ആറുവരിപ്പാത ടോൾ പ്ലാസയിൽ എത്തുമ്പോൾ രണ്ടുവരിയാകും; ഗതാഗതക്കുരുക്ക്, ആംബുലൻസും പെടും
കണ്ണൂർ ∙ തലശ്ശേരി – മാഹി ബൈപാസിലൂടെ കടന്നുപോകുന്ന വാഹനങ്ങളിൽ നിന്നുള്ള ടോൾ പിരിവ് രാവിലെ 8 മുതൽ തുടങ്ങി. ഫാസ്ടാഗ് വഴിയാണ് ടോൾ പിരിവ്. ഫാസ്ടാഗ് ഇല്ലെങ്കിൽ ടോൾ നിരക്കിന്റെ ഇരട്ടിത്തുക നൽകണം. ഉത്തർപ്രദേശിൽ നിന്നുള്ള എവി എന്റർപ്രൈസസ് എന്ന സ്ഥാപനത്തിനാണ് ടോൾ ശേഖരിക്കാനുള്ള കരാർ. എവി എന്റർപ്രൈസസ് പാർട്നർ

കണ്ണൂർ ∙ തലശ്ശേരി – മാഹി ബൈപാസിലൂടെ കടന്നുപോകുന്ന വാഹനങ്ങളിൽ നിന്നുള്ള ടോൾ പിരിവ് രാവിലെ 8 മുതൽ തുടങ്ങി. ഫാസ്ടാഗ് വഴിയാണ് ടോൾ പിരിവ്. ഫാസ്ടാഗ് ഇല്ലെങ്കിൽ ടോൾ നിരക്കിന്റെ ഇരട്ടിത്തുക നൽകണം. ഉത്തർപ്രദേശിൽ നിന്നുള്ള എവി എന്റർപ്രൈസസ് എന്ന സ്ഥാപനത്തിനാണ് ടോൾ ശേഖരിക്കാനുള്ള കരാർ. എവി എന്റർപ്രൈസസ് പാർട്നർ ടി.മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. ബൈപാസിലുടെ ആറുവരിയായി എത്തുന്ന വാഹനങ്ങൾ ടോൾ പ്ലാസയിൽ രണ്ടുവരിയായി കടന്നുപോകേണ്ടി വരുന്നത് ഗതാഗതക്കുരുക്കിന് ഇടയാക്കുന്നുണ്ട്. ആംബുലൻസും വിവിഐപി വാഹനങ്ങളും ടോൾ പരിധിയിൽ വരാത്ത ഇരുചക്ര വാഹനങ്ങൾ, ഓട്ടോറിക്ഷകൾ എന്നിവയെ കാത്തുനിർത്താതെ കടത്തിവിടാൻ സാധിക്കാത്ത സ്ഥിതിയാണ്.
അടിയന്തര ഘട്ടങ്ങളിൽ ആംബുലൻസുകൾ കടത്തിവിടേണ്ടി വരുമ്പോൾ ഒട്ടേറെ വാഹനങ്ങൾ ടോൾ നൽകാതെ കടന്നുപോകുന്നതു നഷ്ടമുണ്ടാക്കുന്നതായി ടോൾ പ്ലാസ നടത്തിപ്പുകാർ പറഞ്ഞു. ട്രയൽ റൺ സമയത്ത് ഇവിടെ ഗതാഗതക്കുരുക്ക് ശ്രദ്ധയിൽപെട്ട ദേശീയപാത അതോറിറ്റി റീജനൽ ഓഫിസർ ബി.എൽ.മീണ വീതി കൂട്ടാൻ നിർദേശിച്ചിരുന്നു. റോഡിൽ വലിയ വീതിയിൽ ഉയർത്തി കോൺക്രീറ്റ് ചെയ്ത ഭാഗം മണ്ണുമാന്തി ഉപയോഗിച്ച് പൊളിച്ചു നീക്കിയെങ്കിലും ആറുവരിയായി വാഹനം കടത്തിവിടാനുള്ള സ്ഥലം ലഭിച്ചില്ല.
ഫാസ്ടാഗ് സ്പോട്ട് ആക്ടിവേഷനും റീചാർജ് ചെയ്യാനുമുള്ള സൗകര്യം ടോൾ പ്ലാസയ്ക്ക് ഇരുവശത്തും ഒരുക്കിയിട്ടുണ്ട്. ഫാസ്ടാഗ് ഇല്ലാതെ വണ്ടികൾ കൂടുതലായി എത്തുന്നതും കുരുക്കുണ്ടാക്കുന്നുണ്ട്. ടോൾ പ്ലാസയുടെ 20 കിലോമീറ്റർ പരിധിയിലെ താമസക്കാരുടെ സ്വകാര്യ വാഹനങ്ങൾക്ക് 330 രൂപ നിരക്കിൽ പ്രതിമാസ പാസ് നൽകും. വാഹന ഉടമയുടെ ആധാർ കാർഡ്, വാഹനത്തിന്റെ ആർസി എന്നിവയാണ് ഇതിനായി ഹാജരാക്കേണ്ടത്.