പഴശ്ശിക്കനാൽ പ്രദേശത്തെ കിണറുകളിൽ ജലനിരപ്പ് ഉയർന്നു
മട്ടന്നൂർ∙ കത്തുന്ന വേനലിൽ ജനങ്ങൾക്ക് ആശ്വാസമായി പഴശ്ശിക്കനാൽ. കനാലിലൂടെ വെള്ളം ഒഴുകുന്നതിനാൽ സമീപപ്രദേശങ്ങളിൽ കിണറുകളിൽ ജലക്ഷാമം കുറയുന്നുണ്ട്. കനാൽ നവീകരണം കഴിഞ്ഞ് പരീക്ഷണാടിസ്ഥാനത്തിൽ ജനുവരി 31നാണ് വെള്ളം ഒഴുക്കിയത്. പറശ്ശിനിക്കടവ് വരെ കനാലിലൂടെ വെള്ളം സുഗമമായി ഒഴുകിയെത്തുകയുണ്ടായി. പഴശ്ശി

മട്ടന്നൂർ∙ കത്തുന്ന വേനലിൽ ജനങ്ങൾക്ക് ആശ്വാസമായി പഴശ്ശിക്കനാൽ. കനാലിലൂടെ വെള്ളം ഒഴുകുന്നതിനാൽ സമീപപ്രദേശങ്ങളിൽ കിണറുകളിൽ ജലക്ഷാമം കുറയുന്നുണ്ട്. കനാൽ നവീകരണം കഴിഞ്ഞ് പരീക്ഷണാടിസ്ഥാനത്തിൽ ജനുവരി 31നാണ് വെള്ളം ഒഴുക്കിയത്. പറശ്ശിനിക്കടവ് വരെ കനാലിലൂടെ വെള്ളം സുഗമമായി ഒഴുകിയെത്തുകയുണ്ടായി. പഴശ്ശി അണക്കെട്ടിൽ വേണ്ടത്ര ജലനിരപ്പ് ഉള്ളതിനാൽ ഇപ്പോൾ ദിവസവും വൈകിട്ട് ഷട്ടർ തുറന്ന് കനാലിലേക്ക് വെള്ളം ഒഴുക്കുന്നുണ്ട്. കൃഷിക്ക് ആവശ്യമായ വെള്ളം ഇപ്പോൾ നൽകാൻ സംവിധാനം ഏർപ്പെടുത്തിയിട്ടില്ലെങ്കിലും കനാൽ നവീകരണം പൂർത്തിയായ ശേഷം ജലസേചന സൗകര്യം ലഭ്യമാകും.
പഴശ്ശി പദ്ധതിയുടെ പ്രധാന കനാലിൽ ഇതിനു മുൻപ് വെള്ളം ഒഴുക്കിയത് 2008ലാണ്. കനാൽ ചോർച്ച കാരണം വെള്ളം കടത്തിവിടുന്നത് നിർത്തലാക്കി. 2012ൽ അണക്കെട്ട് കവിഞ്ഞൊഴുകുകയും ഒട്ടേറെ നാശനഷ്ടങ്ങൾ ഉണ്ടാകുകയും ചെയ്ത ഘട്ടത്തിൽ പ്രധാന കനാൽ കുറേഭാഗം തകരുകയുണ്ടായി. തകർന്ന ഭാഗമെല്ലാം പുനർനിർമിച്ച ശേഷമാണ് പരീക്ഷണാടിസ്ഥാനത്തിൽ കനാലിലൂടെ വെള്ളം ഒഴുക്കിയത്. കനാൽ ജലം സമീപവാസികൾക്ക് ഏറെ ആശ്വാസകരമായ കാലഘട്ടം ഉണ്ടായിരുന്നു. വീണ്ടും അതിലേക്കുള്ള തിരിച്ചുവരവാണ് ഇപ്പോൾ ഉണ്ടായത്.