പേര് ദേശീയപാത, തിരമാല റോഡെന്ന് നാട്ടുകാർ; നടുവൊടിച്ച് ടാറിങ് മുഴച്ചുപൊങ്ങുന്ന പ്രതിഭാസം
പാപ്പിനിശ്ശേരി∙ഫ്ലോട്ടിങ് ബ്രിജ് വഴി കടന്നുപോകുന്ന അനുഭവം സമ്മാനിക്കും ദേശീയപാതയിലൂടെയുള്ള യാത്ര. പാപ്പിനിശ്ശേരിയിൽ നിന്നു കണ്ണൂരിലേക്കുള്ള യാത്രയിലും താണയിൽ നിന്നു താഴെചൊവ്വയിലേക്കുള്ള യാത്രയിലും മാഹി പാലത്തിലേക്കു പ്രവേശിക്കുന്ന ഭാഗത്തുമെല്ലാം കുഴികളും മുഴകളുമായി ദേശീയപാത യാത്രക്കാരുടെ
പാപ്പിനിശ്ശേരി∙ഫ്ലോട്ടിങ് ബ്രിജ് വഴി കടന്നുപോകുന്ന അനുഭവം സമ്മാനിക്കും ദേശീയപാതയിലൂടെയുള്ള യാത്ര. പാപ്പിനിശ്ശേരിയിൽ നിന്നു കണ്ണൂരിലേക്കുള്ള യാത്രയിലും താണയിൽ നിന്നു താഴെചൊവ്വയിലേക്കുള്ള യാത്രയിലും മാഹി പാലത്തിലേക്കു പ്രവേശിക്കുന്ന ഭാഗത്തുമെല്ലാം കുഴികളും മുഴകളുമായി ദേശീയപാത യാത്രക്കാരുടെ
പാപ്പിനിശ്ശേരി∙ഫ്ലോട്ടിങ് ബ്രിജ് വഴി കടന്നുപോകുന്ന അനുഭവം സമ്മാനിക്കും ദേശീയപാതയിലൂടെയുള്ള യാത്ര. പാപ്പിനിശ്ശേരിയിൽ നിന്നു കണ്ണൂരിലേക്കുള്ള യാത്രയിലും താണയിൽ നിന്നു താഴെചൊവ്വയിലേക്കുള്ള യാത്രയിലും മാഹി പാലത്തിലേക്കു പ്രവേശിക്കുന്ന ഭാഗത്തുമെല്ലാം കുഴികളും മുഴകളുമായി ദേശീയപാത യാത്രക്കാരുടെ
പാപ്പിനിശ്ശേരി∙ഫ്ലോട്ടിങ് ബ്രിജ് വഴി കടന്നുപോകുന്ന അനുഭവം സമ്മാനിക്കും ദേശീയപാതയിലൂടെയുള്ള യാത്ര. പാപ്പിനിശ്ശേരിയിൽ നിന്നു കണ്ണൂരിലേക്കുള്ള യാത്രയിലും താണയിൽ നിന്നു താഴെചൊവ്വയിലേക്കുള്ള യാത്രയിലും മാഹി പാലത്തിലേക്കു പ്രവേശിക്കുന്ന ഭാഗത്തുമെല്ലാം കുഴികളും മുഴകളുമായി ദേശീയപാത യാത്രക്കാരുടെ നടുവിളക്കാൻ തുടങ്ങിയിട്ട് നാളേറെയായി. പാപ്പിനിശ്ശേരി വേളാപുരം മുതൽ താഴെചൊവ്വ വരെയുള്ള റോഡ് തകർന്ന് ചെറുകുഴികളും വൻമുഴകളും നിറഞ്ഞുകിടക്കുന്നു. നിരപ്പാക്കാത്ത റോഡിൽ ദിവസേന കുലുങ്ങി നടുവേദനയുണ്ടായതോടെ നാട്ടുകാർ തിരമാല റോഡെന്നു ട്രോളി. എന്നിട്ടും അധികൃതർക്ക് മാത്രം കുലുക്കമില്ല. പാപ്പിനിശ്ശേരി, പുതിയതെരു, സെൻട്രൽ ജയിലിന് സമീപം, പള്ളിക്കുന്ന്, പൊടിക്കുണ്ട്, താണ, മേലെ ചൊവ്വ, മാഹി എന്നിവിടങ്ങളിൽ ടാർ ഒലിച്ചിറങ്ങി റോഡ് മുഴച്ചു നിൽക്കുന്നു. ടാറിങ് മുഴച്ചു പൊന്തുന്നതിനിടയിൽ മറ്റുഭാഗങ്ങളിൽ ഇടിഞ്ഞു താഴുകയും ചെയ്യും.
