ചെറുപുഴ∙ മലയോര മേഖലയിൽ ശുദ്ധജലക്ഷാമം രൂക്ഷമാകുന്നു. ചെറുപുഴ പഞ്ചായത്തിലെ 4-ാം വാർഡിൽപെട്ട ചുണ്ട, വിളക്കുവട്ടം ഭാഗങ്ങളിലാണു ശുദ്ധജലക്ഷാമം രൂക്ഷമായത്. ഈ ഭാഗത്തെ കിണറുകൾ വറ്റിവരളാൻ തുടങ്ങി. ചില കിണറുകളിൽ നിന്നു ദിവസം രണ്ടും മൂന്നും ബക്കറ്റ് വെള്ളം മാത്രമാണു ലഭിക്കുന്നത്. 350 അടി താഴ്ചയിൽ കുഴിച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെറുപുഴ∙ മലയോര മേഖലയിൽ ശുദ്ധജലക്ഷാമം രൂക്ഷമാകുന്നു. ചെറുപുഴ പഞ്ചായത്തിലെ 4-ാം വാർഡിൽപെട്ട ചുണ്ട, വിളക്കുവട്ടം ഭാഗങ്ങളിലാണു ശുദ്ധജലക്ഷാമം രൂക്ഷമായത്. ഈ ഭാഗത്തെ കിണറുകൾ വറ്റിവരളാൻ തുടങ്ങി. ചില കിണറുകളിൽ നിന്നു ദിവസം രണ്ടും മൂന്നും ബക്കറ്റ് വെള്ളം മാത്രമാണു ലഭിക്കുന്നത്. 350 അടി താഴ്ചയിൽ കുഴിച്ച കുഴൽക്കിണറിൽ  പോലും വെള്ളമില്ലാത്ത സ്ഥിതിയാണെന്നു നാട്ടുകാർ പറയുന്നു. നേരത്തെ ജലക്ഷാമം രൂക്ഷമായ സമയത്ത് ഈ പ്രദേശങ്ങളിൽ ശുദ്ധജലം വിതരണം ചെയ്യാറുണ്ട്. എന്നാൽ ഈ വർഷം ഇതുവരെയായിട്ടും ജലവിതരണം ആരംഭിച്ചിട്ടില്ല.

ഇതുമൂലം നാട്ടുകാർ കടുത്ത ദുരിതത്തിലാണ്. വിളക്കുവട്ടത്തു കിണർ നിർമിക്കാൻ സ്ഥലം സൗജന്യമായി നൽകിയിരുന്നു. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും കിണർ നിർമാണം ആരംഭിച്ചില്ല. ജലക്ഷാമം പരിഹരിക്കാൻ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒട്ടേറെ കുടിവെള്ള പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. എന്നാൽ കുടിവെള്ള പ്രശ്നത്തിനു ശാശ്വത പരിഹാരം കാണാൻ അധികൃതർക്ക് ഇനിയും സാധിച്ചിട്ടില്ല. ജലക്ഷാമം അനുഭവിക്കുന്ന പ്രദേശങ്ങളിൽ കുടിവെള്ളം വിതരണം ചെയ്യാൻ നടപടി സ്വീകരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT