ഏറ്റവും ഉയർന്ന താപനില കണ്ണൂർ വിമാനത്താവളത്തിൽ; വരണ്ട കാലാവസ്ഥ തുടരുമെന്ന് മുന്നറിയിപ്പ്– ചിത്രങ്ങൾ
മനോരമ ലേഖകൻ
Published: February 19 , 2024 12:18 PM IST
Updated: February 19, 2024 03:24 PM IST
1 minute Read
6ceevagm9o689bgdeuotquikg4
You have {{content}} articles remaining
Please Sign In for unlimited access,
New to Manorama Online? Create Account
കണ്ണൂർ∙ 9 മുതൽ 17 വരെ തുടർച്ചയായ 9 ദിവസം സംസ്ഥാനത്ത് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് കണ്ണൂർ വിമാനത്താവളത്തിൽ 37.9 ഡിഗ്രി സെൽഷ്യസാണ് ഇവിടെ രേഖപ്പെടുത്തിയത്. രാജ്യത്തെ ഏറ്റവും ഉയർന്ന ചൂടും കണ്ണൂരിൽ രേഖപ്പെടുത്തിയത് 17നാണ്. സംസ്ഥാനത്ത് വരണ്ട കാലാവസ്ഥ തുടരുന്നതിന്റെ നേർക്കാഴ്ചകൾ ചിത്രങ്ങളിലൂടെ...
Sign in to continue reading

ചൂടിനെ നേരിടാൻ ∙ പകൽ 11 മുതൽ 3 വരെയുള്ള സമയത്തു ശരീരത്തിൽ നേരിട്ടു കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. ∙ ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നതു തുടരുക. ∙ നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങൾ പകൽസമയത്ത് ഒഴിവാക്കുക. ∙ അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. ∙ പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക, കുടയോ തൊപ്പിയോ ഉപയോഗിക്കുക. ∙ പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കണം. ഒആർഎസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കണം. ∙ ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്തു കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജലലഭ്യത ഉറപ്പാക്കുക. ∙ കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല. ∙ കിടപ്പുരോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റു രോഗങ്ങൾ മൂലം അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മുതൽ വൈകിട്ട് 3 വരെ നേരിട്ടു സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇവർക്ക് സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ പ്രത്യേക ശ്രദ്ധ പുലർത്തണം. ∙ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്കു ശുദ്ധജജലവും ക്ലാസ് മുറികളിൽ വായു സഞ്ചാരവും ഉറപ്പാക്കണം. പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം. ∙ വെയിലേൽക്കുന്ന അസംബ്ലികളും മറ്റു പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യണം. ∙ കുട്ടികളെ വിനോദ സഞ്ചാരത്തിനു കൊണ്ടുപോകുന്ന സ്കൂളുകൾ പകൽ 11 മുതൽ വൈകിട്ട് 3 വരെ കുട്ടികൾക്കു നേരിട്ട് വെയിലേൽക്കുന്നില്ല എന്ന് ഉറപ്പ് വരുത്തണം.