റോഡിലെ ചെറിയ കയറ്റത്തിൽ ടാർ ഉരുകിയൊലിച്ചു തിരമാല പോലെ താഴ്ന്നും ഉയർന്നും കിടക്കും. ഇത്തരം ടാർ കൂനകൾ ഡ്രൈവർമാരുടെ ശ്രദ്ധയിൽപെടാൻ ഒരു സാധ്യതയുമില്ല. പെട്ടെന്നു കയറി വരുന്ന വാഹനങ്ങൾ നിയന്ത്രണം വിട്ടു അപകടത്തിനിടയാക്കും. ഇരുചക്ര, മുച്ചക്ര വാഹനങ്ങളാണ് കൂടുതലും അപകടത്തിനിരയാകുന്നത്. 2 മാസം മുൻപ് ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്ത 2 യുവാക്കൾ ഈ അപകടച്ചുഴിയിൽപ്പെട്ടു മരിച്ചിരുന്നു. ടാർ തിരയിൽപ്പെട്ടു നിയന്ത്രണം വിടാത്ത വാഹനങ്ങളില്ല ഈ നാട്ടിൽ.
∙ വേളാപുരം മുതൽ താഴെചൊവ്വ വരെയുള്ള റോഡിൽ കഴിഞ്ഞ 9 വർഷമായി റീ ടാറിങ് നടന്നിട്ടില്ല. കണ്ണൂർ ബൈപാസ് വരുന്നതിനാൽ ഈ 16 കിലോമീറ്റർ ദേശീയപാതയിൽ ഒരു വികസനവും വരില്ലേ എന്ന സംശയവും ഉയർന്നുകഴിഞ്ഞു. ചെറിയ കുഴികളെന്നു പരാതി പറയുമ്പോൾ താൽക്കാലികമായി അറ്റകുറ്റപ്പണി നടത്തും. കണ്ടം വച്ച കോട്ടിന്റെ രീതിയിലാണ് ഇപ്പോൾ കുഴിയടച്ച ഭാഗങ്ങളിലെ റോഡ്. കനത്ത ചൂട്, ഭാരവാഹനങ്ങൾ, റോഡിന്റെ അശാസ്ത്രീയ നിർമാണം എന്നിവ കാരണം ടാർ ഉരുകിയൊലിച്ചു റോഡിൽ തടസ്സമായി കിടക്കും. ഒരിടത്ത് അടിഞ്ഞു കൂടും. പ്രത്യേക സാങ്കേതിക വിദ്യയെന്നു വിശേഷിപ്പിച്ച കോൾഡ് മില്ലിങ് ടാറിങ് ചെയ്ത ഇടത്തും മെക്കാഡം ടാറിങ് ചെയ്ത ഇടത്തും തകർച്ച ഒരുപോലെയാണ്.
∙ദേശീയപാത വികസനം നടക്കുന്നതിനാൽ വേളാപുരം–താഴെചൊവ്വ റോഡിന്റെ പരിപാലന ചുമതലയും ദേശീയപാത അതോറിറ്റിക്കാണ്. ഈ റീച്ചിൽ നിർമാണ കരാറുകാരായ വിശ്വസമുദ്ര ഗ്രൂപ്പിനാണ് അറ്റകുറ്റപ്പണി ചുമതല. റോഡുകളുടെ തകർച്ചയും ഇത്തരം അവസ്ഥയും പലതവണ ദേശീയപാത അതോറിറ്റിയെ അറിയിച്ചെന്നാണു അധികൃതർ പറയുന്നത്. സംസ്ഥാനത്തെ ദേശീയപാതയിലെ 70 ശതമാനം റോഡുകളുടെയും പരിപാലന ചുമതല നിലവിൽ ദേശീയപാത അതോറിറ്റിക്കാണ്.
