ആനപ്പാറയിൽ വീട്ടുമുറ്റത്ത് കാട്ടാന; ആന ശല്യം തുടങ്ങിയിട്ട് ഒരാഴ്ച: വിളകളും മോട്ടറും നശിപ്പിച്ചു
ഉളിക്കൽ ∙ മണിക്കടവ് ആനപ്പാറ ജനവാസകേന്ദ്രത്തിൽ കാട്ടാനയിറങ്ങി കാർഷിക വിളകളും കൃഷി ആവശ്യത്തിനു വെള്ളമെടുക്കുന്ന മോട്ടറും നശിപ്പിച്ചു. ഇലവുങ്കച്ചാലിൽ ഷാജുവിന്റെ വീട്ടുമുറ്റത്തെത്തിയ ആന വാഴയും കൃഷി ആവശ്യത്തിനു വെള്ളമെടുക്കാൻ ഉപയോഗിക്കുന്ന മോട്ടറുമാണു നശിപ്പിച്ചത്. പൂവത്താനിക്കൽ ജിനുവിന്റെ തെങ്ങ്, വാഴ

ഉളിക്കൽ ∙ മണിക്കടവ് ആനപ്പാറ ജനവാസകേന്ദ്രത്തിൽ കാട്ടാനയിറങ്ങി കാർഷിക വിളകളും കൃഷി ആവശ്യത്തിനു വെള്ളമെടുക്കുന്ന മോട്ടറും നശിപ്പിച്ചു. ഇലവുങ്കച്ചാലിൽ ഷാജുവിന്റെ വീട്ടുമുറ്റത്തെത്തിയ ആന വാഴയും കൃഷി ആവശ്യത്തിനു വെള്ളമെടുക്കാൻ ഉപയോഗിക്കുന്ന മോട്ടറുമാണു നശിപ്പിച്ചത്. പൂവത്താനിക്കൽ ജിനുവിന്റെ തെങ്ങ്, വാഴ തുടങ്ങിയവയും നശിപ്പിച്ചു. ഈ പ്രദേശത്തു തുടർച്ചയായി ആന ശല്യം തുടങ്ങിയിട്ട് ഒരാഴ്ചയായി. പയ്യാവൂർ–ഉളിക്കൽ പഞ്ചായത്ത് അതിർത്തിയിൽ ഒരു കിലോമീറ്റർ ദൂരത്തിൽ സോളർവേലി സ്ഥാപിച്ചാൽ പ്രശ്നത്തിനു പരിഹാരമാവുമെങ്കിലും നടപടി ഉണ്ടാവുന്നില്ലെന്നാണ് ആക്ഷേപം.