കൃഷിയിടങ്ങളിൽ കാട്ടുപന്നിശല്യം രൂക്ഷം; നിസ്സഹായരായി കർഷകർ
മാങ്ങാട്ടിടം ∙ വിളവുനൽകേണ്ട കൃഷിയിടങ്ങളിൽ കാട്ടുപന്നിശല്യം രൂക്ഷം. വിളനശിച്ചു നിസ്സഹായരായി കർഷകർ.വാഴ മാത്രമല്ല മറ്റ് ഇടവിളകളും കുത്തിമറിക്കുന്ന കാട്ടുപന്നിക്കൂട്ടത്തെ തുരത്താൻ യാതൊരു മാർഗവും കാണാതെ വിഷമിക്കുകയാണു മാങ്ങാട്ടിടം പഞ്ചായത്തിലെ കർഷകർ.കൃഷിയിടങ്ങളിൽ കോൽനാട്ടി വെളുത്തതുണി കെട്ടിയും റിബൺ

മാങ്ങാട്ടിടം ∙ വിളവുനൽകേണ്ട കൃഷിയിടങ്ങളിൽ കാട്ടുപന്നിശല്യം രൂക്ഷം. വിളനശിച്ചു നിസ്സഹായരായി കർഷകർ.വാഴ മാത്രമല്ല മറ്റ് ഇടവിളകളും കുത്തിമറിക്കുന്ന കാട്ടുപന്നിക്കൂട്ടത്തെ തുരത്താൻ യാതൊരു മാർഗവും കാണാതെ വിഷമിക്കുകയാണു മാങ്ങാട്ടിടം പഞ്ചായത്തിലെ കർഷകർ. കൃഷിയിടങ്ങളിൽ കോൽനാട്ടി വെളുത്തതുണി കെട്ടിയും റിബൺ ചുറ്റിയും ഒക്കെ പന്നിയെ അകറ്റാൻ ശ്രമിക്കുന്നുണ്ടെങ്കിലും വിജയിക്കുന്നില്ല. പിറ്റേന്നു രാവിലെ എത്തുമ്പോൾ പന്നികൾ കുത്തിമറിച്ചു നശിപ്പിച്ച കൃഷിയിടമാണ് കാണാൻ കഴിയുന്നത്. വീട്ടുപറമ്പിൽ നട്ട പച്ചക്കറികളും നശിപ്പിക്കുന്നുണ്ട്.
പഞ്ചായത്തിലെ കൈതച്ചാൽ നമ്പ്യാർ പീടിക നാടമ്പലത്തിന്റെ മുൻവശത്തെ വയലിലെ കൃഷി കഴിഞ്ഞ ദിവസങ്ങൾ കൊണ്ട് കാട്ടുപന്നികൾ പൂർണമായും നശിപ്പിച്ചു.പരിഹാരം വട്ടപ്പൂജ്യം രാത്രിയായാൽ കൃഷിയിടങ്ങളിൽ കാട്ടുപന്നികളുടെ വിളയാട്ടമാണ്. പന്നിശല്യം നിയന്ത്രിക്കേണ്ടത് വനം വകുപ്പ് ആണെങ്കിലും കൃഷിയിടങ്ങളിലെ പന്നിശല്യം പരിധിക്കു പുറത്താണ്. പരാതിപ്പെട്ടാലും ഫലം ഉണ്ടാകില്ല എന്നതിനാൽ നഷ്ടം സഹിക്കുക അല്ലാതെ മറ്റു മാർഗമില്ലെന്നു കർഷകർ പറയുന്നു. രാത്രി കൃഷിയിടങ്ങളിൽ കാവലിരുന്നു പടക്കം പൊട്ടിച്ചും മറ്റും ഇവയെ തുരത്തുന്നുണ്ട്. സ്ഥിരം ശല്യക്കാരായ കാട്ടുപന്നികളെ നിയന്ത്രിക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ടെങ്കിലും അതിനുള്ള നടപടിക്രമങ്ങൾ സങ്കീർണ്ണമാണ്.