കണ്ണൂർ ∙ തലശ്ശേരി–മാഹി ബൈപാസിലെ ഗതാഗതം കൊളശ്ശേരിയിലെ ടോൾപ്ലാസയിൽ കുരുങ്ങിക്കിടക്കുന്നതായിരുന്നു ഇന്നലത്തെ മുഴുവൻ സമയ കാഴ്ച. ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങളുടെ ടോൾ പിരിക്കുന്നതിനെടുക്കുന്ന കാലതാമസമാണു കുരുക്കിനു പ്രധാനകാരണം. ഫാസ്ടാഗുള്ള വാഹനങ്ങളിൽ നിന്ന് ടോൾ പിരിക്കാൻ ഏകദേശം 1 മുതൽ 7 സെക്കൻഡ് മാത്രമേ

കണ്ണൂർ ∙ തലശ്ശേരി–മാഹി ബൈപാസിലെ ഗതാഗതം കൊളശ്ശേരിയിലെ ടോൾപ്ലാസയിൽ കുരുങ്ങിക്കിടക്കുന്നതായിരുന്നു ഇന്നലത്തെ മുഴുവൻ സമയ കാഴ്ച. ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങളുടെ ടോൾ പിരിക്കുന്നതിനെടുക്കുന്ന കാലതാമസമാണു കുരുക്കിനു പ്രധാനകാരണം. ഫാസ്ടാഗുള്ള വാഹനങ്ങളിൽ നിന്ന് ടോൾ പിരിക്കാൻ ഏകദേശം 1 മുതൽ 7 സെക്കൻഡ് മാത്രമേ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ ∙ തലശ്ശേരി–മാഹി ബൈപാസിലെ ഗതാഗതം കൊളശ്ശേരിയിലെ ടോൾപ്ലാസയിൽ കുരുങ്ങിക്കിടക്കുന്നതായിരുന്നു ഇന്നലത്തെ മുഴുവൻ സമയ കാഴ്ച. ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങളുടെ ടോൾ പിരിക്കുന്നതിനെടുക്കുന്ന കാലതാമസമാണു കുരുക്കിനു പ്രധാനകാരണം. ഫാസ്ടാഗുള്ള വാഹനങ്ങളിൽ നിന്ന് ടോൾ പിരിക്കാൻ ഏകദേശം 1 മുതൽ 7 സെക്കൻഡ് മാത്രമേ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ ∙ തലശ്ശേരി–മാഹി ബൈപാസിലെ ഗതാഗതം കൊളശ്ശേരിയിലെ ടോൾപ്ലാസയിൽ കുരുങ്ങിക്കിടക്കുന്നതായിരുന്നു ഇന്നലത്തെ മുഴുവൻ സമയ കാഴ്ച. ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങളുടെ ടോൾ പിരിക്കുന്നതിനെടുക്കുന്ന കാലതാമസമാണു കുരുക്കിനു പ്രധാനകാരണം. ഫാസ്ടാഗുള്ള വാഹനങ്ങളിൽ നിന്ന് ടോൾ പിരിക്കാൻ ഏകദേശം 1 മുതൽ 7 സെക്കൻഡ് മാത്രമേ വേണ്ടൂ. എന്നാൽ, ഫാസ്ടാഗില്ലാത്ത വാഹനങ്ങളിൽ നിന്ന് ടോൾ പിരിക്കാൻ 4 മിനിറ്റ് വരെ എടുക്കുന്നുണ്ട്.

നിലവിൽ‍, പ്രത്യേക വരിയില്ലാത്തതിനാൽ ഫാസ്ടാഗുള്ള വാഹനങ്ങളും ഗതാഗതക്കുരുക്കിൽക്കിടന്നേ മതിയാകൂ. ഫാസ്ടാഗില്ലാത്ത വാഹനങ്ങൾക്ക് ടോൾ നിരക്കിന്റെ ഇരട്ടിത്തുക നൽകേണ്ടതിനാൽ വാഹനങ്ങളിൽ നിന്നുള്ളവരും ടോൾ പിരിവ് ഉദ്യോഗസ്ഥരും തമ്മിലുള്ള വാക്കേറ്റങ്ങളും പതിവാകുന്നുണ്ട്.ആറുവരി ബൈപാസ് ടോൾ പ്ലാസയിലെത്തുമ്പോൾ രണ്ടുവരിയായി മാറുന്നതും ഗതാഗക്കുരുക്ക് സൃഷ്ടിക്കുന്നുണ്ട്. ബൈപാസ് നിർമിച്ച കരാർ കമ്പനി അധികൃതരോട് ഇക്കാര്യം സൂചിപ്പിച്ചിരുന്നെങ്കിലും ഫലമൊന്നുമുണ്ടായില്ല.

ADVERTISEMENT

മൾട്ടി ലെയിൻ പാതയിൽ ഇവ മറക്കരുത്
∙ 3 വരിയുള്ള വിശാലമായ റോഡ് കാണുമ്പോൾ അമിത ആവേശത്തോടെയുള്ള ഡ്രൈവിങ് വേണ്ട.
∙ ഏതു പാതയിലുള്ള വാഹനവും മുന്നിലെ വാഹനത്തെ മറികടക്കാൻ, കണ്ണാടികൾ നോക്കി സിഗ്നൽ നൽകിയശേഷം തൊട്ടു വലതുവശത്തുള്ള ലെയിനിലൂടെ മറികടന്നു തിരിച്ചു പഴയ പാതയിലേക്കു തന്നെ വരേണ്ടതാണ്.
∙ സർവീസ് റോഡിൽ നിന്ന് മെയിൻ റോഡിലേക്ക് കയറുമ്പോൾ സിഗ്നൽ നൽകി മെർജിങ് ലെയിനിലൂടെ വേഗം വർധിപ്പിച്ച് പ്രധാന റോഡിലേക്ക് പ്രവേശിക്കേണ്ടതാണ്.

