പയ്യന്നൂർ ∙ കാർഷിക മേഖലയുടെ സമഗ്ര വികസനവും പ്രാദേശിക സാമ്പത്തിക വികസനവും ലക്ഷ്യമിട്ട് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.വി.അപ്പുക്കുട്ടൻ ബജറ്റ് അവതരിപ്പിച്ചു. പ്രസിഡന്റ് പി.വി.വത്സല അധ്യക്ഷത വഹിച്ചു. 8,30,44,465 രൂപ വരവും 7,97,66,140 രൂപ ചെലവും വരുന്ന ബജറ്റിൽ ഉൽപാദന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പയ്യന്നൂർ ∙ കാർഷിക മേഖലയുടെ സമഗ്ര വികസനവും പ്രാദേശിക സാമ്പത്തിക വികസനവും ലക്ഷ്യമിട്ട് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.വി.അപ്പുക്കുട്ടൻ ബജറ്റ് അവതരിപ്പിച്ചു. പ്രസിഡന്റ് പി.വി.വത്സല അധ്യക്ഷത വഹിച്ചു. 8,30,44,465 രൂപ വരവും 7,97,66,140 രൂപ ചെലവും വരുന്ന ബജറ്റിൽ ഉൽപാദന മേഖലയ്ക്ക് 96,83,680 രൂപയും സേവനമേഖലയ്ക്ക് 3,15,98,460 രൂപയും വകയിരുത്തി.അടിസ്ഥാന സൗകര്യ വികസനത്തിന് 1,47,87,000 രൂപ വകയിരുത്തിയിട്ടുണ്ട്.

പ്രത്യേക ഘടക പദ്ധതിയിൽ പട്ടികജാതി മേഖലയുടെ വികസനത്തിനായി 51,95,000 രൂപയും പട്ടികവർഗ മേഖലയുടെ വികസനത്തിന് 15,60,000 രൂപയും വകയിരുത്തി.28,12,000 രൂപ വനിതാ പദ്ധതികൾക്കു വേണ്ടി നീക്കിവച്ചു.ഭിന്നശേഷിക്കാർക്കും കുട്ടികൾക്കുമായി 34,35,000 രൂപയും വയോജനങ്ങൾക്കും പാലിയേറ്റീവ് പരിചരണത്തിനുമായി 16,10,000 രൂപയും ഉണ്ട്. ബ്ലോക്ക് പഞ്ചായത്തിന്റെ വയോജന കേന്ദ്രത്തോടു ചേർന്ന് ഹാപ്പിനസ് പാർക്ക് സ്ഥാപിക്കും.

ADVERTISEMENT

പെരിങ്ങോം താലൂക്ക് ആശുപത്രിയോടു ചേർന്ന് ഡയാലിസിസ് കേന്ദ്രം തുടങ്ങുന്നതിന് 30 ലക്ഷം രൂപ നീക്കിവച്ചു.ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സാധ്യതകളും എംപി, എംഎൽഎ ഫണ്ടിന്റെ ലഭ്യതയും മറ്റ് സർക്കാർ വകുപ്പുകളുടെ സാധ്യതയും സന്നദ്ധ സേവനവും പ്രയോജനപ്പെടുത്തി പദ്ധതി-പദ്ധതിയേതര പ്രവർത്തനങ്ങളിലൂടെ ബ്ലോക്ക് പഞ്ചായത്തിന്റെ സമഗ്ര വികസനം ബജറ്റ് ലക്ഷ്യം വയ്ക്കുന്നതായി പ്രസിഡന്റ് പി.വി.വത്സല പറഞ്ഞു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT