ചരിത്രത്തിലേക്കു ചേർന്ന് പെരുങ്കളിയാട്ടം; 28 വർഷത്തിനുശേഷം അമ്മ ദേവതമാരുടെ തിരുമുടി ഉയർന്നു

പയ്യന്നൂർ ∙ കാപ്പാട്ട് കഴകം പെരുങ്കളിയാട്ടം ചരിത്രത്തിന്റെ ഭാഗമായി. കഴകമുറ്റത്തേക്ക് ഒഴുകിയെത്തിയ ജനലക്ഷങ്ങൾക്കു കാപ്പാട്ട് ഭഗവതിയും പോർക്കലി ഭഗവതിയും ദർശന സായൂജ്യം നൽകി. അമ്മ ദൈവങ്ങളും ഉഗ്രമൂർത്തികളും ആൺ ദൈവങ്ങളും കാട്ടുമൂർത്തികളുമൊക്കെ നിറഞ്ഞാടി അരങ്ങുണർത്തിയ കാപ്പാട്ട് കഴകത്തിൽ നട്ടുച്ചനേരത്ത്

പയ്യന്നൂർ ∙ കാപ്പാട്ട് കഴകം പെരുങ്കളിയാട്ടം ചരിത്രത്തിന്റെ ഭാഗമായി. കഴകമുറ്റത്തേക്ക് ഒഴുകിയെത്തിയ ജനലക്ഷങ്ങൾക്കു കാപ്പാട്ട് ഭഗവതിയും പോർക്കലി ഭഗവതിയും ദർശന സായൂജ്യം നൽകി.അമ്മ ദൈവങ്ങളും ഉഗ്രമൂർത്തികളും ആൺ ദൈവങ്ങളും കാട്ടുമൂർത്തികളുമൊക്കെ നിറഞ്ഞാടി അരങ്ങുണർത്തിയ കാപ്പാട്ട് കഴകത്തിൽ നട്ടുച്ചനേരത്ത് കാപ്പാട്ട് ഭഗവതിയുടെയും പോർക്കലി ഭഗവതിയുടെയും തിരുമുടി ഉയർന്നു.
28 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഭക്തജന മനസ്സുകൾക്ക് ദർശനപുണ്യം പകർന്ന് അമ്മ ദേവതമാരുടെ തിരുമുടി ഉയർന്നപ്പോൾ തെരു അഷ്ടമച്ചാൽ ഭഗവതിക്ഷേത്രം വാദ്യക്കാർ പെരുമ്പറ മുഴക്കി നാടറിയിച്ചു. ഇരുദേവതമാരുടെയും അന്തിത്തോറ്റത്തിനു ശേഷം കനലാടിമാർ ദേവിമാരോടു ചേർന്നു മതിൽക്കകത്തെ കുച്ചിലിൽ പ്രവേശിച്ചതോടെ അരങ്ങിലെത്തിയ ഉപദേവതമാർ ഉപചാരം ചൊല്ലിപ്പിരിഞ്ഞതിന് തൊട്ടുപിറകെ അമ്മത്തമ്പുരാട്ടിമാർക്കായി തിരുമുറ്റമൊരുക്കി.
ഭഗവതിക്കുള്ള കലശം മമ്പലം പടിഞ്ഞാറ്റയിൽ തറവാട്ടിൽ നിന്നും മീനമൃത് കൊയോങ്കര പയ്യക്കാൽ ഭഗവതി ക്ഷേത്രത്തിലെ തേളപ്രത്ത് തറവാട്ടിൽ നിന്നും കഴക സന്നിദ്ധിയിൽ എത്തിച്ചേർന്നു. ആചാരപ്പെരുമയിൽ വാദ്യമേളത്തിന്റെയും പുരുഷാരത്തിന്റെ ആർപ്പുവിളികളുടെയും അകമ്പടിയോടെയാണ് കലശവും മീനമൃതും കഴകത്തിലേക്കു ഘോഷായാത്രയായി എത്തിയത്. പിന്നാലെ ഭഗവതിമാരുടെ തിരുമുടി ഉയരുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.
തിരുമുറ്റത്തു വീക്ക് ചെണ്ടയുടെ താളത്തിൽ തോറ്റം പാട്ട് ഉയർന്നതോടെ പുതിയ പട്ടുടയാടകളും സർവാഭരണങ്ങളുമണിഞ്ഞ് അമ്മ ദേവതമാർ കഴക തിരുമുറ്റത്ത് പ്രത്യക്ഷപ്പെട്ടു. നാൽപ്പത്തീരടി ഉയരമുള്ള തിരുമുടികൾ ഉയരുമ്പോൾ പതിനായിരങ്ങൾ കൂപ്പുകൈകളുമായി ഹരിഗോവിന്ദ മന്ത്രങ്ങൾ ഉരുവിട്ടും അരിയെറിഞ്ഞും ദേവിമാരെ വരവേറ്റു. 3 തവണ ക്ഷേത്രം വലംവച്ച് താലികെട്ട് മംഗലത്തിനായി കാപ്പാട്ട് ഭഗവതി ക്ഷേത്രനടയിലെത്തിയ സമയത്തു താലികെട്ടാൻ അന്തിത്തിരിയൻ എത്തിയതോടെ കൂട്ടത്തിൽ നിന്നു ശബ്ദമുയർന്നു: ‘അന്തിത്തിയന് വാലായ്മ’.
അങ്ങനെ ഭഗവതിയുടെ പന്തൽ മംഗലം മുടങ്ങുകയും അമ്മ നിത്യകന്യകയായി ഭക്തർക്ക് അനുഗ്രഹം ചൊരിയുകയും ചെയ്തു. ദേവിയുടെ പന്തൽ മംഗലത്തിനെത്തിയ 2 ലക്ഷത്തിലധികം പേർക്കു സദ്യ നൽകി. അമ്മമാരുടെ മുന്നിലെത്തിയ ജനലക്ഷങ്ങൾക്കു മഞ്ഞൾ കുറി നൽകി അനുഗ്രഹിച്ച് രാത്രി വൈകി 2 ദേവതമാരും അരങ്ങൊഴിഞ്ഞു.