കൂത്തുപറമ്പ് ∙ തിരഞ്ഞെടുപ്പിന്റെ നാളുകളിലേക്ക് രാഷ്ട്രം നീങ്ങുമ്പോൾ ബിജെപി ഭയപ്പാടിലാണെന്നും പരവതാനി വിരിച്ച് നെഞ്ചുയർത്തി നടന്നമോദിയിൽ അമ്പരപ്പ് പ്രകടമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. മതരാഷ്ട്രം സൃഷ്ടിക്കലാണ് മോദിയുടെ ലക്ഷ്യമെന്നും പൗരത്വ ഭേദഗതി ബിൽ ഇത് തന്നെയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൂത്തുപറമ്പ് ∙ തിരഞ്ഞെടുപ്പിന്റെ നാളുകളിലേക്ക് രാഷ്ട്രം നീങ്ങുമ്പോൾ ബിജെപി ഭയപ്പാടിലാണെന്നും പരവതാനി വിരിച്ച് നെഞ്ചുയർത്തി നടന്നമോദിയിൽ അമ്പരപ്പ് പ്രകടമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. മതരാഷ്ട്രം സൃഷ്ടിക്കലാണ് മോദിയുടെ ലക്ഷ്യമെന്നും പൗരത്വ ഭേദഗതി ബിൽ ഇത് തന്നെയാണ് ലക്ഷ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വടകര പാർലമെന്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ.കെ.ശൈലജയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം സംഘടിപ്പിച്ച മുനിസിപ്പൽ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിജെപിയുടെ നീക്കങ്ങളെ പ്രതിരോധിക്കാൻ കോൺഗ്രസിന് കഴിയുന്നില്ല. ബിജെപിയുടെ അതേ സ്വരം തന്നെയാണ് ഇന്ന് കോൺഗ്രസിനും. അതുകൊണ്ടാണ് പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് കോൺഗ്രസ്‌ ദേശീയ നേതൃത്വം പ്രതികരിക്കാത്തത്. നയവും നേതൃത്വവുമില്ലാത്ത പാർട്ടിയായി കോൺഗ്രസ്‌ മാറുന്നത് പരിതാപകരമാണെന്നും അദ്ദേഹം പറഞ്ഞു.

ADVERTISEMENT

കെ.പി.മോഹനൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ആർജെഡി സംസ്ഥാന സെക്രട്ടറി സബാഹ് പുൽപ്പറ്റ, പി.ജയരാജൻ, വത്സൻ പനോളി, എ.പ്രദീപൻ, ബാബു ഗോപിനാഥ്, വി.പി.മുഹമ്മദ് റാഫി, പാട്യം രാജൻ, കെ.കെ.സലിം, മാറോളി ശ്രീനിവാസൻ, കെ.ധനഞ്ജയൻ, രവീന്ദ്രൻ കുന്നോത്ത് എന്നിവർ പ്രസംഗിച്ചു. 

റാലിക്ക് മുന്നോടിയായി നഗരസഭ പരിധിയിലെ 4ലോക്കലുകളിൽ നിന്നുള്ള പ്രവർത്തകർ പാലത്തുംകര മാവേലിമുക്ക്, അടിയറപ്പാറ, പാറാൽ, നരവൂർ റോഡ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പുറപ്പെട്ട പ്രകടനങ്ങൾ മാർക്കറ്റ് പരിസരത്ത് സംഗമിച്ചാണ് പൊതുസമ്മേളന സ്ഥലത്ത് എത്തിയത്. വാദ്യ മേളങ്ങളും വിവിധ കലാരൂപങ്ങളും സ്ഥാനാർഥിയുടെ കട്ടൗട്ടുകളും പ്രകടനത്തിന് കൊഴുപ്പേകി. എം.സുകുമാരൻ, കെ.കുഞ്ഞനന്തൻ, പനോളി മനോഹരൻ, പി.എം.മധുസൂദനൻ, എ.കെ.വിനോദൻ, വി.സുജാത, കെ.ബാബുരാജ്, എൻ.ധനഞ്ജയൻ, പി.പവിത്രൻ, എ.ഒ.അഹമ്മദ് കുട്ടി, ടി.ഗിരിജ, ശ്രീനിവാസൻ മാറോളി തുടങ്ങിയവർ നേതൃത്വം നൽകി.

ADVERTISEMENT

‘പിണറായി സർക്കാർ ഇടതുപക്ഷത്തിന് അപമാനം’ 
തലശ്ശേരി∙ നരേന്ദ്രമോദിയെ ഭയന്ന് ഇന്ത്യ മുന്നണിയെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്ന കേരളത്തിലെ പിണറായി ഭരണം രാജ്യത്തെ ഇടതുപക്ഷത്തിന് അപമാനമാണെന്ന് കെ.കെ. രമ എംഎൽഎ. കോൺഗ്രസുകാർ ബിജെപിയിലേക്ക് പോവുന്നതിൽ പിണറായി വിജയനും ഗോവിന്ദനും ഇ.പി. ജയരാജനും ആഹ്ലാദിക്കുകയാണ്. രാഹുൽഗാന്ധിയെ വിമർശിച്ചു നടക്കുന്ന പിണറായി വിജയൻ നരേന്ദ്രമോദിയെയും അദ്ദേഹത്തിന്റെ ഫാസിസ്റ്റ് സർക്കാരിനെയും വിമർശിക്കുന്നില്ലെന്നത് അവർ തമ്മിലുള്ള അന്തർധാര വ്യക്തമാക്കുന്നതാണെന്ന് രമ പറഞ്ഞു. യുഡിഎഫ് നിയോജക മണ്ഡലം മഹിള കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു.

കോവിഡ് കാലത്ത് കരുതലും കാവലുമായിരുന്നു ടീച്ചറമ്മയെന്ന് പറയുന്ന സിപിഎം, എന്തുകൊണ്ടാണ് അടുത്ത തവണ അവരെ മന്ത്രിയാക്കാതിരുന്നതെന്ന് രമ ചോദിച്ചു. വനിതാ ലീഗ് ജില്ല വൈസ് പ്രസിഡന്റ് ഷെറിൻ ചൊക്ലി അധ്യക്ഷത വഹിച്ചു. മഹിള കോൺഗ്രസ് ജില്ല പ്രസിഡന്റ് ശ്രീജ മഠത്തിൽ, നേതാക്കളായ എ. ഷർമിള , പി.കെ സോന, ടി.വി. റാഷിദ, കെ.എ.ലത്തീഫ്, സി.ടി.സജിത്, എ.കെ. ആബൂട്ടി ഹാജി, എം.പി. അരവിന്ദാക്ഷൻ, കെ. ലതിക, ദീപ സുരേന്ദ്രൻ, കെ.സി. തസ്നി, പ്രമീള എന്നിവർ പ്രസംഗിച്ചു.