ഇരിട്ടി∙ മുഴക്കുന്ന്, കേളകം പഞ്ചായത്തുകളിൽ നടപ്പിലാക്കിയ വിവിധ മോഡൽ പദ്ധതികൾ പഠിക്കാൻ നവകേരളം കർമപദ്ധതി കോഴിക്കോട് ജില്ലാ കോഓർഡിനേറ്റർ പി.ടി.പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം എത്തി. മുഴക്കുന്ന് പഞ്ചായത്തിലെ അയ്യപ്പൻകാവ് പച്ചത്തുരുത്ത്, നെറ്റ് സീറോ കാർബൺ കേരളം പദ്ധതിയിൽ നടപ്പിലാക്കിയ 136 ഏക്കർ സസ്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇരിട്ടി∙ മുഴക്കുന്ന്, കേളകം പഞ്ചായത്തുകളിൽ നടപ്പിലാക്കിയ വിവിധ മോഡൽ പദ്ധതികൾ പഠിക്കാൻ നവകേരളം കർമപദ്ധതി കോഴിക്കോട് ജില്ലാ കോഓർഡിനേറ്റർ പി.ടി.പ്രസാദിന്റെ നേതൃത്വത്തിലുള്ള  സംഘം എത്തി.

മുഴക്കുന്ന് പഞ്ചായത്തിലെ അയ്യപ്പൻകാവ് പച്ചത്തുരുത്ത്, നെറ്റ് സീറോ കാർബൺ കേരളം പദ്ധതിയിൽ നടപ്പിലാക്കിയ 136 ഏക്കർ സസ്യ വൈവിധ്യ ഡിജിറ്റൽ സർവേ നടത്തിയ പ്രദേശം. ഊർജ സംരക്ഷണത്തിൽ മികച്ച പ്രവർത്തനവും, ദേവഹരിതം പച്ചത്തുരുത്തും നിർമിച്ച് കേരളത്തിലെ ആദ്യ നെറ്റ് സീറോ കാർബൺ ക്ഷേത്രം ആയി മാറാൻ പദ്ധതി തയാറാക്കിയ മൃദംഗശൈലേശ്വരി ക്ഷേത്രം, കേളകം പഞ്ചായത്തിൽ നടപ്പിലാക്കിയ ഹരിത ടൂറിസം, നീരുറവു പദ്ധതിയിൽ ജലസംരക്ഷണത്തിനായി ചീങ്കണ്ണിപ്പുഴയിൽ പുഴങ്കല്ലിൽ നിർമിച്ച തടയണകൾ, പാലുകാച്ചി ഇക്കോ ടൂറിസം മോഡൽ എന്നിവിടങ്ങളിൽ സംഘം സന്ദർശിച്ചു.

ADVERTISEMENT

മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിൽ 30 സെന്റിൽ നിർമിച്ച ദേവഹരിതം പച്ചത്തുരുത്തും, സോളർ പാനൽ സ്ഥാപിച്ചു നിർമിക്കുന്ന നടപ്പന്തലും സംഘ സന്ദർശിച്ചു. കേളകം പഞ്ചായത്ത് ഓഫിസിൽ പ്രസിഡന്റ് സി.ടി.അനീഷ് പാലുകാച്ചി മലയുടെ ചിത്രം ഫ്രെയിം ചെയ്തു നൽകി. ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ സാധ്യമാക്കിയ ഹരിത ടൂറിസം പദ്ധതി, കേളകം ഇക്കോ ടൂറിസം സൊസൈറ്റി സെക്രട്ടറി പി.എം രമണനും വിശദമാക്കി. പാലുകാച്ചിമല, ചീങ്കണ്ണിപ്പുഴ, ആനമതിൽ, തടയണ നിർമിച്ച പ്രദേശങ്ങൾ എന്നിവയും സംഘം സന്ദർശിച്ചു.

കെഇടിഎസ് നേതൃത്വത്തിൽ നിർമിച്ച ഓപ്പൺ ഓഡിറ്റോറിയം, ഹോം സ്റ്റേകൾ, സർവീസ് വില്ലകൾ, ഫാമുകൾ എന്നിവയും സംഘം സന്ദർശിച്ചു. സെക്രട്ടറി ലിജീഷ് വള്ളോക്കരിയിൽ, ഇ.എസ്.സത്യൻ, സജീവൻ പാലുമ്മി, ഹരിതകേരളം മിഷൻ കണ്ണൂർ ജില്ലാ കോഓഡിനേറ്റർ ഇ.കെ.സോമശേഖരൻ, നിഷാദ് മണത്തണ എന്നിവരും സംഘത്തിനൊപ്പം ഉണ്ടായിരുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT