കുഴൽക്കിണർ ലോറി കത്തിനശിച്ചു; ലക്ഷങ്ങൾ നഷ്ടം
ശ്രീകണ്ഠപുരം ∙ പള്ളിത്തട്ടിൽ കുഴൽക്കിണർ കുഴിക്കുന്ന ലോറി കത്തിനശിച്ചു ലക്ഷങ്ങളുടെ നഷ്ടം. ശ്രീകണ്ഠപുരം നടുവിൽ റോഡിൽ പള്ളിത്തട്ടിൽ ഇന്നലെ രാവിലെ 3 മണിയോടെയായിരുന്നു സംഭവം. നിടിയേങ്ങയിൽ കുഴൽക്കിണറിന്റെ പണി കഴിഞ്ഞു കമ്പല്ലൂരിലേക്കു പോകുകയായിരുന്ന ലോറിയാണു തീപിടിച്ചു പൂർണമായി കത്തിയത്. കമ്പല്ലൂരിലെ

ശ്രീകണ്ഠപുരം ∙ പള്ളിത്തട്ടിൽ കുഴൽക്കിണർ കുഴിക്കുന്ന ലോറി കത്തിനശിച്ചു ലക്ഷങ്ങളുടെ നഷ്ടം. ശ്രീകണ്ഠപുരം നടുവിൽ റോഡിൽ പള്ളിത്തട്ടിൽ ഇന്നലെ രാവിലെ 3 മണിയോടെയായിരുന്നു സംഭവം. നിടിയേങ്ങയിൽ കുഴൽക്കിണറിന്റെ പണി കഴിഞ്ഞു കമ്പല്ലൂരിലേക്കു പോകുകയായിരുന്ന ലോറിയാണു തീപിടിച്ചു പൂർണമായി കത്തിയത്. കമ്പല്ലൂരിലെ എം.വി.ജെ.ബോർവെൽസ് ഉടമ സോജനു വേണ്ടി കരാർ അടിസ്ഥാനത്തിൽ സർവീസ് നടത്തുന്ന ലോറിക്കാണു തീപിടിച്ചത്. ലോറിയിലുണ്ടായിരുന്ന പുതിയ കംപ്രഷർ ഉൾപ്പെടെയാണു തീപിടിത്തത്തിൽ നശിച്ചത്. കംപ്രഷറിന്റെ ഭാഗത്തുനിന്നു പുകയും പൊട്ടലും ഉണ്ടായതോടെയാണ് തീപിടിച്ചത്.
തളിപ്പറമ്പ് അഗ്നിരക്ഷാനിലയത്തിൽനിന്നു സ്റ്റേഷൻ ഓഫിസർ പ്രേമരാജൻ കക്കാടിയുടെ നേതൃത്വത്തിലെത്തിയ 2 യൂണിറ്റ് അഗ്നിരക്ഷാസേനയാണു തീ കെടുത്തിയത്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ സി.വി.ബാലചന്ദ്രൻ, ഓഫിസർമാരായ ടി.വിജയ്, വിപിൻ, അർജുൻ, ബിജു, അഭിനേഷ്, ഷജിൽകുമാർ, ഹോംഗാർഡുകളായ ജയൻ, സജീന്ദ്രൻ, ഭാസ്‌കരൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു. തീപിടിത്തമുണ്ടായ സ്ഥലത്തെ മണിയംകുന്നേൽ മാത്യുവിന്റെ വീട്ടുവളപ്പിൽ നിർത്തിയിട്ട കാറിന്റെ പെയിന്റ് കനത്ത ചൂടിൽ ഉരുകി നശിച്ചു. ലോറിയിലുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശിയായ ഡ്രൈവർ മുത്തുവും സഹായിയും പെട്ടെന്ന് ഇറങ്ങിയോടിയതിനാൽ രക്ഷപ്പെട്ടു.