ആടിനെത്തേടി പുലിവരും; ആശങ്കയിൽ ആറളം
ഇരിട്ടി∙ പുലി എവിടെ പതുങ്ങിയെന്നൊ എവിടെ എപ്പോൾ പ്രത്യക്ഷപ്പെടുമെന്നോ അറിയാതെ വേവലാതിപ്പെട്ടു കഴിയുകയാണു ആറളം പുനരധിവാസ മേഖലയിലെ ജനങ്ങൾ. കൊന്ന ആടിനെ കൊണ്ടു പോകാൻ പറ്റാത്തതിനാൽ പുലി വീണ്ടും വരുമെന്നു വനം വകുപ്പും പറയുന്നു. പുലിയെ കണ്ടെത്താൻ 3 ക്യാമറകൾ സ്ഥാപിച്ച് കാത്തിരിക്കുകയാണു വനം വകുപ്പ്. കൂട്

ഇരിട്ടി∙ പുലി എവിടെ പതുങ്ങിയെന്നൊ എവിടെ എപ്പോൾ പ്രത്യക്ഷപ്പെടുമെന്നോ അറിയാതെ വേവലാതിപ്പെട്ടു കഴിയുകയാണു ആറളം പുനരധിവാസ മേഖലയിലെ ജനങ്ങൾ. കൊന്ന ആടിനെ കൊണ്ടു പോകാൻ പറ്റാത്തതിനാൽ പുലി വീണ്ടും വരുമെന്നു വനം വകുപ്പും പറയുന്നു. പുലിയെ കണ്ടെത്താൻ 3 ക്യാമറകൾ സ്ഥാപിച്ച് കാത്തിരിക്കുകയാണു വനം വകുപ്പ്. കൂട് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും നടപ്പായിട്ടില്ല. കഴിഞ്ഞ ദിവസം ബ്ലോക്ക് 11ൽ ചോമാനിയിൽ സുധാകരന്റെ വീട്ടിൽ കെട്ടിയിട്ടിരുന്ന ആടിനെ പുലി പിടിച്ചതോടെയാണു പ്രദേശം പുലിപ്പേടിയിൽ ആയത്. ആടിന്റെ ജഡം കൊണ്ടുപോകാത്തതിനാൽ പുലി തിരികെ വരുമെന്നതാണ് ആശങ്ക.
പുലി എവിടെ പതുങ്ങിയെന്നു തിരിച്ചറിയാത്തതിനാൽ പുറത്തിറങ്ങി നടക്കാൻതന്നെ പ്രദേശവാസികൾ ഭയക്കുകയാണ്. കന്നുകാലി വളർത്തുന്നരെ ഏറെ ആശങ്കയിലാണ്.2 ദിവസം മുൻപ് ബ്ലോക്ക് 7ൽ താമസിക്കുന്ന പി.സി.ബാലന്റെ ഭാര്യ രാധ പുലിയെ കണ്ടിരുന്നു. പുലിയെ ഭയന്ന് താമസം മാറണമെന്ന് ഇവർ ആവശ്യപ്പെട്ടതോടെ ഇതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ആറളം പഞ്ചായത്തംഗം മിനി ദിനേശൻ പറഞ്ഞു.
2 ക്യാമറ സ്ഥാപിച്ചു
കടുവയെയും പുലിയെയും കണ്ടെന്നു പറയുന്ന ചീക്കാട് മധുവനത്ത് വനംവകുപ്പ് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു. വനംവകുപ്പ് തളിപ്പറമ്പ് റേഞ്ച് ഓഫിസർ പി.രതീഷ്, കരാമരംതട്ട് സെക്‌ഷൻ ഓഫിസർ കെ.മധു എന്നിവരുടെ നേതൃത്വത്തിൽ ജീവനക്കാരും നാട്ടുകാരും ചേർന്നാണ് 2 ക്യാമറകൾ സ്ഥാപിച്ചത്. കഴിഞ്ഞ ദിവസം മാമ്പൊയിൽ അതിർത്തിയിൽ കുട്ടിയാനകൾ ഉൾപ്പെടെ 20 ഓളം കാട്ടാനകളെ നാട്ടുകാർ കണ്ടിരുന്നു. ഇവിടെ സൗരോർജവേലിയുണ്ടെങ്കിലും പല ഭാഗങ്ങളിലും തകർന്ന നിലയിലാണ്.