നോറ്റിരിപ്പോർമകളുമായി പാർവതിയമ്മയെത്തി, അമ്മത്തമ്പുരാട്ടിയുടെ തിരുനടയിൽ
പയ്യന്നൂർ∙പ്രായം തളർത്താത്ത മനസ്സുമായി തെക്കടവൻ പടിഞ്ഞാറെ വീട്ടിൽ പാർവതിയമ്മ പെരുങ്കളിയാട്ടം നടക്കുന്ന കാപ്പാട്ട് കഴകമുറ്റത്ത് എത്തി. പാർവതിയമ്മയ്ക്ക് പ്രായം 95 കഴിഞ്ഞു. 1996 ലെ പെരുങ്കളിയാട്ടത്തിൽ ഊണും ഉറക്കവും ഉപേക്ഷിച്ച് കഴക മതിൽക്കകത്ത് നോറ്റിരുന്ന 6 അമ്മമാരിൽ ഒരാളായിരുന്നു പാർവതിയമ്മ.

പയ്യന്നൂർ∙പ്രായം തളർത്താത്ത മനസ്സുമായി തെക്കടവൻ പടിഞ്ഞാറെ വീട്ടിൽ പാർവതിയമ്മ പെരുങ്കളിയാട്ടം നടക്കുന്ന കാപ്പാട്ട് കഴകമുറ്റത്ത് എത്തി. പാർവതിയമ്മയ്ക്ക് പ്രായം 95 കഴിഞ്ഞു. 1996 ലെ പെരുങ്കളിയാട്ടത്തിൽ ഊണും ഉറക്കവും ഉപേക്ഷിച്ച് കഴക മതിൽക്കകത്ത് നോറ്റിരുന്ന 6 അമ്മമാരിൽ ഒരാളായിരുന്നു പാർവതിയമ്മ. നിവേദ്യത്തിനുള്ള ഉണക്കലരിയും അവലും മലരും ഉണ്ടാക്കലും തെയ്യങ്ങൾക്കാവശ്യമായ അരിച്ചാന്ത് ഉണ്ടാക്കി കൊടുക്കലുമായിരുന്നു ഈ 6 അമ്മമാരുടെ ജോലി. നെല്ല് ഉരലിലിട്ട് തരക്കി ഉണക്കലരിയും നെല്ലുകുത്തി അവിലും നെല്ല് വറുത്ത് മലരുമൊക്കെ ഉണ്ടാക്കി കൊടുത്തിരുന്നത് ഈ അമ്മമാരുടെ സംഘമായിരുന്നു.
ദീപവും തിരിയും കൊണ്ടു വന്നപ്പോൾ കലശം കുളിച്ച് മതിൽക്കകത്ത് കയറിയ ഇവർ കളിയാട്ടം അവസാനിക്കും വരെ 8 ദിവസവും ഉണ്ടായിരുന്നു. തെക്കടവൻ വലിയ വീട്ടിൽ ചിരിയമ്മ, തെക്കടവൻ കിഴക്കേ വീട്ടിൽ ദേവകി അമ്മ, തെക്കടവൻ തെക്കിനിയിൽ കല്യാണി അമ്മ, തെക്കടവൻ വടക്കേ വീട്ടിൽ തമ്പായി അമ്മ, കാർത്യായനി അമ്മ എന്നിവരായിരുന്നു ഒപ്പമുണ്ടായിരുന്നു. ബാക്കി അമ്മമാരെല്ലാം വിടപറഞ്ഞു. പ്രായത്തിന്റെ അവശതയുണ്ടെങ്കിലും പാർവതി അമ്മയുടെ ഓർമകൾക്ക് മങ്ങലേറ്റിട്ടില്ല. ഇന്നലെ രാവിലെ മക്കൾക്കും പേരമക്കൾക്കുമൊപ്പം പാർവതി അമ്മ കഴകമുറ്റത്തെത്തിയത്. മതിലിനകത്തും പുറത്തുമുള്ള ഓരോ തെയ്യത്തെയും തൊഴുതാണ് അമ്മ മടങ്ങിയത്.