സ്പീഡ് പോസ്റ്റ് ഇന്ത്യയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ഉദ്യോഗസ്ഥന്റെ അക്കൗണ്ടിൽ നിന്ന് 99,500 രൂപ തട്ടി
കണ്ണൂർ∙ സ്പീഡ് പോസ്റ്റ് ഇന്ത്യയിൽ നിന്നാണെന്ന് പറഞ്ഞ് ഫോണിൽ വിളിച്ച് ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യിച്ച് കണ്ണൂർ ഡിഎസ്സി സെന്റർ ഉദ്യോഗസ്ഥന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും പണം തട്ടി. പഞ്ചാബ് ഗുരുദാസ്പൂർ സ്വദേശി കുൽബീർ സിങ്ങിന്റെ 99,500 രൂപയാണ് നഷ്ടമായത്. ഇക്കഴിഞ്ഞ ജനുവരി 30നാണ് സംഭവം. സ്പീഡ് പോസ്റ്റ്

കണ്ണൂർ∙ സ്പീഡ് പോസ്റ്റ് ഇന്ത്യയിൽ നിന്നാണെന്ന് പറഞ്ഞ് ഫോണിൽ വിളിച്ച് ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യിച്ച് കണ്ണൂർ ഡിഎസ്സി സെന്റർ ഉദ്യോഗസ്ഥന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും പണം തട്ടി. പഞ്ചാബ് ഗുരുദാസ്പൂർ സ്വദേശി കുൽബീർ സിങ്ങിന്റെ 99,500 രൂപയാണ് നഷ്ടമായത്. ഇക്കഴിഞ്ഞ ജനുവരി 30നാണ് സംഭവം.
സ്പീഡ് പോസ്റ്റ് ഇന്ത്യ വഴി അയച്ച തപാൽ സമയം കഴിഞ്ഞിട്ടും ലഭിക്കാതെ വന്നതിനെ തുടർന്ന് സ്പീഡ് പോസ്റ്റ് ഇന്ത്യയുടെ കസ്റ്റമർ കെയർ നമ്പർ ഇദ്ദേഹം സർച്ച് ചെയ്തിരുന്നു. തുടർന്ന് സ്പീഡ് പോസ്റ്റ് ഇന്ത്യയിൽ നിന്നാണെന്ന് പറഞ്ഞ് ഫോൺ കോൾ വരികയും എനി ഡെസ്ക് ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യിപ്പിക്കുകയുമായിരുന്നു. ഇതിന് ശേഷം ബാങ്ക് അക്കൗണ്ട് വിവരം കൈവശപ്പെടുത്തി എസ്ബിഐ അക്കൗണ്ടിൽ നിന്നും പണം തട്ടുകയായിരുന്നെന്ന് കുൽബീർ സിങ്ങ് കഴിഞ്ഞ ദിവസം കണ്ണൂർ സൈബർ പൊലീസ് സെല്ലിൽ നൽകിയ പരാതിയിൽ പറയുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.