∙ കുറെദൂരം തങ്ങൾ സഞ്ചരിക്കുന്ന ലെയിനിൽ തുടരാതെ പെട്ടെന്നു മുന്നിലുള്ള വാഹനത്തെ ഒരു കാരണവശാലും മറികടക്കരുത്.
∙ ലെയിൻ ട്രാഫിക് പാലിക്കാത്ത വാഹനങ്ങൾക്ക് മോട്ടർ വാഹന നിയമം 177 എ പ്രകാരം നിയമനടപടികൾ നേരിടേണ്ടിവരും.
∙ ടയർ കണ്ടീഷൻ കുറഞ്ഞ വാഹനങ്ങൾ ഒരു കാരണവശാലും അതിവേഗത്തിൽ യാത്ര ചെയ്യരുത്. 
∙ മൾട്ടി ലെയ്നിൽ അനാവശ്യമായി വാഹനം നിർത്തരുത്. തകരാർ മൂലം വാഹനം നിർത്തേണ്ടി വന്നാൽ സൂചനാബോർഡുകൾ, പാർക്കിങ് ലൈറ്റ് എന്നിവയെല്ലാം ഉപയോഗിക്കണം.
∙ നിലവിൽ കാറുകൾക്ക് മണിക്കൂറിൽ പരമാവധി 80 കിലോമീറ്ററും ബസുകൾക്കും ട്രക്കുകൾക്കും പരമാവധി 60 കിലോമീറ്ററുമാണ് ബൈപാസിൽ വേഗപരിധി നിശ്ചയിച്ചിരിക്കുന്നത്. 

ADVERTISEMENT

എന്താണ് ഫാസ്ടാഗ്
റോഡ് ടോൾബൂത്തുകളിൽ നേരിട്ടു പണമടയ്ക്കാതെ, പ്രീപെയ്ഡ് രീതിയിൽ പണമടച്ച് കാലതാമാസം കൂടാതെ കടന്നുപോകുന്നതിനുള്ള സംവിധാനമാണ് ഫാസ്ടാഗ്. റേഡിയോ ഫ്രീക്കൻസി ഐഡന്റിഫിക്കേഷൻ (ആർഎഫ്‌ഐഡി) സാങ്കേതികവിദ്യയാണ് ഫാസ്ടാഗിൽ ഉപയോഗിക്കുന്നത്.

എങ്ങനെ ലഭിക്കും
ബാങ്കുകളിൽനിന്നു ചെറിയ തുക നൽകി ഫാസ്ടാഗ് വാങ്ങാൻ സാധിക്കും. ഇതിലൂടെ 5 വർഷം കാലാവധിയുള്ള ഫാസ്ടാഗ് അക്കൗണ്ട് ലഭിക്കും. 100 രൂപ മുതൽ ഒരു ലക്ഷം വരെ ഈ അക്കൗണ്ടിൽ നിക്ഷേപിക്കാം. ഓൺലൈൻ ബാങ്കിങ് വഴിയും ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ വഴിയും അക്കൗണ്ടിലേക്കു പണമടയ്ക്കാം.ബൈപാസിൽ രണ്ടിടത്തുള്ള ഫാസ്ടാഗ് കിയോസ്‌ക് വഴിയും ഫാസ്ടാഗ് എടുക്കാം.വാഹനങ്ങളുടെ വിൻഡ് സ്‌ക്രീനിൽ ഇലക്ട്രോണിക് ചിപ്പ് അടങ്ങിയ ടാഗ് പതിപ്പിക്കണം. രാജ്യത്തെ ഏത് ടോൾപ്ലാസയിലൂടെ വാഹനം കടന്നുപോകുമ്പോഴും ഈ ടാഗ് തിരിച്ചറിഞ്ഞ് പണം ഈടാക്കും.

ADVERTISEMENT

ഫാസ്​ടാഗ് ഇല്ലെങ്കിൽ
ടോൾപ്ലാസകളിൽ പണം നേരിട്ടു നൽകി ചെലാൻ വാങ്ങാൻ മിനിറ്റുകൾ എടുക്കുമ്പോൾ, ഫാസ്ടാഗ് വഴി വാഹനം നിർത്താതെ 3 സെക്കൻഡുകൾക്കുള്ളിൽ ടോൾപ്ലാസ മറികടക്കാം. ഇന്ധന–സമയലാഭം ഉറപ്പ്. ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങൾക്ക് ബൈപാസ് ടോൾപ്ലാസയിൽ ഇരട്ടിത്തുക നൽകണം.

ഒരു മിനിറ്റ്; 6 വാഹനം
ഉദ്ഘാടന ദിവസം ഒരു മിനിറ്റിൽ ബൈപാസിലൂടെ കടന്നുപോയതു ശരാശരി ആറു വാഹനങ്ങൾ. ടോൾപ്ലാസയിൽ ആംബുലൻസ് അടക്കമുള്ള വാഹനങ്ങളിൽ കുരുക്കിൽപെട്ടതു കണക്കിലെടുത്ത് എമർജൻസി വാഹനങ്ങൾക്ക് പ്രത്യേക ലെയിൻ ക്രമീകരിക്കാൻ കലക്ടർ അരുൺ കെ.വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം നിർദേശം നൽകി. ടോൾപ്ലാസയ്ക്കു സമീപം രണ്ടാമത്തെ ലെയിനാണ് എമർജൻസി വാഹനങ്ങൾക്കു കടന്നുപോകാനായി ക്രമീകരിക്കുക. 

English Summary:

Don't forget these on the multi-lane road on the Thalassery–Mahi Bypass; 8 things to watch out for