കണ്ണൂർ∙ പത്രിക നൽകാറാകുമ്പോഴേക്കും പരമാവധി വോട്ടർമാരെ നേരിൽ കാണുകയെന്ന ലക്ഷ്യത്തോടെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി പര്യടനം തുടരുന്നു. കൂടുതൽ ആളുകൾ കേന്ദ്രീകരിക്കുന്ന സ്ഥലങ്ങൾ നോക്കിയാണ് ഇപ്പോഴത്തെ പ്രചാരണം. കുടുംബയോഗങ്ങളും റോഡ് ഷോകളും ഇതോടൊപ്പം നടക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കെ.സുധാകരൻ (യുഡിഎഫ്)
യുഡിഎഫ് സ്ഥാനാർഥി കെ.സുധാകരൻ തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ പര്യടനം നടത്തി. ആരാധനാലയങ്ങളും നഗര പ്രദേശങ്ങളും കേന്ദ്രീകരിച്ചായിരുന്നു സ്ഥാനാർഥിയുടെ ഇന്നലത്തെ പര്യടനം. തളിപ്പറമ്പ് സെന്റ് മേരീസ് ഫൊറോന ചർച്ച്, സാൻജോസ് കോൺവന്റ്, മന്ന യത്തീംഖാന, പരിയാരം എമ്പേറ്റ് സാൻജോസ് കോൺവന്റ്, പരിയാരം വെള്ളടക്കത്ത് ഭഗവതി ക്ഷേത്രം, കോരൻപീടിക ജുമാ മസ്ജിദ്, വിമലശ്ശേരി സെന്റ് ജോൺസ് കോൺവന്റ്, വിമലശ്ശേരി ഖാദി കേന്ദ്രം, തടിക്കടവ് ചർച്ച്, കരുണാപുരം ദേവാലയം തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ച് വോട്ട് തേടി. ചപ്പാരപ്പടവ് യുഡിഎഫ് പഞ്ചായത്ത് കൺവൻഷനിലും സുധാകരൻ പങ്കെടുത്തു.

ഏഴാം മൈൽ മുതൽ മന്ന സർ സയ്യിദ് ജംക്‌ഷൻ വരെ റോഡ്ഷോയും നടത്തി. കെ.പി.അബൂബക്കർ മുസ്‌ല്യാരെ നാടുകാണി അൽ മഖർ കോളജിൽ എത്തി സന്ദർശിച്ചു. നേതാക്കളായ മുഹമ്മദ് ബ്ലാത്തൂർ, വി.പി അബ്ദുൽ റഷീദ്, ടി.ജനാർദനൻ,സി.പി.വി. അബ്ദുല്ല, മഹമൂദ് അള്ളാകുളം, കെ.സി.വിജയൻ, പി.കെ. സരസ്വതി, ഇഖ്‌ബാൽ തളിപ്പറമ്പ്, മുസ്തഫ കൊടിപൊയിൽ, രജനി രമാനന്ദ്, മനോജ് കുവേരി, എ.ഡി സാബുസ്, ടി.ആർ.മോഹൻദാസ്, വി.രാഹുൽ, എൻ.കുഞ്ഞിക്കണ്ണൻ, നൗഷാദ് ബ്ലാത്തൂർ, അമൽ കുറ്റ്യാട്ടൂർ തുടങ്ങിയവർ സ്ഥാനാർഥിക്കൊപ്പം ഉണ്ടായിരുന്നു. സുധാകരൻ ഇന്ന് അഴീക്കോട് മണ്ഡലത്തിൽ പര്യടനം നടത്തും.

കണ്ണൂർ ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം.വി.ജയരാജൻ വോട്ടഭ്യർഥിച്ച് ഊർപ്പള്ളിയിലെ കുടുംബയോഗത്തിലേക്ക് എത്തിയപ്പോൾ.

