തലശ്ശേരി ടൗണിൽ ഓടുന്ന ഓട്ടോയ്ക്ക് തമിഴ്നാട്ടിൽ ഹെൽമറ്റ് വയ്ക്കാത്തതിന് പിഴ
തലശേരി∙ തലശ്ശേരി ടൗണിൽ ഓടുന്ന ഓട്ടോറിക്ഷയ്ക്ക് തമിഴ്നാട്ടിൽ ഹെൽമറ്റ് വച്ചില്ലെന്നതിന് പിഴയിട്ടു. നാഷണൽ ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ (ഐഎൻടിയുസി) ജനറൽ സെക്രട്ടറി പാട്യം കോങ്ങാറ്റയിലെ ശ്രീനന്ദനം വീട്ടിൽ എൻ.കെ. രാജീവിനാണ് രണ്ടായിരം രൂപ പിഴ ഒടുക്കണമെന്ന് കാട്ടി തമിഴ്നാട് താംബരം സിറ്റി പൊലീസ് എസ്ഐയിൽ

തലശേരി∙ തലശ്ശേരി ടൗണിൽ ഓടുന്ന ഓട്ടോറിക്ഷയ്ക്ക് തമിഴ്നാട്ടിൽ ഹെൽമറ്റ് വച്ചില്ലെന്നതിന് പിഴയിട്ടു. നാഷണൽ ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ (ഐഎൻടിയുസി) ജനറൽ സെക്രട്ടറി പാട്യം കോങ്ങാറ്റയിലെ ശ്രീനന്ദനം വീട്ടിൽ എൻ.കെ. രാജീവിനാണ് രണ്ടായിരം രൂപ പിഴ ഒടുക്കണമെന്ന് കാട്ടി തമിഴ്നാട് താംബരം സിറ്റി പൊലീസ് എസ്ഐയിൽ നിന്നുള്ള നോട്ടിസ് ലഭിച്ചത്. മാർച്ച് 10നകം പിഴ ഒടുക്കണമെന്നാണ് നോട്ടിസിലെ ആവശ്യം.
ഇത്തരത്തിൽ പിഴ ചുമത്തിയതിനാൽ രാജീവിന് ഓട്ടോറിക്ഷയുടെ നികുതി അടയ്ക്കാനും സാധിക്കുന്നില്ല. രാജീവിന്റെ ഓട്ടോ തലശ്ശേരി ടൗൺ വിട്ട് എവിടെയും പോയിട്ടില്ല. ഇരുചക്രവാഹനങ്ങളിൽ ഹെൽമറ്റ് വയ്ക്കാതെ സഞ്ചരിച്ചുവെന്നതിനാണ് ഓടിച്ച ആൾക്കും പിറകിൽ ഇരുന്ന് യാത്ര ചെയ്ത ആൾക്കുമായി രണ്ടായിരം രൂപ പിഴ ചുമത്തിയത്. ഇതെങ്ങിനെ തന്റെ ഓട്ടോറിക്ഷയുടെ നമ്പറിൽ വന്നുവെന്നാണ് രാജീവിന് പിടികിട്ടാത്തത്.