കെഎസ്ആർടിസി ജീവനക്കാർ വീണ്ടും കാക്കിയിൽ
പയ്യന്നൂർ ∙ കെഎസ്ആർടിസി ജീവനക്കാർ വീണ്ടും കാക്കി ധരിക്കാനൊരുങ്ങി. 2015ൽ ടോമിൻ തച്ചങ്കരി കെഎസ്ആർടിസി എംഡിയായിരുന്നപ്പോഴാണ് ജീവനക്കാരുടെ യൂണിഫോം പരിഷ്കരിച്ച് കാക്കിക്ക് പകരം നീല കൊണ്ടു വന്നത്. 8 വർഷത്തിനു ശേഷം യൂണിഫോം വീണ്ടും കാക്കിയാക്കാൻ തീരുമാനിച്ചിരുന്നു. ഓരോ യൂണിറ്റിലെയും ജീവനക്കാർക്ക് ആവശ്യമായ

പയ്യന്നൂർ ∙ കെഎസ്ആർടിസി ജീവനക്കാർ വീണ്ടും കാക്കി ധരിക്കാനൊരുങ്ങി. 2015ൽ ടോമിൻ തച്ചങ്കരി കെഎസ്ആർടിസി എംഡിയായിരുന്നപ്പോഴാണ് ജീവനക്കാരുടെ യൂണിഫോം പരിഷ്കരിച്ച് കാക്കിക്ക് പകരം നീല കൊണ്ടു വന്നത്. 8 വർഷത്തിനു ശേഷം യൂണിഫോം വീണ്ടും കാക്കിയാക്കാൻ തീരുമാനിച്ചിരുന്നു.
ഓരോ യൂണിറ്റിലെയും ജീവനക്കാർക്ക് ആവശ്യമായ യൂണിഫോം കാക്കി തുണി അതത് ഡിപ്പോകളിലെത്തിച്ച് ജീവനക്കാർക്ക് വിതരണം ചെയ്തു. പുരുഷ ജീവനക്കാർ കണ്ടക്ടറും ഡ്രൈവറും കാക്കിയുടെ പാന്റ്സും ഒരു പോക്കറ്റുള്ള ഹാഫ് സ്ലീവ് ഷർട്ടുമാണ്. പോക്കറ്റിന് കെഎസ്ആർടിസിയുടെ എംബ്ലമുണ്ട്. വനിത ജീവനക്കാർക്ക് കാക്കി നിറത്തിലുള്ള ചുരിദാറും സ്ലീവ് ലെസ് ഓവർകോട്ടുമാണ്. പുതിയ യൂണിഫോം എന്ന് മുതൽ ധരിക്കണമെന്ന ഉത്തരവില്ലാത്തതിനാൽ ഭൂരിഭാഗം ജീവനക്കാരും കാക്കി യൂണിഫോം ധരിച്ച് തുടങ്ങിയിട്ടില്ല.