എം.വി.ജയരാജൻ (എൽഡിഎഫ്)
32 കുടുംബയോഗങ്ങളിൽ പങ്കെടുത്ത് ചെറുപ്രസംഗം നടത്തിയായിരുന്നു എൽഡിഎഫ് സ്ഥാനാർഥി എം.വി.ജയരാജന്റെ പര്യടനം. ധർമടം മണ്ഡലത്തിലാണ് രാവിലെ മുതൽ രാത്രി വരെ കുടുംബയോഗങ്ങളിൽ പങ്കെടുത്തത്. ഗുംട്ടി മുക്കിൽ നിന്നു തുടങ്ങിയ പര്യടനപരിപാടി താഴെക്കാവ്, വെള്ളൊഴുക്ക്, പുഴിക്കൂൽ, അണ്ടലൂർക്കടവ്, ചന്ത്രോത്ത്മുക്ക്, പാറപ്രം കുബ്ബൂസ് കേന്ദ്രം, ലക്ഷംവീട്, പിണറായി തോട്ടം, പെരിങ്ങളായി വായനശാല, കോഴൂർ വയോജന കേന്ദ്രം, ഓലായിക്കര, പറമ്പായി പള്ളി, നമോസ്‌കോ, പാതിരിയാട് ലെനിൻ സെന്റർ എന്നിവിടങ്ങളും സന്ദർശിച്ചു. ഉച്ചകഴിഞ്ഞ് ഊർപ്പള്ളിയിൽ നിന്ന് തുടങ്ങി കുറുവാത്തൂർ, വെൺമണൽ, ചെറിവളപ്പ്, കച്ചേരി മെട്ട എന്നിവിടങ്ങളിലും യോഗങ്ങളിൽ പങ്കെടുത്തു. തുടർന്ന് മമ്പറത്ത് നടന്ന റോഡ് ഷോയിലും ജയരാജൻ എത്തി. എരുവാട്ടിയിൽ ബഡ്‌സ് സ്‌കൂളും സന്ദർശിച്ചു. എൽഡിഎഫ് നേതാക്കളായ എം.സുരേന്ദ്രൻ, കെ.ശശി, കെ.കെ.രാജീവൻ, ടി.അനിൽ, ടി.വി.ലക്ഷ്മി, കെ. ബാബുരാജ്, പി.പി.അശോകൻ എന്നിവർ കൂടെയുണ്ടായിരുന്നു. ഇന്ന് ഇരിക്കൂർ മണ്ഡലത്തിലാണ് പര്യടനം.

കണ്ണൂർ ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർഥി സി.രഘുനാഥ് വോട്ടഭ്യർഥിച്ച് അഴീക്കൽ ഹാർബറിലെത്തിയപ്പോൾ.
ADVERTISEMENT

സി.രഘുനാഥ് (എൻഡിഎ)
എൻഡിഎ സ്ഥാനാർഥി സി. രഘുനാഥ് അഴീക്കോട് നിയോജക മണ്ഡലത്തിൽ പര്യടനം നടത്തി. രാവിലെ പള്ളിക്കുന്ന് മൂകാംബികാ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് പര്യടനമാരംഭിച്ചത്. തുടർന്ന് ശൗര്യചക്ര മനേഷിന്റെ വീട് സന്ദർശിച്ചു. അഴീക്കൽ ഹാർബർ, അഴീക്കൽ നെറ്റ് ഫാക്ടറി, അഴീക്കൽ വീവേഴ്‌സ് കമ്പനി, സൺറൈസ് ഐ കെയർ, കാട്ടാമ്പള്ളി, ഹൈലാൻഡ് മുത്തപ്പൻ മടപ്പുര, പള്ളിക്കുന്ന്, കാട്ടാമ്പള്ളി എന്നിവിടങ്ങളിൽ പര്യടനം നടത്തി. ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുല്ല കുട്ടി, ജില്ലാ വൈസ് പ്രസിഡന്റ് പി.ആർ.രാജൻ ജില്ലാ കമ്മറ്റിയംഗം അരുണാക്ഷൻ, അഴീക്കോട് മണ്ഡലം ജനറൽ സെക്രട്ടറി ഒ.കെ.സന്തോഷ്, ഒബിസി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി അനീഷ് കുമാർ, ബിജെപി അഴീക്കോട് മണ്ഡലം വൈസ് പ്രസിഡന്റ് പി. മഹേഷ്, സെക്രട്ടറി കെ. ലതീഷ്, അഴീക്കോട് ഏരിയ പ്രസിഡന്റ് കെ. മഹേഷ്, പള്ളിക്കുന്ന് ഏരിയ ജനറൽ സെക്രട്ടറി സന്തോഷ്, എന്നിവർ സ്ഥാനാർഥിക്കൊപ്പം ഉണ്ടായിരുന്നു.