കണ്ണൂർ ജില്ലയിൽ ഇന്ന് (27-3-2024); അറിയാൻ, ഓർക്കാൻ
അവധി ദിവസങ്ങളിൽ നഗരസഭാ ഓഫിസ് പ്രവർത്തിക്കും: മട്ടന്നൂർ∙ അവധി ദിവസങ്ങളായ 28,29,31 തീയതികളിൽ നഗരസഭ ഓഫിസ് തുറന്നു പ്രവർത്തിക്കും. നികുതി അടയ്ക്കുന്നതിനും വ്യാപാര ലൈസൻസ് പുതുക്കുന്നതിനു ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.

വൈദ്യുതി മുടക്കം
ചെറുപുഴ∙എച്ച്ടി ലൈനിനോട് ചേർന്നുള്ള മരങ്ങളും മരച്ചില്ലകളും മുറിച്ചുനീക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ടു 5 വരെ ഉമയംചാൽ, അമ്പലംപള്ള, കരിയക്കര, ഇടവരമ്പ്, ഊമല, പുളിയിട്ടപൊയിൽ, മീന്തുള്ളി, കോഴിച്ചാൽ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ വൈദ്യുതി വിതരണം മുടങ്ങും.
വേങ്ങാട് ∙ ലൈനിൽ പ്രവൃത്തി നടക്കുന്നതിനാൽ ഇന്ന് രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ കുട്ടിച്ചാത്തൻ മഠം ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി തടസ്സപ്പെടും.
പാനൂർ ∙ സിദ്ധാർഥ ഫാർമസി, കൂറ്റേരിക്കാവ്, ചന്ത്രോത്ത് മുക്ക് എന്നീ ട്രാൻസ്ഫോമർ പരിധി– 8.00–5.00
ഹുദവി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു
മാണിയൂർ∙ ദാറുൽ ഹുദാ ഇസ്‌ലാമിക് സർവകലാശാലയുടെ ജില്ലയിലെ സഹസ്ഥാപനമായ മാണിയൂർ ശംസുൽ ഉലമ മെമ്മോറിയൽ ബുസ്താനുൽ ഉലൂം അറബിക് കോളജിൽ ഹുദവി കോഴ്സിന് അപേക്ഷ ക്ഷമിച്ചു. സമസ്ത 5ാം ക്ലാസ് പൂർത്തിയാക്കിയ 12 വയസ്സ് കവിയാത്ത ആൺകുട്ടികൾക്കാണ് പ്രവേശനം. പഠനം, താമസം, ഭക്ഷണം സൗജന്യമായിരിക്കും. www.dhiu.in എന്ന വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്ത് അപേക്ഷാ ഫോറം പ്രിന്റ് എടുത്ത് പ്രാസ്ഥാനിക ഭാരവാഹികൾ മുഖേന സമർപ്പിക്കണം. സ്ഥാപനത്തിൽ പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്‌ക് മുഖേനയും അപേക്ഷിക്കാം. ഫോൺ: 9895275536, 9747137147.
ഹോം സ്റ്റേ, ഹൗസ് ബോട്ട്: പരിശീലനം ഇന്ന്
കണ്ണൂർ∙ ഹോം സ്റ്റേ, ഹൗസ് ബോട്ട് മേഖലകളിൽ ബിസിനസ് / തൊഴിൽ രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്കും മേഖലയിൽ പുതുതായി വരുന്നവർക്കുമായി നോർത്ത് മലബാർ ടൂറിസം ഓർഗനൈസേഷൻ ‘നൈസ് ടു മീറ്റ് യു’ പരിശീലന പരിപാടി ഇന്ന് നടത്തും. രാവിലെ 10 മുതൽ വൈകിട്ട് 4 വരെ കണ്ണൂർ നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സ് ഹാളിലാണ് പരിശീലനം. ഫോൺ: 9846550002.
ക്രിക്കറ്റ് ക്യാംപ്
കണ്ണൂർ∙ ഗോ ഗെറ്റേഴ്സ് അക്കാദമി വേനലവധിക്കാലത്ത് 6 മുതൽ 16 വയസ്സുവരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ക്രിക്കറ്റ് കോച്ചിങ് ക്യാംപ് സംഘടിപ്പിക്കും. ബിസിസിഐ ലവൽ വൺ കോച്ച് വൈശാഖ് ബാലൻ നേതൃത്വം നൽകും. റജിസ്റ്റർ ചെയ്യണം: 7994451210, 7994451410.
കൺവൻഷൻ നാളെ
കണ്ണൂർ∙ മദ്യ നിരോധന സമിതി ജില്ലാ കൺവൻഷൻ നാളെ 10 ന് കണ്ണൂർ ജവാഹർ ലൈബ്രറി ഹാളിൽ നടക്കും. സമിതി സംസ്ഥാന പ്രസിഡന്റ് ഇയ്യച്ചേരി കുഞ്ഞിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
സൗജന്യ നേത്രപരിശോധനാ ക്യാംപ് നടത്തി
ചെറുപുഴ∙ പെരിങ്ങോം താലൂക്ക് ആശുപത്രി, പുളിങ്ങോം കുടുംബാരോഗ്യകേന്ദ്രം ഐആർപിസി, ജില്ലാ ആശുപത്രി എന്നിവയുടെ നേതൃത്വത്തിൽ സൗജന്യ നേത്രപരിശോധനയും തിമിര ശസ്ത്രക്രിയ നിർണയ ക്യാംപും സംഘടിപ്പിച്ചു. കെ.ഡി.അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. എം.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എസ്.ശ്രീകലാകുമാരി, ശുഭ സുനിൽ, വി.മുഹമ്മദ് ഷെരീഫ്, കെ.എസ്.ദിലീഷ് കുമാർ, ഡോ.സന്ധ്യ റാം, ആർ.കെ.പത്മനാഭൻ, കെ.പി.ഗോപാലൻ, കെ.എം.ശ്രീകാന്ത്, പി.സന്തോഷ് എന്നിവർ പ്രസംഗിച്ചു.
ഗാന്ധി പ്രതിമ അനാഛാദനം 31ന്
പയ്യന്നൂർ∙മഹാദേവഗ്രാമം ഗ്രാമം പ്രതിഭയിൽ ഗാന്ധി പ്രതിമ അനാഛാദനം 31ന് നടക്കും. വൈകിട്ട് 5ന് സ്വാതന്ത്ര്യ സമര സേനാനി വി.പി.അപ്പുക്കുട്ടപ്പൊതുവാൾ അനാഛാദനം ചെയ്യും.
സൗജന്യ നേത്ര പരിശോധന
മട്ടന്നൂർ∙ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 31ന് ഇല്ലംഭാഗം അയ്യപ്പ ക്ഷേത്ര ഹാളിൽ സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ ക്യാംപും നടത്തും.
റോഡ് ഷോ ഇന്ന്
കൂത്തുപറമ്പ് ∙ വടകര മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന്റെ നേതൃത്വത്തിലുള്ള റോഡ് ഷോ ഇന്നുകൂത്തുപറമ്പിൽ നടക്കും. വൈകിട്ട് 4ന് പാലത്തുംകരയിൽ നിന്ന് ആരംഭിച്ച് വില്ലേജ് ഓഫിസ് പരിസരത്ത് സമാപിക്കും.