താലൂക്ക് ആശുപത്രിയിൽ പുതിയകെട്ടിടം; വെൽനെസ് സെന്ററുകൾ
കൂത്തുപറമ്പ്∙ പൊതുജനാരോഗ്യ രംഗത്തു മികവാർന്ന നേട്ടങ്ങളുമായി തലയെടുപ്പോടെ കൂത്തുപറമ്പ് നഗരസഭ. ആയുർവേദ ഡിസ്പെൻസറിയും ഹോമിയോ ഡിസ്പെൻസറിയും പ്രവർത്തിക്കുന്ന നഗരസഭയിൽ സമീപപ്രദേശങ്ങളിലെ ജനങ്ങൾക്കു കൂടി സേവനം ലഭ്യമാക്കാൻ ലക്ഷ്യമിട്ട് 12 നിലകളിലായാണ് ഗവ.താലൂക്ക് ആശുപത്രിയിൽ മൾട്ടി സ്പെഷ്യൽറ്റി

കൂത്തുപറമ്പ്∙ പൊതുജനാരോഗ്യ രംഗത്തു മികവാർന്ന നേട്ടങ്ങളുമായി തലയെടുപ്പോടെ കൂത്തുപറമ്പ് നഗരസഭ. ആയുർവേദ ഡിസ്പെൻസറിയും ഹോമിയോ ഡിസ്പെൻസറിയും പ്രവർത്തിക്കുന്ന നഗരസഭയിൽ സമീപപ്രദേശങ്ങളിലെ ജനങ്ങൾക്കു കൂടി സേവനം ലഭ്യമാക്കാൻ ലക്ഷ്യമിട്ട് 12 നിലകളിലായാണ് ഗവ.താലൂക്ക് ആശുപത്രിയിൽ മൾട്ടി സ്പെഷ്യൽറ്റി ആശുപത്രിക്കായുള്ള പുതിയ കെട്ടിട സമുച്ചയം ഉയരുന്നത്. മേയ് മാസത്തോടുകൂടി താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിട സമുച്ചയം പ്രവർത്തനം ആരംഭിക്കുന്നതോടെ മൾട്ടി സ്പെഷ്യൽറ്റി ആശുപത്രിയുടെ സേവനം ജനങ്ങൾക്കു ലഭ്യമാകും.
ഇതിനു പുറമേയാണ്, മൂര്യാടുള്ള അർബൻ മെഡിക്കൽ സെന്ററും നിർമലഗിരി സൂര്യൻ കുന്നിൽ കഴിഞ്ഞ ദിവസം പ്രവർത്തനം തുടങ്ങിയ അർബൻ വെൽനെസ് സെന്ററും. മൂര്യാട് അർബൻ മെഡിക്കൽ സെന്ററിനായി വലിയ വെളിച്ചത്ത് നഗരസഭയുടെ സ്വന്തം സ്ഥലത്ത് കെട്ടിട നിർമാണം പുരോഗമിക്കുകയാണ്. കെ.പി.മോഹനൻ എംഎൽഎ ആസ്തി വികസന ഫണ്ടിൽ അനുവദിച്ച 1.80 കോടി രൂപയ്ക്കാണ് കെട്ടിടത്തിന്റെ നിർമാണം നടക്കുന്നത്.
രണ്ടു മാസത്തിനകം നഗരസഭയിൽ പൂക്കോട് ലക്ഷംവീട് കോളനിയോടു ചേർന്നുള്ള സാംസ്കാരിക നിലയത്തിൽ മറ്റൊരു അർബൻ വെൽനെസ് സെന്റർ കൂടി ഉദ്ഘാടനം ചെയ്യും. ഈ സെന്ററിന്റെ നിർമാണ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. ഇതോടൊപ്പം തൃക്കണ്ണാപുരം, മൂര്യാട്, ആമ്പിലാട് എന്നിവിടങ്ങളിൽ മിഡ് വൈഫ് സബ് സെന്ററുകളും പ്രവർത്തിക്കുന്നുണ്ട്.