കണ്ണൂർ ജില്ലയിൽ ഇന്ന് (10-02-2024); അറിയാൻ, ഓർക്കാൻ
ഹരിതകർമ സേനാംഗങ്ങൾക്ക് പരിശീലനം ഹരിതകർമ സേനയുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും, സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും, സാങ്കേതിക പരിജ്ഞാനം വർധിപ്പിക്കുന്നതിനുമായി പരിശീലനം നൽകുന്നു. കിലയും കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ടും സംയുക്തമായി നഗരസഭകളിൽ നടത്തുന്ന ത്രിദിന പരിശീലന പരിപാടിക്ക് 12ന്

ഹരിതകർമ സേനാംഗങ്ങൾക്ക് പരിശീലനം
ഹരിതകർമ സേനയുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും, സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും, സാങ്കേതിക പരിജ്ഞാനം വർധിപ്പിക്കുന്നതിനുമായി പരിശീലനം നൽകുന്നു. കിലയും കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ടും സംയുക്തമായി നഗരസഭകളിൽ നടത്തുന്ന ത്രിദിന പരിശീലന പരിപാടിക്ക് 12ന് ജില്ലയിൽ തുടക്കമാകും. ആന്തൂർ, തലശ്ശേരി, തളിപ്പറമ്പ് നഗരസഭകളിലാണ് ആദ്യം പരിശീലനം നൽകുന്നത്. തളിപ്പറമ്പ്, ആന്തൂർ നഗരസഭകളുടെ പരിശീലനം-12ന്-തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഹാൾ, തലശ്ശേരി -മുനിസിപ്പൽ ടൗൺഹാൾ എന്നിവിടങ്ങളിൽ നടക്കും.
പാരമ്പര്യേതര ട്രസ്റ്റി നിയമനം
തലശ്ശേരി താലൂക്കിലെ തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്: www.malabardevaswom.kerala.gov.in
ക്ഷേമനിധി വിഹിതം അടയ്ക്കണം
കേരള മദ്രസാധ്യാപക ക്ഷേമനിധിയിൽ 2023-24 സാമ്പത്തിക വർഷത്തെ ക്ഷേമനിധി വിഹിതം അടയ്ക്കാൻ ബാക്കിയുള്ളവർ മാർച്ച് 10നുള്ളിൽ പോസ്റ്റ് ഓഫിസിൽ അടക്കേണ്ടതാണെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ അറിയിച്ചു.
‘വരയുത്സവം’ 18ന്
പിണറായി ബാലഭവന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി വരയുത്സവം ചിത്രരചനാ ക്യാംപ് നടത്തുന്നു. 18ന് രാവിലെ 9.30ന് പിണറായി ബാലഭവനിലാണ് ക്യാംപ്. ചിത്രകല, നൂൽവര, മൺവര, ക്ലേ മോഡലിങ് എന്നിവയിൽ വിദഗ്ധർ ക്ലാസെടുക്കും. 6– 18 വയസ്സിന് ഇടയിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം. വിവരങ്ങൾക്ക് : 9037111031, 9995808041.