കശുവണ്ടി വിലയിടിവ്; കച്ചേരിക്കടവിൽ കർഷകരുടെ പ്രതിഷേധം
കച്ചേരിക്കടവ്∙ കശുവണ്ടിവില കുത്തനെ കുറയുന്നതിൽ സംസ്ഥാനത്തെ പ്രധാന കശുവണ്ടി ഉൽപാദന കേന്ദ്രമായ കച്ചേരിക്കടവിൽ കർഷകപ്രതിഷേധം. എഫ്ടിഎകെ സംഭരണ ഡിപ്പോയ്ക്ക് മുൻപിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ കാഷ്യു സെൽ സംസ്ഥാന ചെയർമാൻ ജോസ് പൂമല ഉദ്ഘാടനം ചെയ്തു.കർഷകരെ സഹായിക്കാൻ വിമുഖത കാണിക്കുന്ന കേന്ദ്ര – സംസ്ഥാന

കച്ചേരിക്കടവ്∙ കശുവണ്ടിവില കുത്തനെ കുറയുന്നതിൽ സംസ്ഥാനത്തെ പ്രധാന കശുവണ്ടി ഉൽപാദന കേന്ദ്രമായ കച്ചേരിക്കടവിൽ കർഷകപ്രതിഷേധം. എഫ്ടിഎകെ സംഭരണ ഡിപ്പോയ്ക്ക് മുൻപിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ കാഷ്യു സെൽ സംസ്ഥാന ചെയർമാൻ ജോസ് പൂമല ഉദ്ഘാടനം ചെയ്തു. കർഷകരെ സഹായിക്കാൻ വിമുഖത കാണിക്കുന്ന കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ഭരിക്കുന്ന രാഷ്ട്രീയ പാർട്ടികൾക്ക് ഈ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ കനത്തനിരാശയായിരിക്കുമെന്ന് അദ്ദേഹം ആരോപിച്ചു.
കശുവണ്ടി സീസൺ പകുതിയായിട്ടും കശുവണ്ടി സംഭരണത്തിൽ സർക്കാർ നിസ്സംഗത പുലർത്തുന്നതിൽ കർഷകരോഷം ശക്തമാണ്. കഴിഞ്ഞ വർഷം 114 രൂപ തറവില പ്രഖ്യാപിച്ചു കൊണ്ട് സഹകരണ സംഘങ്ങൾ മുഖാന്തരം കശുവണ്ടി സംഭരിക്കാം എന്നു സർക്കാർ വാഗ്ദാനം ചെയ്തെങ്കിലും ഒരു സ്ഥലത്തും സംഭരണ ഡിപ്പോ തുറന്നില്ല. ഈ വർഷം സീസൺ ആരംഭിക്കുന്നതിനു മുൻപേ സംഭരണം തുടങ്ങുന്നതിനു സർക്കാരിന് നിവേദനം കൊടുത്തിട്ടും നടപടി ഉണ്ടായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഒരു കിലോ കശുവണ്ടിക്ക് 83.50 രൂപയാണ് ഉൽപാദന ചെലവ് കണക്കാക്കുന്നത്. ഫെയർ ട്രേഡ് അലയൻസ് പോലുള്ള കർഷക പ്രസ്ഥാനങ്ങൾ പൊതുവിപണിയിൽ 112 രൂപ വിലയുള്ളപ്പോൾ 90 രൂപ ന്യായവില നിശ്ചയിച്ചതു പൊതുവിപണിയിലെ വില കുറയ്ക്കുവാൻ വ്യാപാരികൾക്കു പ്രേരകമായെന്നും ഈ നീക്കം കർഷകർക്കു തിരിച്ചടിയായി മാറിയെന്നും സമരത്തിൽ കർഷകർ ആരോപിച്ചു. വിൽസൺ കുറുപ്പംപറമ്പിൽ അധ്യക്ഷത വഹിച്ചു. എകെസിസി അതിരൂപതാ ജനറൽ സെക്രട്ടറി ബെന്നി പുതിയാംമ്പുറം മുഖ്യാതിഥിയായി. ജോബിഷ് നരിമറ്റത്തിൽ, വിൽസൺ പ്ലാത്തോട്ടത്തിൽ എന്നിവർ പ്രസംഗിച്ചു.
സുസ്ഥിര കൃഷി എന്ന സമാന താൽപര്യത്തിൽ പ്രവർത്തിക്കുന്ന ഒരു കൂട്ടം ചെറുകിട കർഷകരുടെ കൂട്ടായ്മയാണ് ഫെയർ ട്രേഡ് അലയൻസ് കേരള (എഫ്ടിഎകെ) സംഘടനയെന്ന് സംസ്ഥാന ചെയർമാൻ സണ്ണി ജോസഫ് പറഞ്ഞു. കർഷകരുടെ ഉൽപന്നങ്ങൾക്ക് പൊതു വിപണിയെക്കാൾ വില വ്യത്യാസമോ വിപണിയിലെ ഏറ്റവും ഉയർന്ന വിലയോ സംഘടന വാഗ്ദാനം ചെയ്തിട്ടില്ലെന്നും സണ്ണി ജോസഫ് അറിയിച്ചു.