∙ കഴിഞ്ഞ വർഷം ജൂണിൽ ചേർന്ന ജില്ലാ വികസന സമിതി വേളാപുരം താഴെചൊവ്വ റോഡിന്റെ മേൽപാളി ടാറിങ് നടത്തണമെന്നു കർശന നിർദേശം നൽകിയിരുന്നു. പരാതിയുണ്ടായാൽ തന്ത്രപരമായി മിനുക്കുപണികൾ നടത്തുക മാത്രമാണ് കരാർ കമ്പനി ചെയ്യുന്നതെന്ന് ജനപ്രതിനിധികൾ പരാതിപ്പെട്ടിരുന്നു. വർഷങ്ങൾ കഴിഞ്ഞിട്ടും ടാറിങ് നടന്നിട്ടില്ലെന്നു മാത്രമല്ല അപകട സ്പോട്ടുകളായി കണ്ടെത്തിയ ജില്ലയിലെ തിരമാല റോഡിലെ പ്രശ്നം പരിഹരിച്ചതുമില്ല.
∙റോഡിൽ ടാർ (അസ്ഫാൾട്ട്) ബ്ലീഡിങ് എന്ന പേരിലുള്ള തകർച്ചയിൽ ഒന്നാണിത്. ടാർ ഒരുഭാഗത്തേക്ക് ഒലിച്ചിറങ്ങി റോഡിന്റെ ഉപരിതലം നിരപ്പില്ലാതെ മുഴച്ചുനിൽക്കും. മിനുസം കൂടുതലായ ഇവിടങ്ങളിൽ മഴയിലോ, മറ്റോ നനവ് തട്ടിയാൽ ഉടൻ വാഹനങ്ങൾ തെന്നി നിയന്ത്രണം തെറ്റും. പെട്ടെന്നു ശ്രദ്ധയിൽപ്പെടാതിരിക്കുന്ന ഈ ടാർ ഇളക്കത്തിന്റെ ചെരിവുകളിലൂടെ വാഹനങ്ങൾ നിയന്ത്രണം തെറ്റി അപകടത്തിൽപ്പെടുന്നതു തീർച്ചയാണ്.
അപകട സാധ്യത ഉറപ്പാണെന്നു കണക്കിലെടുത്ത് ഇവിടങ്ങളിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് റോഡ് സുരക്ഷാ നിയമം. എന്നാൽ ദിവസേന അപകടങ്ങളുണ്ടായിട്ടും റോഡിലെ സുരക്ഷ മാത്രം വർഷങ്ങൾ കഴിഞ്ഞിട്ടും ഉറപ്പാക്കിയിട്ടില്ല.
∙ ഓഫ് റോഡിലൂടെ യാത്ര ചെയ്യുന്നതു പോലെയാകും ദേശീയപാതയിലെ ഓരോ യാത്രയും. വളപട്ടണം പാലത്തിൽ നിന്നും പഴയ ടോൾ ബൂത്ത് ജംക്‌ഷനു സമീപം എത്തിയാൽ പിന്നെ കുലുക്കത്തിൽ ആക്കം കൂടും. വളപട്ടണം പാലത്തിൽ വർഷങ്ങൾക്ക് മുൻപ് ചെയ്ത ടാറിങ്ങിന്റെ മേൽപാളി തകർന്നു നിരപ്പില്ലാതായി. സൂചനാ ബോർഡുകളോ ലൈറ്റുകളോ സ്ഥാപിക്കാത്തതിനാൽ ഡിവൈഡറുകളിലും രാത്രിനേരം വാഹനങ്ങൾ കയറിയിറങ്ങി അപകടങ്ങളുണ്ടാകുന്നു. ഈ ഓഫ് റോഡ് യാത്ര ഇനിയും എത്രനാൾ നീളുമെന്നാണു കുലുങ്ങി തളരുന്ന ഓരോ യാത്രക്കാരും ചോദിക്കുന്നത്.