൽപാലത്തിനു താഴെയുളള സ്ഥലത്ത് നിന്നാണ് ഗ്യാസ് ഫില്ലിങ് നടത്തിയത്. കഴിഞ്ഞദിവസം പുലർച്ചെ 1.30നാണ് നിയന്ത്രണം വിട്ട പാചക വാതക ടാങ്കർ ലോറി മറിഞ്ഞത്. വൈകിട്ട് അഞ്ചോടെയാണ് ഇത് അപകട സ്ഥലത്തു നിന്ന് സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയിട്ടിരുന്നത്. അതിനു ശേഷമായിരുന്നു ഇതുവഴിയുള്ള ഗതാഗതം പുന:സ്ഥാപിച്ചത്.