കണ്ണൂർ∙ ബിസിസിഐ നടത്തുന്ന സോണൽ ക്രിക്കറ്റ് അക്കാദമി ക്യാംപിലേക്ക് തലശ്ശേരി കോടിയേരി സ്വദേശി ബൗളിങ് ഓൾറൗണ്ടർ നിവേദ്യമോൾ തിരഞ്ഞെടുക്കപ്പെട്ടു. ഭാവിയിലെ ഇന്ത്യൻ ടീം രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ രാജ്യത്ത് 4 ക്യാംപുകളാണ് ക്രിക്കറ്റ് ബോർഡ് നടത്തുന്നത്. കേരള ടീമിലെ ഓപ്പണിങ് ബൗളറാണ് നിവേദ്യമോൾ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ ബിസിസിഐ നടത്തുന്ന സോണൽ ക്രിക്കറ്റ് അക്കാദമി ക്യാംപിലേക്ക് തലശ്ശേരി കോടിയേരി സ്വദേശി ബൗളിങ് ഓൾറൗണ്ടർ നിവേദ്യമോൾ തിരഞ്ഞെടുക്കപ്പെട്ടു. ഭാവിയിലെ ഇന്ത്യൻ ടീം രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ രാജ്യത്ത് 4 ക്യാംപുകളാണ് ക്രിക്കറ്റ് ബോർഡ് നടത്തുന്നത്. കേരള ടീമിലെ ഓപ്പണിങ് ബൗളറാണ് നിവേദ്യമോൾ. കേരളത്തിൽ നിന്ന് 2 പേരെ മാത്രമാണ് തിരഞ്ഞെടുത്തത്. വയനാട് സ്വദേശി ജോഷിതയാണ് മറ്റൊരു താരം. നാഗ്പുരിൽ ഏപ്രിൽ ‌19 മുതൽ മെയ് 16 വരെയാണ് ക്യാംപ്. നിലവിൽ സംസ്ഥാന ടീമുകളിൽ പ്രാഗത്ഭ്യം തെളിയിച്ചവരെയാണ് ക്യാംപിലേക്ക് എടുക്കുക.

കഴിഞ്ഞ വർഷമാണ് കേരളത്തെ ആദ്യമായി നിവേദ്യമോൾ പ്രതിനിധീകരിച്ചത്, അണ്ടർ 15 വിഭാഗത്തിൽ. നിലവിൽ അണ്ടർ 19 കേരള ടീം താരമാണ്. എ.പി.വിനയകുമാർ ആണ് നിവേദ്യയിലെ ക്രിക്കറ്ററെ കണ്ടെത്തിയത്. മസർ മൊയ്തു, ദിജു ദാസ്, രാഹുൽ ദാസ് എന്നിവർ വിവിധ ഘട്ടങ്ങളിൽ പരിശീലകരായി. തലശ്ശേരി ബികെ 55 ക്രിക്കറ്റ് ക്ലബ് താരമാണ് നിവേദ്യ. തലശ്ശേരി സേക്രഡ്ഹാർട്ട് ഗേൾസ് എച്ച്എസ്എസ് പ്ലസ് വൺ ഹ്യുമാനിറ്റീസ് വിദ്യാർഥിയാണ്. പരേതനായ നിജേഷ് ബാബുവിന്റെയും കെ.എം.ബിന്ദുവിന്റെയും മകളാണ്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT