ഇരിട്ടി∙ ആറളം ഫാം പുനരധിവാസ മേഖലയിൽ തമ്പടിച്ചിരിക്കുന്ന ആനകളെ വനത്തിലേക്ക് തുരത്താൻ തുടങ്ങി. ആദ്യ ദിവസം 5 ആനകളെ തുരത്തി. ഇന്നലെ രാവിലെ 7നു ആരംഭിച്ച് വൈകിട്ട് അവസാനിപ്പിച്ചു. ഇന്നു രാവിലെ പുനരാരംഭിക്കും. 40ൽ അധികം ആനകൾ ആറളം ഫാമിലും പുനരധിവാസ കേന്ദ്രത്തിലുമായി തമ്പടിച്ചിട്ടുണ്ടെന്നാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇരിട്ടി∙ ആറളം ഫാം പുനരധിവാസ മേഖലയിൽ തമ്പടിച്ചിരിക്കുന്ന ആനകളെ വനത്തിലേക്ക് തുരത്താൻ തുടങ്ങി. ആദ്യ ദിവസം 5 ആനകളെ തുരത്തി. ഇന്നലെ രാവിലെ 7നു ആരംഭിച്ച് വൈകിട്ട് അവസാനിപ്പിച്ചു. ഇന്നു രാവിലെ പുനരാരംഭിക്കും. 40ൽ അധികം ആനകൾ ആറളം ഫാമിലും പുനരധിവാസ കേന്ദ്രത്തിലുമായി തമ്പടിച്ചിട്ടുണ്ടെന്നാണ് അനുമാനം.

ഡ്രോൺ ഉപയോഗിച്ച് ആനകളുടെ സാന്നിധ്യം പരിശോധിച്ചശേഷം 15 പേർ അടങ്ങുന്ന 2 സംഘങ്ങളായി തിരിഞ്ഞാണു ആനകളെ തുരത്തിയത്. ദൗത്യസംഘത്തിൽ ആർആർടി അംഗങ്ങൾ, വനപാലകർ, വാച്ചർമാർ, ഫാം സെക്യൂരിറ്റി ജീവനക്കാർ, പുനരധിവാസ മേഖലയിലെ സന്നദ്ധ പ്രവർത്തകർ തുടങ്ങിയവരാണുള്ളത്. പടക്കം പൊട്ടിച്ചും ട്രാക്ടറുകൾ ഉപയോഗിച്ച് ശബ്ദം ഉണ്ടാക്കിയുമാണ് ആനകളെ തുരത്തുന്നത്. ആനകൾ തിരികെ വരാതിരിക്കാൻ മേഖലയിൽ രാത്രികാല നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. 

ആറളം ഫാമിൽ തമ്പടിച്ച ആനകളെ തുരത്തുന്നതിനെത്തിയ സംഘം, ദൗത്യം ആരംഭിക്കുന്നതിനു മുൻപ് ഒത്തുകൂടിയപ്പോൾ.
ADVERTISEMENT

ബ്ലോക്ക് 12ലെ വട്ടക്കാട് പ്രദേശത്താണ് കാട്ടാനകളെ ആദ്യം കണ്ടെത്തിയത്. ഇവിടെ നിന്ന് 18 ഏക്കർ വഴി കോട്ടപ്പാറ കുന്നിലേക്കു കയറ്റി. ഈ മേഖലയിൽ കൂടുതൽ ആനകളെ കണ്ടെത്തിയത് ദൗത്യം ദുഷ്കരമാക്കി. ആൾപ്പാർപ്പില്ലാത്ത കാടുപിടിച്ച 300 ഏക്കറോളം സ്ഥലം ആയതുകൊണ്ട് തുരത്തൽ ശ്രമകരമാണെന്നു വനം വകുപ്പ് അധികൃതർ പറയുന്നു.

ഇവിടെയുള്ള ആനകൾ ബ്ലോക്ക് 13ലെ ഓടക്കാടിലേക്കു നീങ്ങാൻ ശ്രമിക്കുന്നതായും സൂചനയുണ്ട്. ഇതു തടയാൻ നിരീക്ഷണം ഏർപ്പെടുത്തിയിരിക്കുകയാണ്. ഇന്ന് ഈ മേഖല കേന്ദ്രീകരിച്ചായിരിക്കും തുരത്തൽ ആരംഭിക്കുക.പൊലീസ്, ആരോഗ്യ വകുപ്പ്, ടിആർഡിഎം, ആറളം ഫാം ഉദ്യോഗസ്‌ഥർ തുടങ്ങിയവർ രംഗത്തുണ്ട്. 

ADVERTISEMENT

നിരോധനാജ്ഞ നിലനിൽക്കുന്ന ഫാം മേഖലയിൽ കോട്ടപ്പാറ, കീഴ്പ്പള്ളി, താളിപ്പാറ, പരിപ്പുതോട് റോഡുകളിലെ ഗതാഗതം നിരോധിച്ചിരുന്നു. വൈൽഡ് ലൈഫ് വാർഡൻ ജി.പ്രദീപ്, കൊട്ടിയൂർ റേഞ്ചർ സുധീർ നാരോത്ത്, ഫാം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ കെ.പി.നിധിൻ കുമാർ, ഡപ്യൂട്ടി റേഞ്ച് ഓഫിസർ (ആർആർടി) എം.ഷൈനി കുമാർ, ഡപ്യൂട്ടി റേഞ്ച് ഓഫിസർ കെ.ജിജിൽ, ഫോറസ്റ്റർ സി.കെ.മഹേഷ്, എസ്ഐ സുനിൽകുമാർ, ഡോക്ടർ അശ്വതി എന്നിവർ ആന തുരത്തൽ സംഘത്തിന് നേതൃത്വം നൽകി.

ആനശല്യം രൂക്ഷമായ കോട്ടപ്പാറ ഭാഗത്ത് നിരോധനാജ്ഞ ലംഘിച്ചെത്തിയ 2 പേർ ആശങ്ക ഉയർത്തി. പല തലത്തിൽ നിർദേശങ്ങൾ നൽകിയിട്ടും ആളുകൾ പുറത്തിറങ്ങുന്നതു ദൗത്യത്തിനു തടസ്സം സൃഷ്ടിക്കുന്നതിനു പുറമേ അപകടത്തിനും വഴിവയ്ക്കുമെന്നു വനപാലകർ മുന്നറിയിപ്പു നൽകി.