ചപ്പാരപ്പടവ് ∙ കാലപ്പഴക്കം മൂലം ബലക്ഷയം സംഭവിച്ച ചപ്പാരപ്പടവ് പാലം പുനരുദ്ധരിക്കാനുള്ള നടപടി വർഷങ്ങളായിട്ടും എങ്ങുമെത്തിയില്ല. മൂന്നര പതിറ്റാണ്ട് പഴക്കമുള്ള പാലമാണ്. തൂണുകളും സ്ലാബുകളും ജീർണാവസ്ഥയിലാണ്. തൂണുകളുടെയും ബീമുകളുടെയും കോൺക്രീറ്റ് ഭാഗങ്ങൾ അനുദിനം അടർന്നുപോകുന്നു. ഇതിനെത്തുടർന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചപ്പാരപ്പടവ് ∙ കാലപ്പഴക്കം മൂലം ബലക്ഷയം സംഭവിച്ച ചപ്പാരപ്പടവ് പാലം പുനരുദ്ധരിക്കാനുള്ള നടപടി വർഷങ്ങളായിട്ടും എങ്ങുമെത്തിയില്ല. മൂന്നര പതിറ്റാണ്ട് പഴക്കമുള്ള പാലമാണ്. തൂണുകളും സ്ലാബുകളും ജീർണാവസ്ഥയിലാണ്. തൂണുകളുടെയും ബീമുകളുടെയും കോൺക്രീറ്റ് ഭാഗങ്ങൾ അനുദിനം അടർന്നുപോകുന്നു. ഇതിനെത്തുടർന്ന് കേൺക്രീറ്റിനുള്ളിലായിരുന്ന കമ്പി പുറത്തായ നിലയിലാണ്. സ്ലാബുകളുടെ അടിവശത്തും കമ്പി പുറത്താണ്. ഇതിനു പുറമേ കമ്പികൾ തുരുമ്പിച്ചു തുടങ്ങി. ഒഴുകി വന്ന മരങ്ങൾ ഇടിച്ച് പാലത്തിന്റെ തൂണുകൾ ബലക്ഷയത്തിലാണ്. നേരത്തെ  ഉണ്ടായ പ്രളയങ്ങളിലും വെള്ളപ്പൊക്കത്തിലുമാണ് വൻമരങ്ങൾ ഒഴുകിയെത്തി തൂണുകളിൽ ഇടിച്ചത്.

ഇടിച്ച ഭാഗത്ത് കോൺക്രീറ്റ് തകർന്നിട്ടുണ്ട്. മൂന്നു വർഷങ്ങൾക്കു മുൻപ്  പൊതുമരാമത്ത് വകുപ്പ് ബലപ്പെടുത്തുമെന്ന് പ്രഖ്യാപിച്ച പാലങ്ങളുടെ ലിസ്റ്റിൽ ചപ്പാരപ്പടവ് പാലവും ഉൾപ്പെട്ടിരുന്നു. പിന്നീട് ഒഴിവാക്കപ്പെടുകയായിരുന്നു. ഇതിനിടെ ഒട്ടേറെ തവണ പാലം പരിശോധനയ്ക്ക് വിധേയമാക്കി. പാലത്തിന് ബലക്ഷയം സംഭവിച്ചിട്ടുണ്ടെന്നു കണ്ടെത്തുകയും ചെയ്തിരുന്നു. ഒടുവിൽ ഹൈവേ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് (കെഎച്ച്ആർഐ) സംഘവും പാലം പരിശോധിച്ചു. അത്യാധുനിക സംവിധാനങ്ങളോടെ ആന്തരിക പരിശോധനയാണ് നടത്തിയത്. 

ADVERTISEMENT

പിന്നീടു കേട്ടത് പാലം ബലപ്പെടുത്തലിന് വൻ തുക ചെലവഴിക്കേണ്ടി വരുമെന്നും അതിനാൽ പുനർനിർമാണമാണ് അഭികാമ്യമെന്നും ഉന്നത ഉദ്യോഗസ്ഥർക്കിടയിൽ അഭിപ്രായമുണ്ടെന്നാണ്. ഇതെല്ലാം കഴിഞ്ഞ് രണ്ടര വർഷമായിട്ടും തുടർനടപടി ഒന്നുമുണ്ടായില്ല.അതേസമയം മലയോരത്തെ ഒട്ടേറെ മേഖലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈ പാലം  ബലപ്പെടുത്തണമെന്ന ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്.  പാലത്തിന്റെ ദുർബലാവസ്ഥയെ സംബന്ധിച്ച് നാട്ടുകാരുടെ നിരന്തരമായ പരാതിയെ തുടർന്ന് പാലം ബലപ്പെടുത്താൻ ആവശ്യപ്പെട്ടുള്ള പ്രമേയം വർഷങ്ങൾക്ക് മുൻപ് ചപ്പാരപ്പടവ് പഞ്ചായത്ത് ഭരണസമിതി പാസാക്കിയിരുന്നു. പെരുമ്പടവ്, എരുവാട്ടി, തേർത്തല്ലി, ചെറുപുഴ, ഏര്യം ഭാഗങ്ങളിലേക്ക് ഒട്ടേറെ ബസുകൾ ഓടുന്നത് ഈ പാലം വഴിയാണ്.