തളിപ്പറമ്പ്∙ പറശ്ശിനിക്കടവിലും പഴയങ്ങാടിയിലും സ്കൂട്ടറിലെത്തി സ്ത്രീകളുടെ മാല കവർച്ച തട്ടിയെടുത്ത കേസുകളിലെ പ്രതി പിടിയിലായി. പയ്യന്നൂർ വെള്ളൂർ, അന്നൂർ പുതിയ പുരയിൽ ലജീഷി(32)നെയാണ് തളിപ്പറമ്പ് ഡിവൈഎസ്പി പി.ബാലകൃഷ്ണൻ നായർ, ഇൻസ്പെക്ടർ കെ.പി.ഷൈൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തളിപ്പറമ്പ്∙ പറശ്ശിനിക്കടവിലും പഴയങ്ങാടിയിലും സ്കൂട്ടറിലെത്തി സ്ത്രീകളുടെ മാല കവർച്ച തട്ടിയെടുത്ത കേസുകളിലെ പ്രതി പിടിയിലായി. പയ്യന്നൂർ വെള്ളൂർ, അന്നൂർ പുതിയ പുരയിൽ ലജീഷി(32)നെയാണ് തളിപ്പറമ്പ് ഡിവൈഎസ്പി പി.ബാലകൃഷ്ണൻ നായർ, ഇൻസ്പെക്ടർ കെ.പി.ഷൈൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പിടികൂടിയത്. 

ജനുവരി 22ന് രാവിലെ 9.30ഓടെ പറശ്ശിനിക്കടവ് ക്ഷേത്രത്തിന് സമീപം കെ.കെ.രാധയുടെ 3.5 പവന്റെ മാലയാണ് സ്കൂട്ടറിൽ എത്തിയ യുവാവ് പൊട്ടിച്ച് കടന്നുകളഞ്ഞത്. ഇതിന് മുൻപ് തളിപ്പറമ്പ് ടൗണിലും യുവതിയുടെ മാല കവർച്ച ചെയ്യാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തളിപ്പറമ്പിൽ സിസിടിവി ക്യാമറകളിൽ നിന്ന് സ്കൂട്ടറിൽ പോകുന്ന പ്രതിയുടെ ദൃശ്യം ലഭിച്ചെങ്കിലും വ്യക്തമായിരുന്നില്ല.

ADVERTISEMENT

തുടർന്ന് ഡിവൈഎസ്പി പി. ബാലകൃഷ്ണൻ നായർ, ഇൻസ്‌പെക്ടർ കെ.പി.ഷൈൻ, സീനിയർ സിപിഒ പ്രമോദ്, സിപിഒ അരുൺ കുമാർ, പഴയങ്ങാടി പൊലീസ് സ്റ്റേഷനിലെ സീനിയർ സിപിഒ ഷിജോ അഗസ്റ്റിൻ എന്നിവർ ഉൾപ്പെടുന്ന സംഘം കഴിഞ്ഞ 3 ആഴ്ചയായി കണ്ണൂർ, കാസർകോട് ജില്ലകളിലെ 250 ൽ അധികം സിസിടിവി ക്യാമറകൾ പരിശോധിച്ച് അന്വേഷണം നടത്തി വരികയായിരുന്നു.

പൊലീസ് അന്വേഷണം വഴി തെറ്റിക്കാനായി കവർച്ചക്ക് ശേഷം ലജീഷ് നേരിട്ടു വീട്ടിൽ പോകാതെ വിവിധ സ്ഥലങ്ങളിൽ സഞ്ചരിച്ചാണ് തിരിച്ചു പോയതെന്നും പൊലീസ് കണ്ടെത്തിയിരുന്നു. പിന്നീട് ഈ ദിവസം സ്കൂട്ടറിന് ഉപയോഗിച്ച വ്യാജ നമ്പർ പ്ലേറ്റ് കേന്ദ്രീകരിച്ചു നടത്തിയ അനേഷണത്തിലാണ് ലിജീഷ് പിടിയിലായത്.

ADVERTISEMENT

ഇയാളെ ഡിവൈഎസ്പി പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തപ്പോഴാണ് 2023 ഒക്ടോബർ 20ന് രാത്രി 7.30 ന് പഴയങ്ങാടി കുറുവങ്ങാട് വച്ച് 75 വയസായ സ്ത്രീയുടെ 3 പവൻ മാല പൊട്ടിച്ചെടുത്തതും ലജീഷാണെന്ന് തിരിച്ചറിഞ്ഞത്. ലജീഷിന്റെ പേരിൽ ശ്രീകണ്ഠാപുരം, മട്ടന്നൂർ, ചൊക്ലി എന്നീ പൊലീസ് സ്റ്റേഷനുകളിലും മാല പൊട്ടിച്ചതുമായി ബന്ധപ്പെട്ട് 2021ൽ ഓരോ കേസുകൾ ഉണ്ടെന്ന് പൊലീസ് പറഞ്ഞു.